ഓഗസ്റ്റ് 6ന് ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വിൽപന, കുറഞ്ഞ വിലയ്ക്ക് ഫോൺ, ടിവി

amazon-in
SHARE

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫർ വിൽപന നടത്തുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഓഗസ്റ്റ് 6ന് അർദ്ധരാത്രി തുടങ്ങി ഓഗസ്റ്റ് 10ന് അവസാനിക്കും. ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫർ വിലയ്ക്ക് വാങ്ങാം.

എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ്ബാക്ക് നേടാനും കഴിയും. പ്രൈം ഉപഭോക്താക്കൾക്ക് അഡ്വാന്റേജ്-ജസ്റ്റ് ഫോർ പ്രൈം പ്രോഗ്രാം പ്രയോജനപ്പെടുത്താനാകും. മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്ചേഞ്ച് വഴി 13,000 രൂപ വരെ കിഴിവ് നേടാനുമാകും.

തിരഞ്ഞെടുത്ത ഉൽപന്നങ്ങളിൽ ചില പതിവ് കിഴിവുകളും സെയിൽ ഇവന്റിൽ രാത്രി 8 മുതൽ അർദ്ധരാത്രി വരെ ലഭ്യമാകുന്ന പരിമിതകാല ഡീലുകളും ഉണ്ടായിരിക്കും. സ്‌മാർട് ഫോണുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് നൽകുമെന്ന് ആമസോൺ അറിയിച്ചു. എന്നാൽ കമ്പനി ഇതുവരെ ഓഫർ നൽകുന്ന ഫോണുകളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകളിലും ആമസോൺ ഡീലുകളും ഓഫറുകളും നൽകും. ഹെഡ്‌ഫോണുകൾക്ക് 75 ശതമാനം വരെയും ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെയും ടാബ്‌ലെറ്റുകൾക്ക് 45 ശതമാനം വരെയും കിഴിവ് വാഗ്ദാനം ചെയ്യുന്നു. എക്കോ സ്പീക്കറുകൾ, കിൻഡിൽ ഇ-റീഡറുകൾ, ഫയർ ടിവി സ്റ്റിക്ക് തുടങ്ങിയ ആമസോൺ ഉൽപന്നങ്ങളുടെ ഡീലുകളും ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് നിരക്കിൽ കാണാം. 

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിനായി ആമസോൺ പ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആമസോണിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ടെന്നാണ്.

English Summary: Amazon Great Freedom Festival sale to begin on August 6

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}