ADVERTISEMENT

ഇന്ത്യയിൽ 5ജി സ്‌മാർട് ഫോണുകളുള്ള പത്ത് കോടിയിലധികം ഉപയോക്താക്കൾക്ക് 2023 ൽ 5ജി നെറ്റ്‌വർക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പഠന റിപ്പോർട്ട്. അതേസമയം, ഇവരിൽ പകുതിയിലധികം പേരും അടുത്ത 12 മാസത്തിനുള്ളിൽ ഉയർന്ന ഡേറ്റാ പ്ലാനിലേക്ക് അപ്‌ഗ്രേഡു ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും എറിക്‌സൺ റിപ്പോർട്ട് ചെയ്തു.

 

നഗര പ്രദേശങ്ങളിലെ സ്‌മാർട് ഫോൺ ഉപയോക്താക്കൾ 5ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 5ജി അടുത്ത മാസം വിന്യസിക്കും. 5ജി സേവനങ്ങൾ ലഭ്യമാകുന്ന യുകെ, യുഎസ് തുടങ്ങിയ വിപണികളെ അപേക്ഷിച്ച് രാജ്യത്തെ നഗരപ്രദേശങ്ങളിൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള താൽപര്യം രണ്ട് മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്.

 

ഈ വർഷം രണ്ടാം പാദത്തിൽ നടത്തിയ പഠനത്തിൽ നഗര കേന്ദ്രങ്ങളിലെ 30 കോടി പ്രതിദിന സ്മാർട് ഫോൺ ഉപയോക്താക്കളുടെ ഡേറ്റ പ്രതിഫലിപ്പിക്കുന്നതാണ്. നൂതനമായ സേവനങ്ങൾ ഉൾക്കൊള്ളുന്ന 5ജി പ്ലാനിനായി ഉപയോക്താക്കൾ 45 ശതമാനം പ്രീമിയം അടയ്ക്കാൻ പോലും തയാറാണെന്നും പറയുന്നു. നിലവിലെ സ്മാർട് ഫോൺ ഉപയോക്താക്കളിൽ 10 ൽ ഏഴ് പേരും 5ജി യിലേക്ക് മാറിയാൽ മികച്ച വിഡിയോ സ്ട്രീമിങ് ഗുണനിലവാരത്തിനായി കാത്തിരിക്കുകയാണ്.

 

സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ എറിക്‌സണും ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ അൾട്രാ-ലൈറ്റ് വെയ്റ്റ് ‘MIMO 32T32R’ റേഡിയോകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. AIR 3219, AIR 3268 (ആന്റിന ഇന്റഗ്രേറ്റഡ് റേഡിയോ) എന്നിവയാണിത്. രാജ്യത്ത് നിർമിക്കുന്ന 5ജി റേഡിയോകൾ അത്യാധുനിക സംവിധാനമുള്ളതും ജനസാന്ദ്രതയുള്ള രാജ്യത്തിന് അവ ഏറെ ഉപകാരപ്പെടുന്ന അപ്‌ലിങ്ക് ബൂസ്റ്റർ പോലുള്ള കവറേജ് മെച്ചപ്പെടുത്തുന്ന ഫീച്ചറുകളുമായാണ് വരുന്നതെന്നും കമ്പനി പറഞ്ഞു. എറിക്‌സൺ നിലവിൽ 56 രാജ്യങ്ങളിലായി 130 5ജി നെറ്റ്‌വർക്കുകളിൽ പ്രവർത്തിപ്പിക്കുന്നുണ്ട്.

 

English Summary: 100 mn Indian mobile users want 5G, half of them won’t mind paying extra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com