ADVERTISEMENT

3 കോടി വി (വോഡഫോൺ ഐഡിയ) ഉപയോക്താക്കളുടെ ഡേറ്റ ചോർന്നുവെന്ന് റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് നിഷേധിച്ച് വി യും രംഗത്തെത്തി. 2 കോടിയിലധികം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളുടെ രേഖകളും ചോർന്നതിൽ ഉൾപ്പെടുമെന്ന് സൈബർ സുരക്ഷാ കമ്പനിയായ സൈബർഎക്സ്9 ( cyberx9) ന്റെ റിപ്പോർട്ടിൽ പറയുന്നു. 

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ ഉൾപ്പെടെ ഏകദേശം 3.01 കോടി ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ, വിലാസങ്ങൾ, കോൾ ലോഗുകൾ, എസ്എംഎസ് റെക്കോർഡുകൾ, മൊബൈൽ ഇന്റർനെറ്റ് ഉപയോഗ വിശദാംശങ്ങൾ എന്നിവ ഓൺലൈനിൽ ചോർന്നതായാണ് കണ്ടെത്തിയത്.

എന്നാൽ, റിപ്പോർട്ട് ശരിയല്ലെന്നും ഉപയോക്താക്കളുടെ ഡേറ്റ ചോർന്നിട്ടില്ലെന്നും വോഡഫോൺ ഐഡിയ അറിയിച്ചു. സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബർഎക്സ്9 ന്റെ റിപ്പോർട്ട് അനുസരിച്ച്  വി-യിലെ കോൾ റെക്കോർഡുകൾ, എസ്എംഎസ് വിശദാംശങ്ങൾ, ഇന്റർനെറ്റ് ഉപയോഗ വിശദാംശങ്ങൾ, ലൊക്കേഷൻ വിശദാംശങ്ങൾ, മുഴുവൻ പേര്, വി ഫോൺ നമ്പർ, താമസസ്ഥലം വിലാസം, ഇതര കോൺടാക്റ്റ് നമ്പർ, ബിൽ വിശദാംശങ്ങൾ എന്നിവ ചോർന്നു എന്നാണ്.

ഇത് ദശലക്ഷക്കണക്കിന് വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന് സൈബർഎക്സ്9 റിപ്പോർട്ടിൽ പറയുന്നുണ്ട്. വോഡഫോൺ ഐഡിയ കഴിഞ്ഞ രണ്ട് വർഷമായുള്ള ഉപഭോക്താക്കളുടെ സെൻസിറ്റീവ് ഡേറ്റ വെളിപ്പെടുത്തി എന്നാണ് സൈബർഎക്സ്9 ആരോപിച്ചത്. ചോർന്ന ഡാറ്റ ഇതിനകം ഹാക്കർമാർ മോഷ്ടിച്ചിരിക്കാമെന്നും അവർ പറഞ്ഞു. എന്നാൽ വി ഉപഭോക്തൃ ഡേറ്റ പൂർണമായും സുരക്ഷിതമാണെന്ന് വോഡഫോൺ ഐഡിയ വ്യക്തമാക്കി.

 

English Summary: Vi Allegedly Exposed Data of 301 Million Customers, Telco Denies Claim

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com