പബ്ജിക്ക് പിന്നാലെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിനും വിലക്ക്

BGMI
SHARE

ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' (Battlegrounds Mobile India –BGMI) രാജ്യത്തെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ആപ്ലിക്കേഷൻ നീക്കം ചെയ്തിരിക്കുന്നത്. 

സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി സർക്കാർ പബ്ജി മൊബൈലും മറ്റ് നിരവധി ചൈനീസ് ആപ്പുകളും നേരത്തേ നിരോധിച്ചിരുന്നു. ഇപ്പോൾ ഗൂഗിളിനോടും ആപ്പിളിനോടും ബന്ധപ്പെട്ട ആപ്പ് സ്റ്റോറുകളിൽ നിന്ന് ബിജിഎംഐ ഗെയിം നീക്കം ചെയ്യാൻ സർക്കാർ ഏജൻസി ആവശ്യപ്പെട്ടു. ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഗെയിം ഇനി ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം ഗൂഗിളും ആപ്പിളും ബിജിഎംഐ ബ്ലോക്ക് ചെയ്തു. ഗൂഗിൾ ഇതേക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. എന്നാൽ, ആപ്പിൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് മൊബൈൽ ഗെയിം നീക്കം ചെയ്തതായാണ് ഗൂഗിൾ അറിയിച്ചത്.

എന്തുകൊണ്ടാണ് ബിജിഎംഐ രാജ്യത്ത് തടഞ്ഞത് എന്നതിനെക്കുറിച്ച് ഒരു വിവരവു ലഭിച്ചിട്ടില്ലെന്നാണ് ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ പറയുന്നത്. ഗെയിം ഡവലപ്പർ പ്രശ്നം പരിഹരിക്കുന്നതിനും ബിജിഎംഐ തിരികെ കൊണ്ടുവരുന്നതിനും സർക്കാർ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.

കഴിഞ്ഞ ആഴ്‌ച ബി‌ജി‌എം‌ഐയുമായി ബന്ധപ്പെട്ട ഒരു വിഷയം രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വിലക്ക് വന്നിരിക്കുന്നത്. ബിജിഎംഐ കളിക്കാൻ അനുവദിക്കാത്തതിന് ലഖ്‌നൗവിലെ ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: BGMI blocked in India

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}