ADVERTISEMENT

വൻ സാമ്പത്തിക മാന്ദ്യത്തിനിടയിൽ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ചൈനീസ് ടെക് സ്ഥാപനമായ ആലിബാബ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. വ്യക്തമായി പറഞ്ഞാൽ ജൂൺ പാദത്തിൽ ടെക് കമ്പനി 9,241 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയുള്ള പിരിച്ചുവിടലിലൂടെ ആലിബാബയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 245,700 ആയി കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

 

ജൂൺ പാദത്തിൽ ആലിബാബയുടെ അറ്റവരുമാനത്തിൽ 50 ശതമാനം ഇടിവ് നേരട്ട് 2,274 കോടി യുവാൻ ആയി. 2021ൽ ഇതേ സമയത്ത് 4,514 കോടി യുവാൻ ആയിരുന്നു അറ്റവരുമാനം. ഈ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് പിരിച്ചുവിടലുകൾ സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ചൈനയിൽ തുടർച്ചയായ കോവിഡ് നിയന്ത്രണങ്ങൾ, മന്ദഗതിയിലുള്ള ഉപഭോഗം, സമ്പദ്‌വ്യവസ്ഥ എന്നിവ എല്ലാം ആലിബാബയേയും ബാധിച്ചിട്ടുണ്ട്.

 

ജൂൺ വരെയുള്ള ആറ് മാസത്തിനിടെ ആലിബാബയുടെ ജീവനക്കാരുടെ എണ്ണം 13,616 ആയി കുറഞ്ഞു. ഇത് 2016 മാർച്ചിന് ശേഷം കമ്പനിയുടെ ശമ്പള വർധനവിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. അതേസമയം, ഈ വർഷം അവസാനത്തോടെ ഏകദേശം 6,000 പുതിയ യൂണിവേഴ്സിറ്റി ബിരുദധാരികളെ ജോലിക്കെടുക്കാൻ ടെക് കമ്പനി പദ്ധതിയിടുന്നതായും ആലിബാബ ചെയർമാനും സിഇഒയുമായ ഡാനിയൽ ഷാങ് യോങ് പറഞ്ഞു.

 

സിലിക്കൺ വാലിയിലെ മറ്റു പല ടെക് കമ്പനികളും ചേർന്ന് കഴിഞ്ഞ മാസം 32,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ക്രഞ്ച്ബേസ് പ്രസിദ്ധീകരിച്ച വിശദമായ റിപ്പോർട്ടിൽ പറയുന്നു. ടിക്ടോക്, ട്വിറ്റർ, ഷോപ്പിഫൈ, നെറ്റ്ഫ്ലിക്സ്, കോയിൻബേസ് എന്നിവയാണ് പ്രധാന ടെക് കമ്പനികൾ. ഗൂഗിളിലും ജീവനക്കാരെ പിരിച്ചുവിടാൻ പോകുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.

 

ഇലോൺ മസ്‌കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടിനിടയിൽ ഏകദേശം 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. വളർച്ചയിലും വരുമാനത്തിലും ഇടിവുണ്ടായതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിട്ട മറ്റ് നിരവധി ടെക് കമ്പനികളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. വരിക്കാരുടെ വളർച്ചയിലും വരുമാനത്തിലും കമ്പനി ഇടിവ് കണ്ടതിനെത്തുടർന്ന് സ്ട്രീമിങ് പ്ലാറ്റ്ഫോം മൊത്തം 450 ജീവനക്കാരെയും നിരവധി കരാറുകാരെയും പിരിച്ചുവിട്ടു.

 

English Summary: Alibaba fired nearly 10,000 employees last month  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com