ലോകകപ്പ് സ്‌ട്രീം ബഫറിങ്ങിന് പരിഹാരമായില്ല, പ്രതികരണവുമായി ജിയോ സിനിമ

jiocinema-error
Photo: Twitter/ paulamimukherje
SHARE

റിലയൻസിന്റെ ജിയോസിനിമ ആപ്പിൽ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ്ങിനിടെ ബഫറിങ് പ്രശ്‌നങ്ങൾ നേരിട്ടതിൽ ഫുട്ബോൾ ആരാധകരെല്ലാം നിരാശരാണെന്ന് റിപ്പോർട്ട്. ട്വിറ്റർ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ നിരവധി മെസേജുകളും ട്രോളുകളും വന്നതോടെ പ്രശ്‌നം പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്ന് ആരാധകർക്ക് ഉറപ്പുനൽകിക്കൊണ്ട് ജിയോ സിനിമ ട്വീറ്റിലൂടെ മറുപടി നൽകിയിരുന്നു. എന്നാൽ, രണ്ടാം ദിവസവും ബഫറിങ് പ്രശ്നങ്ങൾ പരിഹിക്കാൻ സാധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

പ്രിയ @JioCinema ആരാധകരേ, മികച്ച സേവനം നൽകുന്നതിനായി ഞങ്ങൾ മുഴുവൻ സമയവും പരിശ്രമിക്കുന്നുണ്ട്. #FIFAWorldCupQatar2022 ആസ്വദിക്കാൻ ആപ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഗ്രേഡുചെയ്യുക. എന്തെങ്കിലും അസൗകര്യം നേരിട്ടെങ്കിൽ ഖേദിക്കുന്നു എന്നതായിരുന്നു ജിയോസിനിമയുടെ ട്വീറ്റിലെ ഉള്ളടക്കം.

മറ്റൊരു ട്വീറ്റിൽ ടിക്-ടോക്ക് വിഡിയോ കൂടി ചേർത്താണ് പ്രതികരിച്ചത്, ‘നിങ്ങളുടെ ചില ബഫറിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ ടീം കഠിനാധ്വാനത്തിലാണ്’. ഇതിനിടെ ഇലോൺ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റർ ആസ്ഥാനത്തെ ജോലി സാഹചര്യങ്ങൾ വിവരിക്കുന്ന മറ്റൊരു ട്രോൾ വിഡിയോയും കാണാമായിരുന്നു. തത്സമയ സ്ട്രീമിങ്ങിനെ വിമർശിച്ച് നിരവധി ഉപയോക്താക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫിഫ ലോകകപ്പ് ലൈവ് സ്ട്രീമിങ് ജിയോയുടെ വിഡിയോ സ്ട്രീമിങ് ആപ്പായ ജിയോ സിനിമയിലും മറ്റ് ചില ആപ്പുകളിലും ലഭ്യമാണ്. ജിയോസിനിമ ആപ്പിൽ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷാ ഫീഡുകളിൽ തത്സമയ സ്ട്രീമിങ് നൽകുന്നുണ്ട്.

ഇന്ത്യയിൽ ലോകകപ്പിന്റെ ഔദ്യോഗിക ലൈവ് സ്ട്രീമിങ് ആപ്പാണ് ജിയോസിനിമ. എല്ലാ മത്സരങ്ങളും തത്സമയം മൊബൈൽ ഫോണുകളിലും ചില സ്മാർട് ടിവികളിലും ഓൺലൈനിൽ സൗജന്യമായി കാണാൻ ആപ് ഉപയോഗിക്കാം. എന്നാൽ, ജിയോസിനിമ ആപ് ഇതുവരെ ലാപ്‌ടോപ്പുകളിൽ ലഭ്യമല്ല.

English Summary: JioCinema's Response As Fans Fume Over World Cup Streaming Issues

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA