ADVERTISEMENT

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ ഇന്ത്യയുടെ പ്രൈം ഡേ സെയിൽ ജൂലൈ 23, 24 തീയതികളിൽ നടക്കും. കഴിഞ്ഞ വർഷത്തെ ഇവന്റിനെ അപേക്ഷിച്ച് 50 ശതമാനം ഉയർന്ന അംഗത്വ ഫീസ് അടച്ച ശേഷമാണ് പുതിയ ഉപയോക്താക്കൾക്ക് ആക്‌സസ് നൽകിയിരിക്കുന്നത്.

പ്രൈം ഡേ സെയിലിൽ ഐഫോണുകൾക്കെല്ലാം വൻ ഇളവുകളാണ് നല്‍കുന്നത്. ഐഫോണുകളിൽ ഉപഭോക്താക്കൾക്ക് 20,000 രൂപ വരെ കിഴിവ് ലഭിക്കും. ഐഫോൺ 13 ( iPhone 13), ഐഫോൺ 13 പ്രോ (iPhone 13 Pro), ഐഫോൺ 13 പ്രോ മാക്സ് ( iPhone 13 Pro Max) എന്നിവയ്ക്കെല്ലാം മികച്ച ഡീലുകൾ ലഭ്യമാണ്.

 

പ്രൈം ഡേയിൽ 66,900 (അടിസ്ഥാന വേരിയന്റ്) രൂപയ്ക്ക് പുതിയ ഐഫോൺ 13 വാങ്ങാം. ഡ്യൂറബിൾ ഡിസൈനുള്ള സൂപ്പർ ബ്രൈറ്റ് ഡിസ്‌പ്ലേയുമായാണ് ഐഫോൺ 13 വരുന്നത്. അതിവേഗ എ15 ബയോണിക് ചിപ്പിനൊപ്പം ഇത് ബാറ്ററി ലൈഫിൽ മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നു. ഒറ്റ ചാർജിൽ 19 മണിക്കൂർ വരെ വിഡിയോ പ്ലേബാക്ക് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലെ ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് യഥാക്രമം പണമടയ്ക്കുമ്പോൾ 10 ശതമാനം ഇളവുകൾ ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 6 മാസത്തെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റും അധിക 3 മാസത്തെ നോ കോസ്റ്റ് ഇഎംഐകളും പോലുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ പ്രൈം അംഗങ്ങൾക്ക് ‘അഡ്വാന്റേജ് ജസ്റ്റ് ഫോർ പ്രൈം’ ഉപയോഗിച്ച് 20,000 രൂപ വരെ സേവിങ്സും ലഭിക്കും.

 

English Summary: Amazon Prime Day Sale 2022: Best deals on Apple iPhone 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com