ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ് ഡെവലപ്പർ; മലയാളി പെണ്‍കുട്ടിയെ പുകഴ്ത്തി ടിം കുക്ക്

apple-boss-tim-cook
Photo: Apple Inc/REX/Shutterstock
SHARE

ഐഫോണുകള്‍ക്കായി ഒരു ആപ് വികസിപ്പിച്ച മലയാളി പെണ്‍കുട്ടിയെ പുകഴ്ത്തി ആപ്പിള്‍ കമ്പനി മേധാവി ടിം കുക്ക്. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്ന ഹന മുഹമ്മദ് റഫീക് (9) താന്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ് ഡവലപ്പറാണെന്ന അവകാശവാദവുമായാണ് കുക്കിന് കത്തെഴുതിയത്. മറുപടി മെയിലിലാണ് കുക്ക് കുട്ടിയെ പുകഴ്ത്തിയത്.

കുട്ടിക്കഥകള്‍ അടങ്ങുന്ന ആപ് ഉണ്ടാക്കിയത് എട്ടാം വയസ്സില്‍

hanna-apple-uae
ഹന മുഹമ്മദ് റഫീഖ്

സോഫ്റ്റ്‌വെയര്‍ മേഖലയിലും മറ്റുമുള്ള തന്റെ  നേട്ടങ്ങളെക്കുറിച്ച് ഹന കുക്കിന് എഴുതിയിരുന്നു. ഇതിനെ പുകഴ്ത്തി കുക്ക് മറുപടി അയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിക്കഥകളാണ് ഹനാസ് ആപ്പിലുള്ളത്. ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. തിരക്കിട്ട ജീവിതത്തിനിടെ കുട്ടികള്‍ക്കു കഥകള്‍ വായിച്ചുകൊടുക്കുക എന്നത് പല മാതാപിതാക്കള്‍ക്കും വിഷമം പിടിച്ച കാര്യമാണെന്ന് മനസ്സിലാക്കിയതാണ് ആപ്പിന്റെ സൃഷ്ടിക്കു വഴിവച്ചത് എന്ന് ഹന പറയുന്നു. എട്ടു വയസ്സുള്ളപ്പോഴാണ് ഹന ഈ ആപ് ഉണ്ടാക്കിയത്. 

അഞ്ചാം വയസ്സില്‍ കോഡിങ്

താന്‍ കോഡിങ്ങിന്റെ ലോകത്തെക്ക് എത്തിയത് അഞ്ചാം വയസ്സിലാണെന്ന് ഹന ഇമെയിലില്‍ പറയുന്നു. ഇതു ശരിയാണെങ്കില്‍ ഹന ആയിരിക്കാം ഈ മേഖലയില്‍ ഏത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്നാണ് ഇപ്പോള്‍ കരുതുന്നത്. തന്റെ യൂട്യൂബ് വിഡിയോകളിലേക്കുള്ള ലിങ്കുകളും കുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. 

‘കുക്കിന്റെ മെയില്‍ വന്നപ്പോള്‍ ഹന ഉറങ്ങുകയായിരുന്നു’

ios-16
Photo: Apple

ഹനയെ പുകഴ്ത്തി കുക്കിന്റെ മെയിൽ കിട്ടുമ്പോൾ അവൾ ഉറങ്ങുകയായിരുന്നെന്നും പിതാവ് മുഹമ്മദ് ആണ് മെയില്‍ ആദ്യം കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്ര ചെറുപ്പത്തില്‍ ഇത്ര വലിയ നേട്ടം ഉണ്ടാക്കിയതിനു ഹനയെ പുകഴ്ത്തിയ കുക്ക്, ഇതേ രീതിയില്‍ ശ്രദ്ധയോടെ മുന്നോട്ടു പോയാൽ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്നു പറഞ്ഞെന്നും റിപ്പാർ‌ട്ടിലുണ്ട്.

ആപ്പിനായി 10,000 ലൈന്‍ കോഡ് എഴുതി

ആപ്പിനു വേണ്ടി 10,000 വരി കോഡാണ് ഹന എഴുതിയതെന്നും ഇത്തരം ആപ്പുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന ലൈബ്രറികളോ ക്ലാസുകളോ ആപ് നിര്‍മിക്കാന്‍ ഹന ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. താന്‍ കണ്ട ഒരു ഡോക്യുമെന്ററിയാണ് ഈ ആശയത്തില്‍ ചെന്ന് എത്തിച്ചതെന്ന് കുട്ടി പറയുന്നു. 

വാർത്ത പുറത്തുനിന്നെന്ന് മാധ്യമം, തെറ്റുണ്ടെങ്കിൽ തിരുത്തും

അതേസമയം, ഈ വാർത്ത പുറത്തുനിന്നുള്ള ഏജൻസിയുടേതാണെന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും ഇക്കണോമിക് ടൈംസ് വ്യക്തമാക്കിയിട്ടുണ്ട്. വാർത്തയിൽ വസ്തുതാപരമായ പിഴവുണ്ടെന്നു കണ്ടാൽ തിരുത്തുമെന്നും അവർ പറയുന്നു.

കൊടുങ്കാറ്റ്: ചൊവ്വാഴ്ചത്തെ ചാന്ദ്ര ദൗത്യം നാസ മാറ്റിവച്ചു

nasa

സെപ്റ്റംബര്‍ 27 ന് നടത്തുമെന്ന് അറിയിച്ചിരുന്ന ആര്‍ട്ടെമിസ് 1 ആളില്ലാ ചാന്ദ്ര ദൗത്യം നാസ വീണ്ടും മാറ്റിവച്ചു. കൊടുങ്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയെ ഭയന്നാണിത്. 

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനില്‍ ഒരു കോടി പേര്‍ റജിസ്റ്റര്‍ ചെയ്തു

രാജ്യത്ത് ഒരു കോടിയിലേറെ പേര്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് തങ്ങളുടെ ആരോഗ്യ രേഖകള്‍ നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി മന്‍സുഖ് മാണ്ഡവ്യ വെളിപ്പെടുത്തി.  

ചെറിയ നഗരങ്ങളില്‍ നിന്നുള്ള പ്രൈം മെമ്പര്‍മാരുടെ എണ്ണത്തില്‍ 68 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് ആമസോണ്‍

രാജ്യത്തെ ഏറ്റവും വലിയ വില്‍പനാ മേള ഓണ്‍ലൈന്‍ വെബ്സൈറ്റുകളായ ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും പൊടിപൊടിക്കുകയാണ് ഇപ്പോള്‍. മിക്ക ഉപകരണങ്ങളും തുണിത്തരങ്ങളും വിലക്കിഴിവോടെ വിറ്റഴിക്കപ്പെടുന്നു. അതിനിടെ, തങ്ങള്‍ക്ക് ചെറുകിട നഗരങ്ങളില്‍ നിന്നുള്ള പുതിയ പ്രൈം അംഗങ്ങളുടെ എണ്ണത്തില്‍ 68 ശതമാനം വളര്‍ച്ചയുണ്ടായെന്ന് ആമസോണ്‍ ഇന്ത്യ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ആമസോണില്‍ ഇപ്പോള്‍ നടക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങി 36 മണിക്കൂറിനുള്ളിലാണ് ഇത് രേഖപ്പെടുത്തിയത്. 

സാംസങ്ങിന്റെ 32-ഇഞ്ച് എച്ഡി റെഡി ടിവി വില്‍പനയ്ക്ക്; വില 12,499 രൂപ

പുതിയ 32-ഇഞ്ച് എച്ഡി റെഡി ടിവി (UA32T4340BKXXL) പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. സാംസങ് ടിവി പ്ലസ് സേവനം ടിവിക്കൊപ്പം ലഭിക്കും. ഇതിലൂടെ 55 പ്രാദേശിക-രാജ്യാന്തര ലൈവ് ചാനലുകള്‍ കാണാം. സാംസങ്ങിന്റെ ഇ സ്റ്റോറിലും ഫ്‌ളിപ്കാര്‍ട്ടിലും ലഭിക്കുന്ന ഈ ടിവി ഇപ്പോള്‍ വില്‍ക്കുന്നത് 12,499 രൂപയ്ക്കാണ്. ടിസന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടിവിക്ക് സാധാരണ സ്മാര്‍ട് ടിവികളില്‍ കാണാവുന്ന പല ഫീച്ചറുകളും ഉണ്ട്. 

English Summary: The 9-year-old girl based in Dubai has got a mail from Apple CEO Tim Cook.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}