ഡിഎന്‍പിഎ ചര്‍ച്ച: മാധ്യമങ്ങളും ടെക് കമ്പനികളും തമ്മിലുള്ള ധാരണയ്ക്ക് സർക്കാരിന്റെ ഇടപെടല്‍ നിര്‍ണായകം

dnpa-
SHARE

വമ്പന്‍ ടെക് കമ്പനികളും വാര്‍ത്താ മാധ്യമങ്ങളും തമ്മില്‍ ഇന്ത്യയിലും എന്തുകൊണ്ട് ധാരണയിലെത്തണമെന്ന വിഷയത്തില്‍ ആദ്യമായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന്റെ വിജയത്തിന് സർക്കാര‌ിന്റെ ഇടപെടല്‍ നിര്‍ണായകമാണ് എന്നതാണ്. ഓസ്‌ട്രേലിയയില്‍ ആന്റിട്രസ്റ്റ് നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അതികായന്‍ റോഡ് സിംസ് ആയിരുന്നു പ്രധാന അതിഥികളിലൊരാള്‍.

അദ്ദേഹത്തിനു പുറമെ ഓസ്‌ട്രേലിയയില്‍ നിന്നു തന്നെയുള്ള എമ്മ മക്‌ഡോണള്‍ഡ് പീറ്റര്‍ ലുയിസ്, സ്റ്റാര്‍ ന്യൂസ് ഗ്രൂപ്പിന്റെ പോള്‍ തോമസ്, ക്യാനഡയില്‍ നിന്നുള്ള ഡോ. ജെയിംസ് മീസ് എന്നിവരും സംസാരിച്ചു. വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളോട് ന്യായകമായും സുതാര്യമായും പെരുമാറുന്നുവെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യമാണ് സമ്മേളനത്തിനുള്ളത്.

ആദ്യം സംസാരിച്ച സിംസ് പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി തന്നെ പറഞ്ഞു. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആധിപത്യത്തിനെതിരെ മാധ്യമ കമ്പനികള്‍ക്ക് പടിച്ചു നില്‍ക്കാാവില്ല എന്ന് സിംസ് ചൂണ്ടിക്കാട്ടി. ഈ കമ്പനികള്‍ക്ക് മാധ്യമ സ്ഥാപനങ്ങളുമായികരാറിലെത്തേണ്ട ഒരു കാര്യവുമില്ല. എന്നാല്‍, അതല്ല മാധ്യമങ്ങളുടെ സ്ഥിതി. അവര്‍ക്ക് ഈ കമ്പനികള്‍ക്ക് കിട്ടുന്ന പരസ്യ വരുമാനത്തിന്റെ ഒരു പങ്ക് അര്‍ഹതപ്പെട്ടതാണ്. ടെക്‌നോളജി കമ്പനികള്‍ വാര്‍ത്തകള്‍ ഉണ്ടാക്കുന്നില്ല. അത് ഉണ്ടാക്കുന്ന കമ്പനികളുടെ വാര്‍ത്തകള്‍ അവരുടെ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നു. ഇതിന്റെ ഒരു പങ്ക് വാര്‍ത്തകള്‍ ഉണ്ടാക്കുന്ന മാധ്യമങ്ങള്‍ക്കും ലഭിക്കണം. ഇതിനായി ഇരു വിഭാഗങ്ങളും തമ്മില്‍ ധാരണ എത്തുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനായി സർക്കാർ ഇടപെട്ടേ മതിയാകൂ എന്നും സിംസ് പറയുന്നു.

ഓസ്‌ട്രേലിയ ആണ് ഇത്തരം ഒരു നിയമനിര്‍മാണം ആദ്യം നടത്തിയ രാജ്യം. തുടര്‍ന്ന് കാനഡയും അത് ഏറ്റുപിടിച്ചു. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളും വാര്‍ത്താ മാധ്യമങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവന്നു. സമാനമായ ഒരു നീക്കമാണ് ഇന്ത്യയിലും നടക്കുന്നത്. ഇത് ഫലവത്താകണമെങ്കില്‍ സർക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണം. ഗൂഗിളും ഫെയ്‌സ്ബുക്കും ചര്‍ച്ചയ്‌ക്ക് എത്തണമെങ്കില്‍ അതിന് സർക്കാർ ഇടപെടണം. ന്യൂസ് മീഡിയ ബാര്‍ഗെയ്‌നിങ് കോഡ് എന്ന പേരിലാണ് ഓസ്‌ട്രേലിയിയില്‍ ഉണ്ടാക്കയി നിയമം. ഇതാണ് കാനഡയും മറ്റും പരിഷ്‌കരിച്ച് ഉപയോഗിക്കുന്നത്. ഇന്ത്യയ്ക്കും സാഹചര്യങ്ങള്‍ക്കനുസിരിച്ച് ഇതു തന്നെ പരിഷ്‌കരിച്ച് ഉപയോഗിക്കാം. 

സ്വന്തം താത്പര്യം പ്രകാരം ഗൂഗിളും ഫെയ്‌സബുക്കും മുന്നോട്ടു വരുമെന്നു കരുതിയെങ്കിലും ഓസ്‌ട്രേലിയയില്‍ അങ്ങനെ സംഭവിച്ചില്ല. അതിന് സർക്കാർ സമ്മര്‍ദ്ദം ചെലുത്തേണ്ടതായി വന്നുവെന്ന് എമ്മ ചൂണ്ടിക്കാണിക്കുന്നു. തുടക്കത്തില്‍ കമ്പനികള്‍ എതിര്‍ത്തുവെങ്കിലും പിന്നീട് അവര്‍ക്ക് വഴങ്ങേണ്ടി വന്നു. ഓരോ രാജ്യത്തെയും സാഹചര്യം വ്യത്യസ്തമായിരിക്കാം എന്നാണ് പീറ്റര്‍ ചൂണ്ടിക്കാണിച്ചത്. 

dnpa

കോഡ് നിര്‍ബന്ധമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചത് നര്‍ണായകമായി എന്ന പോള്‍ തോമസ് പറഞ്ഞു. ഡോ. ജെയിംസ് മീസ് പറയുന്നതും നിയമനിര്‍മാണം നിര്‍ണായകമാണ് എന്നാണ്.

English Summary: DNPA Dialogues kicks off: Indian publishers, Australian experts discuss Big Tech monopoly

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA