ADVERTISEMENT

മുൻനിര ടെലികോം സേവന ദാതാക്കളായ എയർടെൽ വൈ-ഫൈ അധിഷ്ഠിത ആധുനിക ക്യാമറകളുടെ ശ്രേണി ഉൾപ്പെടുന്ന എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന, എൻഡ്-ടു-എൻഡ് ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് അവതരിപ്പിച്ചു. വീടുകളിൽ നിന്നും അകലെയായിരിക്കുന്ന ഉപഭോക്താക്കളെ സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ വീടുകളെ നിരീക്ഷിക്കാൻ സഹായിക്കുന്ന സേവനമാണ് എക്സ് സേഫ്.

മുംബൈ, ഡൽഹി-എൻസിആർ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ 40 നഗരങ്ങളിൽ എക്സ് സേഫ് (Xsafe) ഇപ്പോൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് https://www.airtel.in/xsafe/ സന്ദർശിച്ച് അല്ലെങ്കിൽ എയർടെൽ താങ്ക്സ് ആപ്പിൽ ലോഗിൻ ചെയ്ത് എക്സ് സേഫ് ഉപകരണങ്ങൾ ബുക്ക് ചെയ്യാം. ‘ഉപഭോക്താക്കൾ പങ്കുവെക്കുന്ന ആശങ്കകൾ ഞങ്ങൾ നിരന്തരം ശ്രദ്ധിക്കുന്നുണ്ട്. പാൻഡെമിക്കിനു ശേഷം, ഉപഭോക്താക്കൾ പങ്കുവച്ച പ്രധാന ആശങ്കകളിലൊന്നാണ് അവർ വീട്ടിൽ നിന്ന് അകലെയായിരിക്കുമ്പോൾ പ്രിയപ്പെട്ടവരുടെ സുരക്ഷയും ക്ഷേമവും. ഈ ആശങ്കക്കുള്ള മികച്ച പരിഹാരമാണ് എക്സ് സേഫ്. ഇത് എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന, എൻഡ്-ടു-എൻഡ് ഹോം നിരീക്ഷണ സംവിധാനമാണ്. അത് ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ടവരെ നിരീക്ഷിക്കാൻ അനുവദിക്കുന്നു. ക്യാമറയിലെ ടു-വേ കമ്മ്യൂണിക്കേഷൻ സംവിധാനത്തിലൂടെ അവർ എവിടെയായിരുന്നാലും വീട്ടിലിരിക്കുന്നവരോട് സംസാരിക്കാനും സാധിക്കും. ഭാരതി എയർടെല്ലിന്റെ ഹോംസ് സിഇഒ വീർ ഇന്ദർ നാഥ് പറഞ്ഞു.

അത്യാധുനിക ക്യാമറകൾ കൂടാതെ, ഓരോ ഉപഭോക്താവിനും എയർടെലിന്റെ വിദഗ്ധരിൽ ഒരാളിൽ നിന്ന് സൗജന്യ കൺസൾട്ടേഷൻ ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് എഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയർടെൽ എക്സ് സേഫ് ആപ്പും എയർടെൽ ഇൻസ്റ്റാളേഷനും വിൽപനാനന്തര സേവനങ്ങളും ലഭിക്കുമെന്ന് എയർടെൽ അറിയിച്ചു.

360-ഡിഗ്രി കാഴ്ച നൽകുന്നതും മോഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉള്ളതുമായ ആധുനിക ക്യാമറകൾ ചലനവുമായി ബന്ധപ്പെട്ട എന്തെങ്കിലും  കണ്ടെത്തിയാൽ ആപ് തത്സമയ അലേർട്ടുകൾ നൽകും. അത് നൽകുന്ന അറിയിപ്പുകളിലൂടെ ഉപഭോക്താവിന് ആവശ്യമുള്ളപ്പോഴെല്ലാം കാണാനുള്ള ഫീഡും ഇത് പിടിച്ചെടുക്കും. മുഴുവൻ ദിവസത്തെ ഫീഡിലൂടെ കടന്നുപോകുന്നതിനുപകരം എയർടെല്ലിന്റെ സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആപ് വഴി എപ്പോൾ വേണമെങ്കിലും വിഡിയോ വീണ്ടെടുക്കാം. പൂർണമായ സ്വകാര്യത ഉറപ്പാക്കുന്ന എക്സ്മു സേഫ് സേവനം പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്.

എയർടെൽ എക്സ് സേഫ് ഉൽപന്നങ്ങൾക്ക് ഉത്സവകാല കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റിക്കി ക്യാമിന് 2,499 രൂപയാണ് വില. 360 ഡിഗ്രി ക്യാമിന് 2999 രൂപ, ആക്റ്റീവ് ഡിഫൻസ് ക്യാമിന് 4,499 രൂപയുമാണ് വില. പ്രതിമാസ പോസ്റ്റ്പെയ്ഡ് / ബ്രോഡ്ബാൻഡ് ബില്ലുകളുമായി എക്സ് സേഫ് സബ്സ്ക്രിപ്ഷൻ നിരക്കുകൾ സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

English Summary: Airtel Launches Airtel Xsafe with Three Cameras and Free Subscription

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com