ADVERTISEMENT

കൊച്ചി ∙ ഇന്ത്യയിലെ ആധുനിക മീറ്ററിങ്, സ്മാര്‍ട്ട് ഗ്രിഡ് സംവിധാനങ്ങള്‍ക്കായി സംയോജിത ഐഒടി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വി ബിസിനസും ട്രില്ലിയന്‍റും സഹകരിക്കും. ഇന്ത്യയിലെ അഡ്വാന്‍സ് മീറ്ററിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കായി സംയോജിത ഐഒടി സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതിനും നടപ്പിലാക്കുന്നതിനും വി ബിസിനസിന്‍റെയും ട്രില്ലിയന്‍റിന്‍റെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ ഈ പങ്കാളിത്തം സഹായിക്കും.

സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തെ ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കും. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയിലെ മാറ്റങ്ങള്‍ക്കൊപ്പം 25 കോടി വൈദ്യുത മീറ്ററുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ആക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിനും ഇതു പിന്തുണ നല്‍കും.

സംയോജിത ഐഒടി രംഗത്തെ വിപണി മുന്‍നിരക്കാര്‍ എന്ന നിലയിലും സ്മാര്‍ട്ട് മീറ്ററിങ് രംഗത്തു വിപുലമായ അനുഭവ സമ്പത്തുള്ളവര്‍ എന്ന നിലയിലും സുസ്ഥിരവും സ്മാര്‍ട്ടുമായ വികസനത്തിനു വി ബിസിനസ് പിന്തുണ നല്‍കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ചീഫ് എന്‍റര്‍പ്രൈസസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നേവതിയ പറഞ്ഞു.


ഇന്ത്യയിലെ വിവിധ മീറ്റര്‍ വെന്‍ഡര്‍മാര്‍ക്കിടയിലായി 1.5 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ ട്രില്ലിയന്‍റ് സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രില്ലിയന്‍റ് ചീഫ് സൊല്യൂഷന്‍സ് ഓഫിസര്‍ ഡാന്‍ ലാംബെര്‍ട്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com