ദസറയ്ക്ക് ഫ്ലിപ്കാർട്ടിൽ വീണ്ടും വൻ ഓഫർ വിൽപന, ഐഫോണുകൾക്ക് വിലക്കുറവ്

flipkart-sale
SHARE

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടില്‍ വീണ്ടും വൻ ഓഫർ വിൽപന. ഫ്ലിപ്കാർട് ബിഗ് ദസറ സെയിൽ പ്ലസ് അംഗങ്ങൾക്കായി ഇന്ന് മുതൽ തുടങ്ങി. മറ്റുളളവർക്ക് ഒക്ടോബർ 5 നാണ് വിൽപന തുടങ്ങുന്നത്. ഇത് ഒക്ടോബർ 8 വരെ തുടരും. സ്മാർട് ഫോണുകൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് വൻ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.

ഫ്ലിപ്കാർട് ബിഗ് ദസറ വിൽപനയ്ക്കായി എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ ബാങ്ക് ഓഫർ ലഭ്യമാണ്. ഐഫോണുകൾ എക്കാലത്തെയും കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്. ഐഫോൺ 13, ഐഫോൺ 12 മിനി, ഐഫോൺ 11, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവയും മറ്റ് ചില മോഡലുകളും വൻ ഓഫർ വിലയ്ക്ക് വാങ്ങാം.

ഐഫോൺ 13 ഏകദേശം 57,000 രൂപയ്ക്ക് ഇത് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫർ ഉൾപ്പെടെയാണ് ഡിസ്‌കൗണ്ടിന് ശേഷമുള്ള വിലയാണിത്. ഐഫോൺ 12 മിനി ഫ്ലിപ്കാർട്ടിൽ 35,990 രൂപയ്ക്കാണ് വിൽക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളിൽ ലഭ്യമായ 10 ശതമാനം കിഴിവ് ഉൾപ്പെടെയുള്ളതാണ് ഓഫർ വില.

ഐഫോൺ 11 ഹാൻഡ്സെറ്റും ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഓഫറിന് ശേഷം ഇത് 34,490 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ എല്ലാ മോഡലുകൾക്കും കിഴിവ് ഉണ്ട്. ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 പ്രോ എന്നിവ യഥാക്രമം 1,17,150 രൂപയ്ക്കും 1,27,150 രൂപയ്ക്കും കുറഞ്ഞ വിലയിൽ വിൽക്കുന്നു. ഐഫോൺ 12 പ്രോയിലും ഫ്ലിപ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫർ ഉപയോഗിച്ചതിന് ശേഷം 97,240 രൂപ കിഴിവിലാണ് ഫോൺ വിൽക്കുന്നത്.

English Summary: Flipkart Big Dussehra sale begins for Plus users

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}