ജീവനക്കാരെ പിരിച്ചുവിട്ടേക്കും? സൂചന നൽകി സുന്ദർ പിച്ചൈ

pichai
Photo: Google Event
SHARE

പല ജീവനക്കാരുടെയും പ്രകടനത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സന്തുഷ്ടനല്ലെന്ന് തോന്നുന്നു. എക്‌സിക്യൂട്ടീവ് മീറ്റിങ്ങിൽ ഇക്കാര്യം സൂചന നൽകുകയും ചെയ്തു. കാര്യക്ഷമമായി പ്രവർത്തിക്കാനും ഉൽപന്നങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും ഉപഭോക്താക്കളെ എങ്ങനെ സഹായിക്കാമെന്നും കാര്യമായി ആലോചിക്കണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്നും എന്നാൽ ഉൽപാദനക്ഷമത താഴോട്ട് പോയെന്നും പിച്ചൈ സൂചിപ്പിച്ചു.

ജോലിയിലും കമ്പനിയുടെ ഉൽപന്നങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പിച്ചൈ ആവശ്യപ്പെട്ടു. കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു സംസ്കാരം സൃഷ്ടിക്കാൻ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. 2022 രണ്ടാം പാദം വരുമാനത്തിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിലും വൻ നഷ്ടമാണ് നേരിട്ടതെന്ന് ഗൂഗിൾ റിപ്പോർട്ട് വന്നിരുന്നു. ആ റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്ത വന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ പാദത്തിൽ ഗൂഗിളിന് 13 ശതമാനം നഷ്ടമാണ് നേരിട്ടത്.

കാര്യക്ഷമതയും ഉൽപാദനക്ഷമതയും വൈദഗ്ധ്യവും വിലയിരുത്തി ചെലവ് ചുരുക്കുന്നതിനായി കമ്പനി ഉടൻ തന്നെ ചില ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. റിക്രൂട്ടിങ് നിർത്തിവയ്ക്കാനും ഗൂഗിൾ നീക്കം നടത്തുന്നുണ്ട്. സാമ്പത്തിക മാന്ദ്യം  രൂക്ഷമാകുമെന്ന ഭയത്താൽ നിരവധി വലിയ ടെക് കമ്പനികൾ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയോ നിയമനം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടുണ്ട്.

English Summary: Sundar Pichai says Google has too many employees but too few work, issues warning

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}