Premium

സക്കർബർഗ് പറഞ്ഞു: എന്റെ പ്രതീക്ഷകൾ പാളി; ‘കാഷ് റൺവേ’യിലൂടെ ഇന്ത്യ ഇനി എത്രകാലം കൂടി?

mark-zuckerberg-fb
Photo: facebook/zuck
SHARE

'It's never a good experience for people asked to leave, but you can make it so much better than what Elon did.'–ട്വിറ്ററിന്റെ കൂട്ടപ്പിരിച്ചുവിടലിനു പിന്നാലെ ഒരു സോഫ്റ്റ്‍വെയർ എൻജിനീയറുടെ വാട്സാപ് മെസേജ് ഇങ്ങനെയായിരുന്നു. ശരിയാണ്, ജോലി വിട്ടുപോകണമെന്നത് ആരെ സംബന്ധിച്ചും ഒരു നല്ല അനുഭവമല്ല, എന്നാൽ മസ്ക് ചെയ്തതിനേക്കാൾ‌ നല്ല രീതിയിൽ അത് നടപ്പാക്കാമായിരുന്നു. ഫെയ്സ്ബുക്കിൽ നിന്ന് പുറത്തായ സീനിയർ ടെക്നിൽ പ്രോഗ്രാം മാനേജർ രാജു കടം ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ കുട്ടികളായ അർജുന്റെയും യഷിന്റെയും ചിത്രങ്ങളായിരുന്നു. ഒപ്പം ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും–'എച്ച്1–ബി വീസയിലായിരുന്ന എനിക്ക് ഉടൻ യുഎസ് വിടേണ്ടി വരും. യുഎസിൽ തന്നെ പുതിയൊരു ജോലി ലഭിക്കാനായി നിങ്ങൾ എന്നെ ദയവായി സഹായിക്കണം. അല്ലെങ്കിൽ കുട്ടികളുമായി എനിക്ക് യുഎസ് വിടേണ്ടി വരും. 16 വർഷമായി ഞാൻ ഇവിടെയുണ്ട്. 2008, 2015, 2020 എന്നീ വർഷങ്ങളിലെ മാന്ദ്യത്തിലൊന്നും എനിക്ക് ജോലി നഷ്ടമായിട്ടില്ല. എന്റെ കുട്ടികൾ രണ്ടു പേരും യുഎസ് പൗരന്മാരാണ്. എനിക്ക് ജോലിയില്ലെങ്കിൽ അവരുടെ ജീവിതത്തെയും ഇത് ബാധിക്കും. ദയവായി സഹായിക്കണം.'– ട്വിറ്റർ, ഫെയ്സ്ബുക് ഒടുവിൽ ആമസോൺ വരെ നീളുകയാണ് കൂട്ടപ്പിരിച്ചുവിടലിന്റെ കഥകൾ. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിൽ കുറച്ചുനാളുകളായി കാണുന്ന പോസ്റ്റുകളിൽ ഏറെയും ജോലി തേടിയുള്ള യാചനകളാണ്. അതേ ലിങ്ക്ഡ്ഇൻ കമ്പനി ആ ഘട്ടത്തിൽ അവരുടെ ജീവനക്കാരെ പിരിച്ചുവിടുന്നില്ലെങ്കിലും പുതിയ റിക്രൂട്മെന്റ് ഏറെക്കുറേ നിർത്തിവയ്ക്കുകയാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു! വിവിധ ലോക കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലിനെപ്പറ്റിയുള്ള വിശദാംശമാണ് മനോരമ ഓൺലൈൻ പ്രീമിയം പരമ്പരയുടെ ഒന്നാം ഭാഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയിൽ എന്താണ് അവസ്ഥ? എത്ര പേർക്കു ജോലി പോയി? എന്തുകൊണ്ടാണിത് ഇത്രയും വലിയ പിരിച്ചുവിടൽ? മാന്ദ്യകാലത്തിനു മുന്നോടിയായുള്ള രക്ഷാകവചമാണോ പിരിച്ചുവിടലിലൂടെ ഐടി കമ്പനികൾ ലക്ഷ്യമിടുന്നത്? പരമ്പരയുടെ അവസാന ഭാഗത്തിൽ പരിശോധിക്കുന്നു...

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS