ADVERTISEMENT

ആമസോണ്‍ എക്കോ, ഫയര്‍ ടിവി സ്റ്റിക് എന്നിവയുടെ ഏതെങ്കിലും മോഡല്‍ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോള്‍ അതിനുള്ള സുവര്‍ണാവസരമാണ്. ഈ ഉപകരണങ്ങളെല്ലാം പകുതിയിലേറെ ഡിസ്‌കൗണ്ടുമായാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വില്‍ക്കുന്നത്. ആമസോണ്‍ എക്കോയ്ക്ക് സ്‌ക്രീന്‍ ഉളളതും ഇല്ലാത്തതുമായ വേര്‍ഷനുകള്‍ ഉണ്ട്. സ്മാര്‍ട് വീടുകളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും. സ്മാര്‍ട് ബള്‍ബുകള്‍ തുടങ്ങി വിവിധ സ്മാര്‍ട് ഉപകരണങ്ങള്‍ ഇവ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കാം. ( പ്രത്യേകം ശദ്ധിക്കുക, ഇവ പ്രവര്‍ത്തിപ്പിക്കാന്‍ വൈ-ഫൈ വേണം. ഇന്റര്‍നെറ്റ് ബന്ധിതമാണ് പാട്ടുകളും കണ്ടെന്റ് സ്ട്രീമിങും.) എല്ലാ എക്കോ, ഫയര്‍ ടിവി ഉപകരണങ്ങള്‍ക്കും ഇപ്പോള്‍ കിഴിവുണ്ട്.

 

∙ എക്കോ ഷോ 5

 

രണ്ടാം തലമുറയിലെ എക്കോ ഷോ 5ന് 5.5-ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. സിനിമകളും സംഗീതവും ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങളും അടക്കം വോയിസ് കമാന്‍ഡ് ഉപയോഗിച്ച് ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ അലക്‌സ വഴി ലഭിക്കും. ആമസോണ്‍ പ്രൈം വിഡിയോ, പ്രൈം മ്യൂസിക്, സ്‌പോട്ടിഫൈ, ഗാന തുടങ്ങിയ ആപ്പുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കാം. (യൂട്യൂബും ചില പരമിതികളോടെ ലഭിക്കും. എക്കോ ഷോ 8ന്റെ വിവരണത്തിൽ കൊടുത്തിട്ടുള്ള റിവ്യു വായിക്കുക.)

 

ബില്‍റ്റ്-ഇന്‍ ക്യാമറ ഉള്ളതിനാല്‍ വീട്ടില്‍ എക്കോയ്ക്ക് കാഴ്ചയുള്ള സ്ഥലത്തു നടക്കുന്ന കാര്യങ്ങള്‍ ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത് എവിടെയിരുന്നും വീക്ഷിക്കാനാകും. (ഉദാഹരണത്തിന് കുട്ടിയെ നോക്കുന്ന മുറി, മുതിര്‍ന്ന മാതാപിതാക്കള്‍ ഇരിക്കുന്ന മുറി. ഏത് വെബ്ക്യാമിനെയും പോലെ നിരീക്ഷിക്കപ്പെടുന്നവരുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകാമെന്ന കാര്യം മനസില്‍ വയ്ക്കണം.) സ്മാര്‍ട്ട്‌ഹോം സാധ്യകളും ചൂഷണം ചെയ്യാം. ഇപ്പോള്‍ നടക്കുന്ന സെയിലില്‍ 5,000 രൂപയാണ് കിഴിവ്. എക്കോ ഷോ 5 രണ്ടാം തലമുറ വാങ്ങാന്‍ നല്‍കേണ്ടത് 3,999 രൂപയാണ്.

 

എക്കോ ഷോ 8ന് 7,499 രൂപ

 

മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഇതിലും ലഭ്യമാണ്. കൂടുതല്‍ വലുപ്പമുള്ള സക്രീനും, അല്‍പം കൂടി മെച്ചപ്പെട്ട ശബ്ദവും ഇതില്‍ ലഭിക്കും. ആവശ്യമില്ലെങ്കില്‍ ക്യാമറ സ്ലൈഡര്‍ ഉപയോഗിച്ച് ലോക് ചെയ്തു വയ്ക്കാം. (എക്കോ ഷോ 8ന്റെ ആദ്യ തലമുറയെക്കുറിച്ചുള്ള വിശദമായ റിവ്യു ഇവിടെ വായിക്കാം: https://bit.ly/3R6GgIF. എക്കോ ഉപകരണങ്ങള്‍ കൊണ്ട് പൊതുവെ ലഭിക്കുന്ന ഗുണങ്ങളും ദോഷങ്ങളും മനസിലാക്കാം.) 13,999 രൂപ എംആര്‍പിയുള്ള ഇത് ഇപ്പോള്‍ 7,499 രൂപയ്ക്കു വാങ്ങാം.

 

∙ എക്കോ ഡോട്ട് മൂന്നാം തലമുറ 1,549 രൂപയ്ക്ക്

 

സ്‌ക്രീന്‍ ഇല്ലാത്ത എക്കോ ഉപകരണങ്ങളാണ് ഡോട്ട് ശ്രേണിയില്‍ വില്‍ക്കുന്നത്. ആമസോണ്‍ പ്രൈം മ്യൂസിക്, സ്‌പോട്ടിഫൈ, ഗാന തുടങ്ങിയ ആപ്പുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടെങ്കില്‍ പ്രവര്‍ത്തിപ്പിക്കാം. ഒന്നിലേറെ വിലകളും ഈ ഉപകരണങ്ങള്‍ക്ക് കാണിക്കുന്നുണ്ട്. എക്കോ ഡോട്ട് 3-ാം തലമുറയ്ക്ക് 1,249 രൂപയാണ് നിലവിലെ ഓഫര്‍ വില.

 

∙ എക്കോ ഡോട്ട് 4-ാം തലമുറയ്ക്ക് 2,249 രൂപ

 

ഓഡിയോ മാത്രം മതിയെങ്കില്‍ ഇതു പരിഗണിക്കാം. എക്കോ ഡോട്ട് 4-ാം തലമുറ വില്‍ക്കുന്നത് 2,249 രൂപയ്ക്കാണ്. എംആര്‍പി 4499 രൂപ. സ്‌ക്രീന്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ എക്കോ ഉപകരണങ്ങളിലും ഓള്‍ ഇന്ത്യാ റേഡിയോ സ്ട്രീം ചെയ്യാം.

 

എക്കോ 4-ാം തലമുറയ്ക്ക് 3,999 രൂപ

 

ശബ്ദം മാത്രം നല്‍കുന്ന എക്കോ ഉപകരണങ്ങളില്‍ ഭേദപ്പെട്ട എക്കോ 4-ാം തലമുറയ്ക്ക് 3,999 രൂപയാണ് സെയിലില്‍ വില. എംആര്‍പി 9,999 രൂപയാണ്.

 

∙ എക്കോ ബഡ്‌സിന് 6,500 രൂപ കിഴിവ്

 

ആമസോണിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയ എക്കോ ബഡ്‌സ് ഇപ്പോള്‍ 5,499 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതിന് 6,500 രൂപ കിഴിവ് നല്‍കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഒരു ഫുള്‍ ചാര്‍ജില്‍ 5 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാം.

 

∙ എക്കോ ഫ്‌ളെക്‌സ് പ്ലഗ്-ഇന്‍

 

എക്കോ ഉപകരണങ്ങളില്‍ ലഭ്യമാക്കിയിരിക്കുന്ന സ്ട്രീമിങ് ഒന്നും വേണ്ട സ്മാര്‍ട് ഹോം ഉപകരണങ്ങളെ നിയന്ത്രിച്ചാല്‍ മാത്രം മതിയെങ്കില്‍ പരിഗണിക്കാവുന്ന ഒന്നാണ് എക്കോ ഫ്‌ളെകസ്-പ്ലഗ്-ഇന്‍. ഈ പ്ലഗ് ഇപ്പോള്‍ 1,499 രൂപയ്ക്കു വാങ്ങാം. ഇതിന് 1,500 രൂപയാണ് ഡിസ്‌കൗണ്ട്.

 

∙ ഫയര്‍ ടിവി സ്റ്റിക് ലൈറ്റ് 1,699 രൂപയ്ക്ക്

 

സജീവ എച്ഡിഎംഐ പോര്‍ട്ട് ഇന്‍പുട്ട് ഉള്ള ടിവികളിലും മോണിട്ടറുകളിലും അടക്കം പ്ലഗ്-ഇന്‍ ചെയ്യാവുന്ന ഉപകരണമാണിത്. അലക്‌സയുടെ വോയിസ് കമാന്‍ഡ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. എച്ഡി റെസലൂഷനിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. യൂട്യൂബ്, യൂട്യൂബ് കിഡ്‌സ്, ആമസോണ്‍ പ്രൈം, എംഎക്‌സ് പ്ലെയര്‍, ടിവിഎഫ്‌പ്ലെയര്‍, യപ്ടിവി തുടങ്ങയവയും സ്ട്രീം ചെയ്യാം. ( ചില ഫയര്‍ ടിവി സ്റ്റിക്കുകള്‍ക്കൊപ്പം സ്ട്രീമിങ് സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷനും ഉണ്ടെന്ന് സൂചനകള്‍ ഉണ്ട്. അതിന് അധിക പണം നല്‍കേണ്ടി വന്നേക്കാം.) ഫയര്‍ ടിവി സ്റ്റിക്ലൈറ്റ് 1,699 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡിസ്‌കൗണ്ട് 2,300 രൂപ. പതിനായിരക്കണക്കിന് ഷോകളും സിനിമകളും മറ്റും സ്ട്രീം ചെയ്യാനാകും.

 

∙ ഫയര്‍ടിവി സ്റ്റിക് പ്ലസ് 2,599 രൂപയ്ക്ക്

 

ചില സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ അടക്കം ലഭിക്കുന്നതാണ് ഫയര്‍ടിവി സ്റ്റിക് പ്ലസ്. നിലവില്‍ ഇത് 2,599 രൂപയ്ക്ക് വില്‍ക്കുന്നു. ഡിസ്‌കൗണ്ട് 5,397 രൂപയാണ്.

 

∙ ഫയര്‍ ടിവി സ്റ്റിക് 4കെ 2,999 രൂപയ്ക്ക്

 

മികച്ച റെസലൂഷനുള്ള സ്ട്രീമിങ് സ്റ്റിക് അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണ് ഫയര്‍ ടിവി സ്റ്റിക് 4കെ. ഡോള്‍ബി വിഷന്‍, എച്ഡിആര്‍, എച്ടിആര്‍10 പ്ലസ്, ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. ശ്രദ്ധിക്കുക, ഇത്തരം ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അതിനുള്ള ഉപകരണങ്ങള്‍ കൈവശമുണ്ടായിരിക്കണം. അതായത് 4കെ എച്ഡിആര്‍10പ്ലസ് ടിവിയോ മോണിട്ടറോ ഒക്കെ ഉണ്ടെങ്കില്‍ മാത്രമാണ് അതു ലഭിക്കുക.

 

∙ ഫയര്‍ടിവി സ്റ്റിക് 4കെ മാക്‌സ് 3,699 രൂപയ്ക്ക്

 

ലൈവ് ടിവി സ്ട്രീമിങ് അടക്കമുള്ള ഫീച്ചറുകള്‍ ഉള്ളതാണ് ഫയര്‍ടിവി സ്റ്റിക് 4കെ മാക്‌സ്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വിഡിയോ, ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാര്‍, സോണിലിവ്, വൂട്, ഡിസ്‌കവറി പ്ലസ് തുടങ്ങി വിവിധ സ്ട്രീമിങ് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. സബ്‌സ്‌ക്രിപ്ഷന്‍ വേറെ എടുക്കണം. എംആര്‍പി 6,499 രൂപയാണ്. ഇവിടെ എഴുതിയതു കൂടാതെയുള്ള ഓഫറുകളും ഉണ്ട്. എക്കോ ഉപകരണങ്ങള്‍ക്ക് സ്വകാര്യതാ പ്രശ്‌നമുള്ളതായി ആരോപണമുണ്ട്.

 

∙ വാട്‌സാപ് പേ ഇന്ത്യാ മേധാവി ആമസോണിലേക്ക്?

 

വാട്‌സാപ് പേയുടെ ഇന്ത്യയിലെ മേധാവി ആയിരുന്ന മനേഷ് മഹാത്മെ (Manesh Mahatme) രാജിവച്ചു. 18 മാസത്തെ സേവനത്തിനു ശേഷമാണ് രാജി. അദ്ദേഹം ആമസോണിലേക്കാണ് പോകുന്നത് എന്നാണ് സൂചന. ആമസോണില്‍ 7 വര്‍ഷം ജോലിയെടുത്ത ശേഷമായിരുന്നു ആദ്ദേഹം വാട്‌സാപില്‍ ചേരുന്നത്.

 

∙ വിന്‍ഡോസ് 11 ഫൊട്ടോസ് ആപ്പില്‍ മാറ്റങ്ങള്‍ വരുന്നു

 

പുതിയ ഗാലറി വ്യൂ അടക്കം ഒരുപറ്റം ഫീച്ചറുകള്‍ വിന്‍ഡോസ് 11 ഫൊട്ടോസ് ആപ്പില്‍ ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട്. മെമ്മറീസ് ഫീച്ചര്‍ കൂടുതല്‍ മികവുറ്റതാക്കും. പല പുതുമകളും ഉണ്ടാകുമെങ്കിലും ഒരു കുറവും വരും. വിഡിയോ എഡിറ്റിങ് ഇനി ഈ ആപ്പില്‍ നടത്താനായേക്കില്ല. പകരം ക്ലിപ്ചാംപ് (Clipchamp) എന്ന ആപ് ഉപയോഗിക്കേണ്ടതായി വരും. ഇതിന് പണം നല്‍കേണ്ടി വരാം.

 

English Summary: Amazon Great Indian Festival Sale: Up to 55% Off on Alexa, Fire TV & Kindle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com