പബ്ജി, ടിക്ടോക് നിരോധിക്കുമെന്ന് താലിബാൻ; കാരണം വിചിത്രം, അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന്

AFGHANISTAN-TALIBAN-FLAG
കാബൂളിൽ താലിബാന്റെ പതാക ഉയർത്തുന്ന ചടങ്ങിൽ കാവൽ നിൽക്കുന്ന താലിബാൻ സൈനികൻ. ചിത്രം: Ahmad SAHEL ARMAN / AFP
SHARE

പബ്ജി, ടിക്ടോക് ആപ്പുകൾ ഉടൻ നിരോധിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചു. 90 ദിവസത്തിനുള്ളിൽ നിരോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ആപ്പുകൾ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനാലാണ് അഫ്ഗാനിസ്ഥാനിൽ പബ്ജി, ടിക്ടോക് എന്നിവ നിരോധിക്കണമെന്ന് താലിബാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഈ ആപ്പുകൾ രാജ്യത്ത് ചില അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധ്യതയുണ്ടെന്നും താലിബാൻ വാദിക്കുന്നു. എന്നാൽ രാജ്യത്ത് കൊടുംക്രൂരതകൾക്കും അക്രമങ്ങള്‍ക്കും നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് താലിബാൻ എന്നത് മറ്റൊരു വസ്തുതയാണ്.

അഫ്ഗാനിസ്ഥാനിലെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയമാണ് പബ്ജി, ടിക്ടോക് ( PUBG, TikTok) എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ മേഖലയിലെ അംഗങ്ങളുമായും ശരിയ ലോ എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനുമായും മന്ത്രാലയം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രണ്ട് ജനപ്രിയ ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള തീരുമാനം.

TikTok | Representational image (Photo - Shutterstock / Ascannio)
പ്രതീകാത്മക ചിത്രം (Photo - Shutterstock / Ascannio)

സംയുക്ത യോഗത്തിന് ശേഷം രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഇന്റർനെറ്റ് സേവന ദാതാക്കളോട് 90 ദിവസത്തിനുള്ളിൽ പബ്ജി, ടിക്ടോക് എന്നിവ നിരോധിക്കാൻ ഉത്തരവിട്ടു. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖമ്മ പ്രസ് ആണ് നിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.

ഇത് ആദ്യമായല്ല ഒരു രാജ്യം ഈ രണ്ട് ജനപ്രിയ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. 2020 ൽ, ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം പബ്ജി, ടിക്ടോക് എന്നിവയുൾപ്പെടെ നൂറുകണക്കിന് ചൈനീസ് ആപ്പുകൾ ഇന്ത്യൻ സർക്കാരും നിരോധിച്ചിരുന്നു. എന്നാൽ താലിബാൻ പറയുന്നതിനെ അപേക്ഷിച്ച് ഇന്ത്യയുടെ ന്യായവാദം വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനും, അഖണ്ഡതയ്ക്കും, പ്രതിരോധത്തിനും, സുരക്ഷയ്ക്കുമെന്ന് ഭീഷണിയാണെന്ന് പറഞ്ഞായിരുന്നു പബ്ജി, ടിക്ടോക് ആപ്പുകൾ നിരോധിച്ചത്.

11-year-boy-addicted-with-pubg-fake-bomb-threat

നേരത്തേ 2.3 കോടിയിലധികം വെബ്‌സൈറ്റുകളും താലിബാൻ സർക്കാർ വിലക്കിയിരുന്നു. നിരോധിച്ച വെബ്‌സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും താലിബാനെതിരായ ഉള്ളടക്കം അടങ്ങിയിരിന്നു എന്നാണ് താലിബാൻ ഭരണകൂടത്തിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രി നജീബുള്ള ഹഖാനി പറഞ്ഞത്.

English Summary: Taliban angry at PUBG and TikTok because these apps promote violence

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}