ADVERTISEMENT

കൊച്ചി: ഉപഭോക്താക്കളുടെ മൊബൈല്‍ അനുഭവം വിലയിരുത്തുന്ന സ്വതന്ത്ര ആഗോള സംവിധാനമായ ഓപ്പണ്‍സിഗ്നലിന്‍റെ 'ഇന്ത്യ മൊബൈല്‍ നെറ്റ്‌വര്‍ക്ക് അനുഭവ റിപ്പോര്‍ട്ട് - ഏപ്രില്‍ 2022' പ്രകാരം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി വിയെ തിരഞ്ഞെടുത്തു. രാജ്യവ്യാപകമായി ഡൗണ്‍ലോഡിങിന്‍റെ കാര്യത്തിലും അപ്‌ലോഡിങ്ങിന്‍റെ കാര്യത്തിലും വി ഏറ്റവും വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കായി.

 

2021 ഡിസംബര്‍ ഒന്നു മുതല്‍ 2022 ഫെബ്രുവരി 28 വരെ ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ 4ജി നെറ്റ്​വര്‍ക്ക് അനുഭവങ്ങള്‍ വിലയിരുത്തിയാണ് ഓപ്പണ്‍സിഗ്നല്‍ ഈ പഠനം നടത്തിയത്. 22 ടെലികോം സര്‍ക്കിളുകളിലെ നഗരങ്ങളിലെ ഡാറ്റ വേഗത വിശകലനം ചെയ്തിരുന്നു. 

 

വി എല്ലാ വേഗതാ പുരസ്ക്കാരങ്ങളും നേടിയതായി ഓപ്പണ്‍സിഗ്നല്‍ ടെക്നികല്‍ അനലിസ്റ്റ് ഹാര്‍ദിക് ഖാത്രി പറഞ്ഞു. വി നെറ്റ്‌വര്‍ക്കില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ശരാശരി 13.6 എംബിപിഎസ് ഡൗണ്‍ലോഡ് സ്പീഡും 4.9 എംബിപിഎസ് എന്ന അപ്‌ലോഡ് സ്പീഡും ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന തങ്ങളുടെ ശ്രമങ്ങള്‍ക്കുള്ള സാക്ഷ്യപത്രം കൂടിയാണ് ഓപ്പണ്‍സിഗ്നലിന്‍റെ ഏറ്റവും പുതിയ കണ്ടെത്തലെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ അവനീഷ് ഖോസ്ല പറഞ്ഞു.

 

English Summary: Vi is the Fastest 4G Network in India, as per Opensignal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com