ADVERTISEMENT

ഖത്തർ ലോകകപ്പിന് മാത്രമായി റിലയൻസ് ജിയോ അഞ്ച് പുതിയ രാജ്യാന്തര റോമിങ് (ഐആർ) പ്ലാനുകൾ അവതരിപ്പിച്ചു. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കും ഈ പ്ലാൻ ഉപയോഗിക്കാം. ഐആർ പ്ലാനുകൾ ഡേറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള പാക്കുകളായി ആക്ടിവേറ്റ് ചെയ്യാം. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈജിയോ ആപ്പ് വഴി പുതിയ പാക്കുകൾ റീചാർജ് ചെയ്യാം. മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം പോയാൽ ഇൻകമിങ് കോളുകൾക്ക് വരിക്കാരിൽ നിന്ന് 1 രൂപ ഈടാക്കുമെന്ന് ജിയോ അറിയിച്ചു.

 

∙ അഞ്ച് ഐആർ പ്ലാനുകൾ

 

1,599 രൂപയുടെ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോൾ പ്ലാൻ: ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിങ് കോളുകളും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിങ് കോളുകളും അടങ്ങുന്ന 150 മിനിറ്റ് ടോക്ക് ടൈം ഉൾപ്പെടുന്ന ഈ പാക്കിന് 15 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 1 ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും.

 

3,999 രൂപയുടെ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോൾ പ്ലാൻ: ജിയോയിൽ നിന്നുള്ള 3,999 പ്ലാനിൽ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിങ് കോളുകളും അടങ്ങുന്ന 250 മിനിറ്റ് സംസാര സമയവും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിങ് കോളുകൾക്കായി മറ്റൊരു 250 മിനിറ്റും നൽകുന്നു. വരിക്കാർക്ക് 3 ജിബി ഡേറ്റയും 100 എസ്എംഎസും പാക്കിനൊപ്പം ലഭിക്കും. 30 ദിവസമാണ് പ്ലാനിന്റെ കാലാവധി.

 

6,799 രൂപയുടെ ഡേറ്റ, എസ്എംഎസ്, വോയ്‌സ് കോൾ പ്ലാൻ: ഈ പാക്കിൽ ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള ഔട്ട്‌ഗോയിങ് കോളുകളും ഉൾപ്പെടുന്ന 500 മിനിറ്റ് ടോക്ക് ടൈമും നെറ്റ്‌വർക്ക്, വൈഫൈ വഴിയുള്ള ഇൻകമിങ് കോളുകൾക്കായി 500 മിനിറ്റ് അധിക സമയവും ലഭിക്കുന്നു. കൂടാതെ, ഈ പാക്ക് സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 5 ജിബി ഡേറ്റ, 100 എസ്എംഎസും ലഭിക്കും. 30 ദിവസമാണ് പാക്കിന്റെ കാലാവധി.

 

1,122 രൂപയ്ക്ക് ഡേറ്റ മാത്രമുള്ള പ്ലാൻ: ജിയോ വരിക്കാർക്ക് ഈ പായ്ക്ക് ഉപയോഗിച്ച് 1 ജിബി ഹൈ സ്പീഡ് ഡേറ്റ ആക്‌സസ് ചെയ്യാൻ കഴിയും. ഇതിനുശേഷം സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ഈടാക്കും. 5 ദിവസമാണ് പ്ലാൻ കാലാവധി.

 

5,122 രൂപയുടെ ഡേറ്റാ പ്ലാൻ: ഈ പ്ലാനിൽ 21 ദിവസത്തേക്ക് 5 ജിബി ഡേറ്റ ഉപയോഗിക്കാം. അതിന് ശേഷം സ്റ്റാൻഡേർഡ് പേഗോ നിരക്കുകൾ ഈടാക്കും.

 

English Summary: Jio Introduces International Roaming Packs for FIFA World Cup Qatar 2022: All Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com