ഓഗസ്റ്റ് 15ന് 5ജി സേവനങ്ങൾ അവതരിപ്പിക്കും – പ്രഖ്യാപിച്ച് ജിയോ, വരാനിരിക്കുന്നത് വൻ മൽസരം

jio-4g
SHARE

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തിൽ 5ജി സേവനങ്ങൾ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കോടിക്കണക്കിന് 5ജി സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന വരിക്കാർക്കായി 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജിയോ. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15 ന് തന്നെ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചേക്കും. മറ്റൊരു കമ്പനിയായ എയർടെലും ഈ മാസം തന്നെ 5ജി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

‘ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായി രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ലോകോത്തരവും താങ്ങാനാവുന്നതുമായ 5ജി സേവനങ്ങൾ നൽകാൻ ജിയോ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ത്വരിതപ്പെടുത്തുന്ന സേവനങ്ങളും പ്ലാറ്റ്‌ഫോമുകളും ഞങ്ങൾ നൽകും. പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, ഉൽപാദനം, ഇ-ഗവേണൻസ് തുടങ്ങിയ നിർണായക മേഖലകളിൽ 5ജി സേവനങ്ങൾ ഉപയോഗപ്പെടുത്തുമെന്നും ആകാശ് ഊന്നിപ്പറഞ്ഞു.

'ആസാദി കാ അമൃത് മഹോത്സവ'ത്തിലൂടെ, 2022-ഓടെ പുതിയ ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനുള്ള തന്റെ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിരുന്നു. രാജ്യവ്യാപകമായുള്ള ഫൈബർ സാന്നിധ്യം, മികച്ച ഐപി നെറ്റ്‌വർക്ക്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സ്റ്റാക്ക്, മികവാർന്ന സാങ്കേതിക സംവിധാനങ്ങൾ, ആഗോള ടെക് കമ്പനികളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ 5ജി വിന്യസിക്കാൻ ജിയോ പൂർണമായും സജ്ജമാണെന്നും കമ്പനി അറിയിച്ചു.

English Summary: Reliance Jio may launch 5G services in India on Independence Day

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}