ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 6ന് ഓഫർ വിൽപന, മൂന്നിലൊന്ന് വിലയ്ക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ

flipkart-sale
SHARE

ആമസോണിന് പിന്നാലെ ഫ്ലിപ്കാർട്ടും ഓഫർ വിൽപന പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ഓഗസ്റ്റ് 6ന് തുടങ്ങി ഓഗസ്റ്റ് 10 വരെ തുടരും. ഓഗസ്‌റ്റ് 6ന് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നടത്തുമെന്ന് ആമസോണും പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇ-കൊമേഴ്‌സ് ഭീമൻമാരും വൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വലിയ കിഴിവുകളാണ് നൽകുക.

ഐസിഐസിഐ, കൊട്ടക് ബാങ്ക് കാർഡുകൾക്ക് 10 ശതമാനം വരെ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ടെലിവിഷനുകൾക്കും വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കുമെന്ന് ഫ്ലിപ്കാർട്ടിലെ ലിസ്റ്റിങ് വെളിപ്പെടുത്തുന്നു. സാംസങ്, റിയൽമി, ഷഓമി, മറ്റ് ബ്രാൻഡുകൾ എന്നിവയിൽ നിന്നുള്ള സ്മാർട് ടിവികളിൽ ഈ ഓഫർ ദൃശ്യമാകും. എയർ കണ്ടീഷണറുകൾക്ക് (എസി) 55 ശതമാനം വരെ കിഴിവും മൈക്രോവേവുകൾക്ക് 45 ശതമാനം കിഴിവും ലഭിക്കും. 

സ്മാർട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയമാണിത്. മുൻനിര ബ്രാൻഡുകളുടെ സ്മാർട് വാച്ചുകൾക്ക് 10 മുതൽ 70 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഫ്ലിപ്കാർട്ട് പറയുന്നു. ഇവ കൂടാതെ ആപ്പിൾ, വിവോ, ഓപ്പോ, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ ഫോണുകളിലും ഉപഭോക്താക്കൾക്ക് ഡീലുകൾ ലഭിക്കും. ഐഫോൺ വാങ്ങാൻ കാത്തിരിക്കുന്നവർക്കും വൻ ഇളവുകളാണ് ലഭിക്കുക.

ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ പുലർച്ചെ 12, രാവിലെ 8, വൈകീട്ട് 4 എന്നീ സമയങ്ങളിൽ പ്രത്യേകം ഡീലുകൾ ഉണ്ടാകും. അതേസമയം, വ്യത്യസ്ത ഉൽപന്നങ്ങളുടെ കൃത്യമായ ഡീലുകളും ഓഫറുകളും ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആമസോണിന്റെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും.

English Summary: Flipkart Big Saving Days sale begins on August 6

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}