കൂട്ടപ്പിരിച്ചുവിടൽ സ്ഥിരീകരിച്ച് ആമസോൺ, ജീവനക്കാർക്ക് ഇമെയിൽ അയച്ചുതുടങ്ങി

Amazon
Photo: Amazon
SHARE

ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിലും പിരിച്ചുവിടൽ തുടങ്ങി. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും പാദങ്ങളായ കമ്പനി നഷ്ടത്തിലൂടെയാണ് പോകുന്നത്. ഇതിനാലാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നതെന്നാണ് റിപ്പോർട്ട്. 

വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ബുധനാഴ്ചയാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. എന്നാൽ, ഇത് സംബന്ധിച്ച് കമ്പനി കൂടുതൽ വിവരങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം, അസാധാരണവും അനിശ്ചിതത്വമുള്ളതുമായ മാക്രോ ഇക്കണോമിക് പരിതസ്ഥിതികൾ കാരണം തൊഴിലാളികളെ വെട്ടിക്കുറച്ചതായി ആമസോണിന്റെ സമീപകാല അറിയിപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ആമസോൺ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഡിവൈസസ് ആൻഡ് സര്‍വീസസ് സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപും സ്ഥിരീകരിച്ചു. പിരിച്ചുവിടൽ നേരിടുന്ന ജീവനക്കാരെ ഇതേക്കുറിച്ച് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ടെന്നും അവർക്ക് മറ്റൊരു ജോലി കണ്ടെത്താനും മറ്റു ആനുകൂല്യങ്ങൾ ലഭ്യമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൂട്ടപ്പിരിച്ചുവിടൽ ആമസോണിന്റെ ആഗോള പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കും. ഇത് പ്രധാനമായും ഡിവൈസസ് ആൻഡ് സർവീസസ് മേഖലകളെയാണ് ബാധിക്കുക. ജീവനക്കാർക്ക് പിരിച്ചുവിടലിനെക്കുറിച്ച് ഔദ്യോഗിക മെയിൽ ലഭിച്ചു. കമ്പനിക്കുള്ളിൽ തന്നെ മറ്റൊരു ജോലി കണ്ടെത്താനും അവർക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ജീവനക്കാർ ഒരു പുതിയ റോൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ എല്ലാ ആനുകൂല്യങ്ങളും നൽകി പിരിഞ്ഞുപോകാൻ അവസരം നൽകുമെന്ന് ആമസോൺ ഉറപ്പുനൽകുന്നു.

ആമസോണിനെ കൂടാതെ ഫെയ്സ്ബുക് മാതൃസ്ഥാപനമായ മെറ്റയും കഴിഞ്ഞയാഴ്ച പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച ഏകദേശം 11,000 പേരെയാണ് വെട്ടിക്കുറച്ചത് - ഏകദേശം 13 ശതമാനം ജീവനക്കാരെ. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് തൊഴിലാളികളെ വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നത്. എന്നാൽ വരുമാനം കുറയുകയും പ്രതികൂല മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ കാരണം മാർക്ക് സക്കർബർഗ് ചെലവ് ചുരുക്കൽ നടപടികൾ പുനഃക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ട്വിറ്ററിൽ നിന്ന് 3,700 ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.

English Summary: Amazon confirms layoffs, informs around 10000 impacted employees through email

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA