ADVERTISEMENT

രാജ്യത്തെ മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോണിലും ഫ്ലിപ്കാർട്ടിലും ഉത്സവ സീസണിലെ ആദായവില്‍പന തുടങ്ങി. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ പ്ലസ് അംഗങ്ങൾക്കും ആമസോണിൽ പ്രൈം അംഗങ്ങൾക്കും ഇന്ന് തന്നെ വിൽപന തുടങ്ങിയിട്ടുണ്ട്. ശേഷിക്കുന്ന ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ച മുതൽ വിൽപന ആരംഭിക്കും. ഗാഡ്‌ജെറ്റുകൾ, ലാപ്‌ടോപ്പുകൾ, മൊബൈലുകൾ, സ്മാർട് വാച്ചുകൾ, ടിവികൾ എന്നിവയ്ക്കും മറ്റും വിഭാഗങ്ങളിലുളള ഉപകരണങ്ങൾക്ക് 80 ശതമാനം വരെ കിഴിവാണ് ഫ്ലിപ്കാർട്ടും ആമസോണും വാഗ്ദാനം ചെയ്യുന്നത്. 

 

ഫ്ലിപ്കാർട്ടിൽ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. കൂടാതെ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 8 ശതമാനം കിഴിവും 5 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ എല്ലാ ദിവസവും രാവിലെ 12 നും 8 നും വൈകുന്നേരം 4 നും പുതിയ 'ക്രേസി ഡീലുകൾ' ഉണ്ടാകും.

 

ആപ്പിൾ, സാംസങ്, ഗൂഗിൾ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്‌മാർട് ഫോണുകൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാണ്. മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ ഡീലുകൾ, സ്‌ക്രീൻ ഡാമേജ് പ്രൊട്ടക്ഷൻ എന്നിവയും ഫ്ലിപ്കാർട്ടും ആമസോണും നൽകുന്നുണ്ട്.

 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ 25നും ഫ്ലിപ്കാർട് ബിഗ് ബില്യൻ ഡേയ്സ് 30നും അവസാനിക്കും. സ്മാർട്ഫോണുകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് 80 ശതമാനം വരെ ഓഫറാണ് ഇരു ഷോപ്പുകളും വാഗ്ദാനം ചെയ്യുന്നത്. ഓരോ മണിക്കൂറിലും പ്രത്യേക ഓഫറുകളും ഉണ്ടാവും. ആമസോണും ഫ്ലിപ്കാർട്ടും ഏറ്റവും അധികം വിൽപന നടത്തുന്ന സീസണുകളിലൊന്നാണ് ഇത്.

 

ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്. ഐഫോൺ 12, ഐഫോൺ 11, ഐഫോൺ 13 സീരീസ് ഉൾപ്പെടെയുള്ള മോഡലുകൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്. എന്നാൽ, ഓഫർ വിലകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ ഐഫോൺ മോഡലുകൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ, മോട്ടറോള, സാംസങ്, റിയൽമി, പോക്കോ എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്മാർട് ഫോണുകളും വലിയ കിഴിവോടെ ലഭ്യമാകും. ഫ്ലിപ്കാർട്ടിലെ ചില ഡീലുകൾ പ്രകാരം പോകോ എഫ്4 5ജി, പോകോ എക്സ്4 5ജി, പോകോ എം4 പ്രോ 5ജി, ഒപ്പോ റെനോ 8 5ജി, മോട്ടറോള എഡ്ജ് 30, മോട്ടോ ജി62, റിയല്‍മി 9ഐ 5ജി തുടങ്ങി ഹാൻഡ്സെറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭിച്ചേക്കും.

 

ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ആദായവിൽപനയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന് ഐഫോൺ മോഡലുകളുടെ ഡീലുകളായിരിക്കും. ഐഫോൺ 13 ഡീലിൽ രണ്ട് പ്ലാറ്റ്‌ഫോമുകളും തമ്മിൽ കടുത്ത മൽസരം നടക്കുമെന്ന് പറയപ്പെടുന്നു. ഐഫോൺ 13 ന്റെ വില ഏകദേശം 45,000 രൂപയായി കുറയുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

English Summary: Flipkart Big Billion Days Sale 2022 Begins for Plus Members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com