ADVERTISEMENT

രാജ്യത്ത് ഒക്ടോബർ 6 മുതൽ 8 നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭിച്ചു തുടങ്ങുമെന്ന് ഭാരതി എയർടെൽ പ്രഖ്യാപിച്ചു. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നിവയാണ് ഈ നഗരങ്ങൾ. ജിയോയെ പോലെ തന്നെ എയർടെലിന്റെ 5ജി വെൽക്കം ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം ഉപയോക്താക്കൾക്ക് ഏകദേശം 1.8 ജിബിപിഎസ് + വേഗത്തിൽ അൺലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. നിലവിൽ 5ജി സേവനങ്ങൾക്കായി എയർടെലിന്റെ ബീറ്റാ ട്രയലുകൾ പ്രഖ്യാപിച്ചു. അതായത് എല്ലാവർക്കും ജിയോ 5ജി നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ലഭിച്ചേക്കില്ല.

 

രാജ്യത്ത് ഒക്ടോബർ 1നാണ് 5ജി ഔദ്യോഗികമായി അവതരിപ്പിച്ചത്. എയർടെൽ 5ജി പ്ലസ് എന്നാണ് എയർടെലിന്റെ 5ജ സേവനങ്ങളെ വിളിക്കുന്നത്. ജിയോ പറഞ്ഞതിനേക്കാൾ കൂടുതൽ നഗരങ്ങളിൽ എയർടെൽ 5ജി സേവനങ്ങൾ പ്രഖ്യാപിക്കാനും എയർടെലിന് കഴിഞ്ഞു. ജിയോയേക്കാൾ വേഗത്തിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ഇത് എയർടെല്ലിന് സഹായമാകും. 5ജി താരിഫുകളെക്കുറിച്ചും 5ജി പ്ലാനുകളിൽ ഉൾപ്പെടുത്താൻ പോകുന്ന നഗരങ്ങളുടെ കൃത്യമായ പേരുകളെക്കുറിച്ചും എയർടെൽ വിവരങ്ങൾ നൽകിയിട്ടുണ്ട്.

 

∙ ഭാരതി എയർടെൽ 5ജി പ്ലസ്: ഏതെല്ലാം നഗരങ്ങളിൽ ലഭ്യമാകും?

 

5g-speed
Photo: Airtel

ഒക്ടോബർ 6 മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി തുടങ്ങി എട്ട് നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് അത്യാധുനിക എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ഘട്ടം ഘട്ടമായി ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു.

 

∙ ആര്‍ക്കൊക്കെ എയർടെൽ 5ജി പ്ലസ് ഉപയോഗിക്കാം?

 

5ജി സ്‌മാർട് ഫോൺ ഉള്ള എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽ 5ജി പ്ലസ് ഉപയോഗിക്കാനാകും. നിലവിൽ ഇന്ത്യയിലെ എല്ലാ 5ജി സ്മാർട് ഫോണുകൾക്കും എയർടെല്ലിന്റെ 5ജി ലഭിക്കണമെന്നില്ല. ചില ഐഫോണുകളിൽ 5ജി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. 4ജി സിം ഉള്ള ഉപയോക്താക്കൾക്ക് എയർടെലിന്റെ 5ജി സേവനങ്ങൾ ഉപയോഗിക്കാനാകും.

 

ഭാരതി എയർടെൽ 5ജി പ്ലസിന് ഇപ്പോൾ പ്രത്യേക 5ജി താരിഫുകളൊന്നുമില്ല. 5ജി വ്യാപകമായി വിന്യസിക്കുന്നത് വരെ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഡേറ്റാ പ്ലാനുകളിൽ എയർടെൽ 5ജി പ്ലസ് ആസ്വദിക്കാമെന്ന് എയർടെൽ അറിയിച്ചു. കഴിഞ്ഞ 27 വർഷമായി എയർടെൽ ഇന്ത്യയുടെ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിലാണ്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന് ഏറ്റവും മികച്ച നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നും ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു.

 

English Summary: Airtel 5G Plus Announced for 8 Cities: See Tariffs and Other Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com