സെക്കൻഡിൽ 1,800,000 ജിബി ഡേറ്റാ കൈമാറ്റം, ഇത് റെക്കോർഡ് നേട്ടമെന്ന് ശാസ്ത്രജ്ഞര്‍

laser-data-transfer
Photo: Kynny/iStock
SHARE

കൂടുതല്‍ വിവരങ്ങള്‍ പരമാവധി വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുക എന്നത് കുറച്ചുകാലമായി ശാസ്ത്രലോകത്തിന്റെ നിരന്തര ലക്ഷ്യമാണ്. അതില്‍ തുടര്‍ച്ചയായി റെക്കോഡുകള്‍ സ്ഥാപിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു സെക്കൻഡില്‍ 1.8 പെറ്റാബിറ്റ് (ഏകദേശം 1,800,000 ജിബി) വിവരങ്ങള്‍ ലേസറിനും സിംഗിള്‍ ഒപ്റ്റിക്കല്‍ ചിപ്പ് സിസ്റ്റത്തിലേക്ക് കൈമാറ്റം ചെയ്താണ് ശാസ്ത്രജ്ഞര്‍ ഞെട്ടിക്കുന്നത്. ലോകത്തെ മൊത്തം ഇന്റര്‍നെറ്റില്‍ ഒരു സെക്കൻഡില്‍ കൈമാറ്റം ചെയ്യുന്ന ഡേറ്റയാണിത്.

അമേരിക്കയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് ഡൗണ്‍ലോഡ് വേഗം സെക്കൻഡില്‍ 167 മെഗാബിറ്റ്‌സാണ്. ഏകദേശം 1000 മെഗാബിറ്റാണ് ഒരു ജിഗാബിറ്റ്. 10 ലക്ഷം ജിഗാബിറ്റിന് സമമാണ് ഒരു പെറ്റാബിറ്റ്. അതുകൊണ്ടാണ് ഒരു സെക്കൻഡില്‍ 1.8 പെറ്റബിറ്റ് വിവരകൈമാറ്റമെന്നത് വളരെ വലിയ അളവാണെന്ന് പറയുന്നത്. 

നൂറുകണക്കിന് ഫ്രീക്വന്‍സികളിലേക്ക് മാറാന്‍ ശേഷിയുള്ള ഇന്‍ഫ്രാറെഡ് ലേസറില്‍ നിന്നുള്ള വെളിച്ചമാണ് പ്രത്യേകം നിര്‍മിച്ച ഒപ്റ്റിക്കല്‍ ചിപ്പിലേക്ക് എത്തിച്ചിരുന്നത്. ചീപ്പിലെ പല്ലുകള്‍ പോലെ നിരനിരയായാണ് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള വെളിച്ചങ്ങള്‍ സജ്ജീകരിച്ചിരുന്നത്. ഓരോ വെളിച്ചത്തിന്റെ ഫ്രീക്വന്‍സിയില്‍ നിന്നും ഒരേസമയം വലിയ തോതിലുള്ള വിവരകൈമാറ്റം നടന്നു. അങ്ങനെയാണ് വളരെ വലിയ അളവില്‍ ഡേറ്റ ട്രാന്‍സ്ഫര്‍ സാധ്യമായത്.

ഗവേഷകര്‍ ഫൈബര്‍ ഒപ്റ്റിക് കേബിളിനെ 37 ഭാഗങ്ങളാക്കി വേര്‍തിരിക്കുകയും ഓരോ ഭാഗങ്ങളും വീണ്ടും 223 വ്യത്യസ്ത ഫ്രീക്വന്‍സിയിലുള്ള വിവര കൈമാറ്റ കേന്ദ്രങ്ങളാക്കുകയും ചെയ്തു. ഒരേസമയം സമാന്തരമായി വിപുലമായ തോതില്‍ വിവര കൈമാറ്റം സാധ്യമായതോടെയാണ് ഇങ്ങനെയൊരു അപൂര്‍വ നേട്ടം സാധ്യമായത്.

മോഡുലേഷന്‍ എന്നറിയപ്പെടുന്ന വെളിച്ചത്തെ വിവരങ്ങളാക്കി മാറ്റുന്ന പ്രക്രിയയിലൂടെയാണ് ഈ വിവര കൈമാറ്റം നടന്നത്. വെളിച്ചത്തിന്റെ ഉയരം കടുപ്പം താളം ദിശ എന്നിവയൊക്കെ അനുസരിച്ച് സീറോസും വണ്‍സുമായി മാറ്റിയാണ് മോഡുലേഷനില്‍ ഡിജിറ്റല്‍ വിവരങ്ങളാക്കി മാറ്റുന്നത്.

ഇപ്പോള്‍ യഥാര്‍ഥ വിവരങ്ങളല്ല മറിച്ച് ഡമ്മി ഡേറ്റ ഉപയോഗിച്ചാണ് ഈ വിവര കൈമാറ്റം നടത്തിയത്. മാത്രമല്ല ലോകത്ത് നിലവിലുള്ള കംപ്യൂട്ടറുകള്‍ക്കൊന്നും ഇത്രയും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശേഷിയുമില്ല. ഭാവിയില്‍ 100 പെറ്റാബിറ്റ് വിവരങ്ങള്‍ വരെ ഒരു നിമിഷത്തില്‍ കൈമാറ്റം ചെയ്യുക സാധ്യമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡെന്മാര്‍ക്കിലെ ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. നേച്ചുര്‍ ഫോട്ടോണിക്‌സിലാണ് പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: A Single Laser Transmitted a Second's Worth of Internet Traffic in Record Time

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS