24,999 രൂപയുടെ സ്മാര്‍ട് ടിവി 6,999 രൂപയ്ക്ക്, ആമസോണിൽ വന്‍ ഓഫർ, കുറഞ്ഞ വില, വലിയ സ്ക്രീൻ

redmi-smart-tv
Photo: Redmi
SHARE

ആമസോൺ ഉപഭോക്താക്കൾക്ക് സ്മാർട് ടിവി വാങ്ങാനുള്ള മികച്ച സമയമാണിത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയിൽ മിക്ക ബ്രാൻഡുകളുടെയും സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. 75 ശതമാനം വരെയാണ് ഇളവുകള്‍. റെഡ്മി, സോണി, എൽജി, സാംസങ്, വൺപ്ലസ് തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട് ടിവികൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണ്.

കൂടാതെ, വിൽപനയുടെ ഭാഗമായി ആമസോൺ എസ്ബിഐയുമായി സഹകരിച്ച് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഓഫർ പ്രയോജനപ്പെടുത്താം. കൂടാതെ, ആദ്യമായി കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും.

അവതരിപ്പിക്കുമ്പോൾ 24,999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 32 എച്ച്ഡി റെഡി സ്മാർ‌ട് എൽഇഡി ടിവി വിൽക്കുന്നത് 6,999 രൂപയ്ക്കാണ്. ഇതോടൊപ്പം എക്സ്ചേഞ്ച് വഴി ‍1,870 രൂപയുടെ അധിക ഇളവും ലഭിക്കും. 60Hz റിഫ്രഷ് റേറ്റുള്ള 32 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 2 HDMI, 2USB പോർട്ടുകളും ഉണ്ട്. ബ്ലൂടൂത്ത് സ്പീക്കറുകളും വയർലെസ് ഹെഡ്‌ഫോണുകളും ബന്ധിപ്പിക്കുന്നതിന് ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയും ലഭിക്കും. ആൻഡ്രോയിഡ് ടവി 11 ആണ് ഒഎസ്, 16+ ഭാഷകളുടെ പിന്തുണ, പ്രൈം വിഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്സ്റ്റാർ, യുട്യൂബ്, ആപ്പിൾ ടിവി എന്നിവയും ലഭിക്കുന്നു.

അവതരിപ്പിക്കുമ്പോൾ 39,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസിന്റെ വൈ സീരീസ് സ്മാർട് ആൻഡ്രോയിഡ് ടിവി (43 ഇഞ്ച്) വെറും 25,999 ന് ലഭ്യമാണ്. 60Hz റിഫ്രഷ് റേറ്റുള്ള 43 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും നൽകുന്നുണ്ട്. അവതരിപ്പിക്കുമ്പോൾ 19,999 രൂപ വിലയുണ്ടായിരുന്ന വൺപ്ലസിന്റെ എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി (32 ഇഞ്ച്) 7,949 നും ലഭ്യമാണ്.

English Summary: Amazon Great Indian Festival sale: Best deals on smart TVs from Samsung, LG, Redmi and more

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}