ADVERTISEMENT

കോവിഡ്–19 മഹാമാരി ഭീതി കാരണം പുറത്തിറങ്ങാതെ മിക്കവരും പഠനവും ജോലിയും ഓൺലൈനിലേക്ക് മാറ്റിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വേഗം കുത്തനെ കുറഞ്ഞുവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ മിക്ക നെറ്റ്‌വർക്കുകളുടെയും വേഗം കുത്തനെ കൂടിയെന്നാണ് ട്രായിയുടെ റിപ്പോർട്ടിൽ കാണിക്കുന്നത്. ട്രായിയുടെ റിപ്പോർട്ട് പ്രകാരം 4ജി ഡൗൺലോഡിങ് വേഗത്തിൽ ജിയോയും അപ്‌ലോഡിങ്ങിൽ വോഡഫോൺ ഐഡിയയുമാണ് ഒന്നാമത്.

 

ട്രായ് ഡേറ്റ പ്രകാരം ജൂണിൽ റിലയൻസ് ജിയോയുടെ ശരാശരി 4ജി ഡൗൺലോഡ് വേഗം സെക്കൻഡിൽ 21.9 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. അപ്‌ലോഡ് വേഗം സെക്കൻഡിൽ 8.1 എംബിപിഎസുമായി വോഡഫോൺ ഐഡിയയും ഒന്നാമതെത്തി. ജിയോയുടെ 4ജി നെറ്റ്‌വർക്ക് വേഗം ഏപ്രിലിൽ 23.1 എംബിപിഎസ് ആയിരുന്നു. ജിയോയുടെ എതിരാളികളായ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ വേഗം യഥാക്രമം 17.5 എംബിപിഎസ്, 14.2 എംബിപിഎസ്, 5.6 എംബിപിഎസ് എന്നിങ്ങനെയാണ്.

 

ഡൗൺലോഡ് വേഗം ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്ന് ഉള്ളടക്കം ആക്സസ് ചെയ്യാൻ സഹായിക്കുന്നതാണ്. അതേസമയം അപ്‌ലോഡ് വേഗം അവരുടെ കോൺടാക്റ്റുകളിലേക്ക് ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കാനോ അവരുമായി പങ്കിടാനോ സഹായിക്കുന്നു.

 

ട്രായി റിപ്പോർട്ട് പ്രകാരം ജൂണിൽ മൂന്ന് ടെലികോം സ്വകാര്യ ഓപ്പറേറ്റർമാരുടെ 4ജി അപ്‌ലോഡ് വേഗത്തിലും പുരോഗതിയുണ്ട്. വോഡഫോൺ ഐഡിയ ജൂണിൽ ശരാശരി 8.1 എംബിപിഎസ് അപ്‌ലോഡ് വേഗത്തിലെത്തി. 7.3 എംബിപിഎസ് അപ്‌ലോഡ് വേഗവുമായി റിലയൻസ് ജിയോയും 6.0 എംബിപിഎസുമായി ഭാരതി എയർടെലും തൊട്ടുപിന്നാലെയുണ്ട്.

 

പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് 4ജി സേവനം നൽകുന്നത്. തത്സമയ അടിസ്ഥാനത്തിൽ ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്ത്യയിലുടനീളം ശേഖരിക്കുന്ന ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ശരാശരി വേഗം കണക്കാക്കുന്നത്.

 

കേരളത്തിലെ നെറ്റ്‌വർക്ക് വേഗത്തിൽ ജിയോയാണ് മുന്നിൽ. കേരളത്തിലെ ജിയോയുടെ ഡൗൺലോഡ് വേഗം 26.2 എംബിപിഎസ് ആണ്. എയർടെലിന്റേത് 10.6 എംബിപിഎസ്, വോഡഫോൺ ഐഡിയയുടേത് 12.6 എംബിപിഎസ് എന്നിങ്ങനെയാണ്. രാജ്യത്ത് ഒഡീഷയിലാണ് ഏറ്റവും വേഗമുള്ള നെറ്റ്‌വർക്ക്. ഹരിയാനയിൽ ജിയോയുടെ ഡൗൺലോഡ് വേഗം 50.0 എംബിപിഎസ് ആണ്.

 

English Summary: Jio tops 4G download speed chart in June: TRAI data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com