ഫ്രീ അൺലിമിറ്റഡ് 5ജി ഡേറ്റ, 1gbps വേഗം, ഞെട്ടിക്കും ഓഫറുകളുമായി ജിയോ

jio-5g
SHARE

രാജ്യത്ത് ഒക്ടോബർ 5 മുതൽ 4 നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവയാണ് ഈ നഗരങ്ങൾ. ജിയോയുടെ 5ജി വെൽക്കം ഓഫറും പ്രഖ്യാപിച്ചു. ഇതുപ്രകാരം ഉപയോക്താക്കൾക്ക് 1ജിബിപിഎസ് + വേഗത്തിൽ അൺലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. നിലവിൽ 5ജി സേവനങ്ങൾക്കായി ജിയോയുടെ ബീറ്റാ ട്രയലുകൾ പ്രഖ്യാപിച്ചു. അതായത് എല്ലാവർക്കും ജിയോ 5ജി നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ലഭിച്ചേക്കില്ല.

ഈ 4 നഗരങ്ങളിൽ ഏതിലെങ്കിലും താമസിക്കുകയും 5ജി സ്മാർട് ഫോണും ഉണ്ടെങ്കിൽ ജിയോ 5ജി വെൽക്കം ഓഫർ ലഭിക്കും. കമ്പനി ഇപ്പോൾ 5ജി പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതിനർഥം വെൽക്കം ഓഫറിന് കീഴിൽ 5ജി ഫോണുള്ള ജിയോ ഉപയോക്താക്കൾക്ക് സൗജന്യ 5ജി സേവനത്തിലേക്ക് ആക്‌സസ് ലഭിക്കുമെന്നാണ്. 

2017 ൽ കമ്പനി 4ജി സേവനങ്ങൾ ആരംഭിച്ചപ്പോൾ ഔദ്യോഗിക പ്ലാനുകൾ പ്രഖ്യാപിക്കുന്നത് വരെ ഉപയോക്താക്കൾക്ക് 4ജി യിലേക്ക് സൗജന്യ ആക്സസ് നൽകിയിരുന്നു. ഇത്തവണയും ജിയോ അതേ തന്ത്രം തന്നെ പിന്തുടരാനാണ് സാധ്യത.

∙ എന്താണ് ജിയോ 5ജി വെൽക്കം ഓഫർ?

റിലയൻസ് ജിയോയുടെ 5ജി വെൽക്കം ഓഫറിന് കീഴിൽ 1 ജിബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും.

∙ ജിയോ 5ജി വെൽക്കം ഓഫർ എങ്ങനെ ലഭിക്കും?

5ജി സ്മാർട് ഫോണുള്ള 4 നഗരങ്ങളിൽ താമസിക്കുന്നവർക്ക് ജിയോ 5ജി വെൽക്കം ഓഫറിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഇതിനാൽ വെൽക്കം ഓഫറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഉപയോക്താക്കൾ ഒരു നടപടിക്രമവും പിന്തുടരേണ്ടതില്ല.

∙ ജിയോ 5ജി വെൽക്കം ഓഫർ സൗജന്യമായി ലഭ്യമാണോ?

യോഗ്യരായ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ജിയോ 5ജി സൗജന്യമായി ലഭിക്കും. കുറഞ്ഞത് ജിയോ 5ജി പ്ലാനുകൾ പ്രഖ്യാപിക്കുന്നത് വരെ ഫ്രീ ലഭിച്ചേക്കാം. ജിയോ 5ജി പ്ലാനുകളൊന്നും കമ്പനി ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

English Summary: Jio 5G Welcome Offer announced: unlimited data, 1gbps speed

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}