ആമസോണില്‍ വന്‍ ഓഫറുകള്‍! 15,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 10 സ്മാര്‍ട് ഫോണുകള്‍

oneplus-nord-ce
SHARE

സ്മാര്‍ട് ഫോണുകള്‍ നല്ലതൊരെണ്ണം വാങ്ങണമെങ്കില്‍ ഇന്ന് അത്യാവശ്യം നല്ലൊരു തുക ചെലവഴിക്കേണ്ടതുണ്ട്. നല്ലൊരു ഫോണ്‍ വാങ്ങണമെന്നുണ്ട്, എന്നാല്‍ അതിനുള്ള ബജറ്റ് കൈയിലില്ലെന്ന വിഷമത്തിലാണോ? ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ നിങ്ങളെ സഹായിക്കും. മികച്ച ഓഫറുകളോടു കൂടി. മികച്ച ക്യാമറ നിലവാരം മുതല്‍ നിങ്ങള്‍ അന്വേഷിച്ചു നടന്നിരുന്ന ഫീച്ചറുകളെല്ലാം ഉള്‍പ്പെടുന്ന മൊബൈല്‍ ഫോണുകള്‍ സ്വന്തമാക്കാനാകും. 15,000 ല്‍ താഴെയുള്ള ഏറ്റവും മികച്ച മൊബൈലുകള്‍ ഏതൊക്കെയാണെന്നു നോക്കാം. 

സാംസങ് ഗാലക്സി എം33 5ജി

Samsung-Galaxy-M33

5ജി പ്രവര്‍ത്തനക്ഷമമാക്കിയ ഫോണാണ് ഇത്. മികച്ച വോയ്സ് ഫോക്കസും ഗുണനിലവാരവും ഉള്ളതിനാല്‍ ഫോണ്‍ വ്യക്തിഗതവും തൊഴില്‍പരവുമായ ഉപയോഗത്തിന് മികച്ചതാണ്. കുറഞ്ഞ വിലയില്‍ മികച്ച പ്രകടനവും വേഗവും നല്‍കാന്‍ ഈ ഫോണിനെ സഹായിക്കുന്നു. 15,000 ൽ താഴെയുള്ള ഫോണുകള്‍ നോക്കുന്ന ഏതൊരാള്‍ക്കും ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. 6.6 ഇഞ്ച് വലുപ്പത്തിലുള്ള ഈ ഫോണിന്റെ ക്യാമറ 50 എംപി ആണ്. എൽസിഡി ഡിസ്‌പ്ലേ, ബാറ്ററി പവര്‍: 6000 എംഎഎച്ച്, 6 ജിബി റാം, ഇന്റേണല്‍ സ്റ്റോറേജ് 128 ജിബി, ഒരു വര്‍ഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു. 

ഓഫർ വില: 16,999 രൂപ

M13-5G-

സാംസങ് ഗാല്ക്സി എം13

ക്ലാസിക് മിഡ്നൈറ്റ് ബ്ലൂ കളര്‍ ഫോണ്‍ ഇഷ്ടമാണോ? സാംസങ് ഗാല്ക്സി എം13 നല്ലൊരു ഓപ്ഷനാണ്. അതിശയിപ്പിക്കുന്ന ഫീച്ചറുകളാല്‍ നിറഞ്ഞിരിക്കുന്നു ഈ ഫോണ്‍. അതിശയകരമായ സിനിമാറ്റിക് ഡിസ്പ്ലേയിലൂടെ ഈ ഫോണ്‍ സ്‌ക്രീനിന് ജീവന്‍ നല്‍കുന്നു. മികച്ച ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്. 50 എംപി ട്രിപ്പിള്‍ ക്യാമറ ഉപയോഗിച്ച് നിങ്ങള്‍ക്ക് മികച്ച ഫൊട്ടോകള്‍ എടുക്കാം. 15,000 ബഡ്ജറ്റില്‍ താഴെയുള്ള മൊബൈലുകളിലെ ഒരു ഫോണാണ് ഇത്. 6.6 ഇഞ്ച് സ്‌ക്രീന്‍ വലുപ്പം, ഡിസ്‌പ്ലേ: ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ, എഫ്എച്ച്ഡി + റെസലൂഷന്‍, ബാറ്ററി പവര്‍: 6000 എംഎഎച്ച്, റാം: 4 ജിബി, ഇന്റേണല്‍ സ്റ്റോറേജ് : 64 ജിബി, പ്രോസസര്‍: എക്സിനോസ് 850, ഒഎസ്: ആന്‍ഡ്രോയിഡ് 12.

ഓഫർ വില: 10,499 രൂപ

redmi-10-

ഷഓമി റെഡ്മി 10 പ്രൈം

ഷഓമി റെഡ്മി 10 പ്രൈം അതിശയകരമായ ഒരു ഫാന്റം ബ്ലാക്ക് നിറത്തില്‍ ലഭ്യമാണ്. ഈ ഷഓമി ഫോണ്‍ ദീര്‍ഘമായ ബാറ്ററി ലൈഫുള്ളതാണ്. 64 എംപി ക്യാമറയുള്ള ഈ ഫോണ്‍ നിങ്ങള്‍ക്ക് മികച്ച ഫൊട്ടോകള്‍ സമ്മാനിക്കും. ഫോണില്‍ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഒരു ഡ്യുവല്‍ മൈക്കും ഉള്ളതിനാല്‍ എവിടെയായിരുന്നാലും വോയിസ് നോട്ടുകള്‍ പോലും റെക്കോര്‍ഡ് ചെയ്യാം. 

ഓഫർ വില: 9,999 രൂപ

റെഡ്മി 10 എ സ്പോർട് (ഓഫർ വില: 9,999 രൂപ), ടെക്നോ സ്പാർക് 8ടി (ഓഫർ വില: 8,499 രൂപ), റെഡ്മി നോട്ട് 11, റിയൽമി നാർസോ 50എ പ്രൈം, ഒപ്പോ എ54 (ഓഫർ വില: 10,990 രൂപ), ഒപ്പോ എ74 5ജി തുടങ്ങി മികച്ച ഫീച്ചറുകളോടു കൂടിയ സ്മാര്‍ട് ഫോണുകള്‍ നിങ്ങള്‍ക്ക് 15,000 രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാം. പുതിയൊരു ഫോണ്‍ വാങ്ങുമ്പോള്‍ എല്ലാവരും ആദ്യം ശ്രദ്ധിക്കുന്നൊരു കാര്യമാണ് മികച്ച ക്യാമറയെന്നത്. ഈ ഫോണുകളെല്ലാം മികച്ച എംപിയോടു കൂടിയുള്ള ക്യാമറയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

English Summary: Amazon Great Indian Festival Sale 2022: Top deals on affordable 5G smartphones

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}