ADVERTISEMENT

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആമസോണില്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഫര്‍ വില്‍പന നടക്കുകയാണ്. പ്രൈം മെംബര്‍മാര്‍ക്കും അല്ലാത്തവര്‍ക്കും ഇപ്പോള്‍ ഓഫറുകള്‍ ആസ്വദിക്കാം. ഓഗസ്റ്റ് 10 വരെയാണ് വിൽപന. ഈ വില്‍പന മേളയില്‍ വന്‍ ഡിസ്‌കൗണ്ടുകളാണ് പല ഉപകരണങ്ങള്‍ക്കും നല്‍കുന്നത്. ഇവയില്‍ ആപ്പിള്‍ ഉൽപന്നങ്ങളും ഉള്‍പ്പെടും.

∙ എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് അധിക കിഴിവ്

 

ഉപകരണങ്ങള്‍ക്ക് സെയിലില്‍ നല്‍കുന്ന ഡിസ്‌കൗണ്ടിനു പുറമെ അധിക കിഴിവും നേടാം. എസ്ബിഐയുമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ഫ്രീഡം സെയില്‍ ആമസോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് (2000 രൂപ വരെ) നേടാം.

 

∙ ആപ്പിള്‍ മാക്ബുക്ക് പ്രോ 10,000 രൂപ കിഴിവ്

 

ആപ്പിളിന്റെ സ്വന്തം എം1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് പ്രോ മോഡലിന് 13.3-ഇഞ്ച് ആണ് സ്‌ക്രീന്‍ സൈസ്. ഇതിന്റെ 8ജിബി/ 512ജിബി വേര്‍ഷന് എംആര്‍പി 1,42,900 രൂപയാണ്. ഇത് ഇപ്പോള്‍ 1,32,990 രൂപയ്ക്ക് വില്‍ക്കുന്നു. ( എസ്ബിഐ കാര്‍ഡ് ഓഫര്‍, തവണ വ്യവസ്ഥയിലുള്ള പണമടയ്ക്കല്‍ തുടങ്ങിയവ എല്ലാ ഉപകരണങ്ങള്‍ക്കും ലഭിക്കും.)

 

∙ മാക്ബുക്ക് എയറിന് 1,09,990 രൂപ

 

അതേസമയം, എം1 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക് എയര്‍ മോഡലിന് വില 1,09,990 രൂപയാണ്. ഇതിന്റെ എംആര്‍പി 1,17,900 രൂപയാണ്. ഇതും 8ജിബി/ 512 ജിബി വേര്‍ഷന്റെ വിലയാണ്.

 

∙ ഐഫോണ്‍ 13ന് 10,000 രൂപ കിഴിവ്

 

ആപ്പിളിന്റെ ഇപ്പോള്‍ വില്‍പനയിലുള്ള പ്രീമിയം ഫോണ്‍ സീരീസായ ഐഫോണ്‍ 13ലെ ഫോണിനുമുണ്ട് വിലക്കുറവ്. ഐഫോണ്‍ 13ന്റെ തുടക്ക വേരിയന്റിന് 79,900 രൂപയാണ് എംആര്‍പി. ഇതിപ്പോള്‍ 69,900 രൂപയ്ക്ക് ലഭ്യമാണ്. മികച്ച സ്‌ക്രീനും ക്യാമറയുമുള്ള ഈ ഫോണ്‍ ഇന്ത്യയില്‍ ധാരാളം വിറ്റുപോയ മോഡലാണ്. 

 

(അതേസമയം, ഐഫോണുകള്‍ ഇപ്പോള്‍ വാങ്ങാതിരിക്കുന്നതായിരിക്കും ഉചിതം. അടുത്ത മാസം അടുത്ത തലമുറിയിലെ ഫോണുകള്‍ വരുന്നു എന്നതാണ് കാരണം. ഐഫോണ്‍ 13ന് ഇപ്പോള്‍ ആമസോണ്‍ നല്‍കുന്ന 10,000 രൂപ കിഴിവ് ഐഫോണ്‍ 14 പുറത്തിറക്കുമ്പോള്‍ ആപ്പിള്‍ തന്നേക്കും. കൂടാതെ, ഐഫോണ്‍ 14ന്റെ തുടക്ക മോഡല്‍ 79,900 രൂപയ്ക്ക് ലഭ്യമാക്കാനുള്ള സാധ്യതയും ഉണ്ട്.

 

എന്നാല്‍, ഐഫോണ്‍, 13/14 മോഡലുകള്‍ക്ക് ഒരേ പ്രോസസര്‍ തന്നെ ആയിരിക്കാനുള്ള സാധ്യതയാണ് പലരും പ്രവചിക്കുന്നത്. ഇതിനാല്‍ വേണമെങ്കില്‍ ഈ ഓഫര്‍ സ്വീകരിക്കുകയും ചെയ്യാം. ഐഫോണ്‍ 14 പ്രോ മോഡലുകള്‍ക്കായിരിക്കും ഏറ്റവും പുതിയ പ്രോസസര്‍ എന്നു പറയുന്നു. പ്രോ അല്ലാത്ത മോഡലുകള്‍ക്ക് ഐഫോണ്‍ 13ല്‍ കണ്ട പ്രോസസര്‍ ആയിരിക്കുമെന്നാണ് ശ്രുതി. ഐഫോണ്‍ 14 സീരീസില്‍ കൂടുതല്‍ മികച്ച സെല്‍ഫി ക്യാമറ പ്രതീക്ഷിക്കുന്നുണ്ട്. അതായത്, 79,900 മുടക്കാന്‍ മടിയില്ലെങ്കില്‍ കുറച്ച് ആഴ്ചകള്‍ കൂടി കാത്തിരിക്കുന്നതായിരിക്കാം ഉചിതം.)

 

∙ ആപ്പിള്‍ വാച്ച് എസ്ഇ

 

ആപ്പിളിന്റെ വില കുറഞ്ഞ സ്മാര്‍ട് വാച്ചായ എസ്ഇ മോഡൽ ഇപ്പോള്‍ 26,989 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിന് 29,900 രൂപയാണ് എംആര്‍പി. വിവിധ ആരോഗ്യ പരിപാലന ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

∙ ഐപാഡ് 2021 ന് 27,900 രൂപ

 

ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടറായ ഐപാഡ് 2021 ഇപ്പോള്‍ 27,900 രൂപയ്ക്ക് സ്വന്തമക്കാം. ഇതിന്റെ എംആര്‍പി 30,900 രൂപയാണ്.

 

∙ ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ 17,990 രൂപയ്ക്ക്

 

ആപ്പിളിന്റെ പ്രീമിയം ഇയര്‍ബഡ്‌സ് ആയ എയര്‍പോഡ്‌സ് പ്രോയ്ക്ക് ഇപ്പോള്‍ 17,990 രൂപ നല്‍കി വാങ്ങാം. ഇതിന്റെ എംആര്‍പി 24,900 രൂപയാണ്. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, സ്‌പെഷല്‍ ഓഡിയോ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

∙ 49,900 രൂപയ്ക്ക് ഐഫോണ്‍ 11

 

ഐഫോണ്‍ 11ന്റെ തുടക്ക വേരിയന്റ് ആമസോണ്‍ സെയില്‍ ഇപ്പോള്‍ വില്‍ക്കുന്നത് 49,900 രൂപയ്ക്കാണ്. എംആര്‍പി 54,900 രൂപയാണ്. അതേസമയം, ഐഫോണ്‍ 11 സീരീസില്‍ 5ജി ഇല്ലെന്നുള്ള കാര്യം വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രമായിരിക്കണം വാങ്ങേണ്ടത്. 

 

English Summary: Amazon Great Freedom Sale 2022: Best deals and offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com