ഇൻസ്റ്റാൾ ചെയ്തത് 20 ലക്ഷം! ഫോണിൽ നിന്ന് ഈ നിമിഷം നീക്കം ചെയ്യേണ്ട ആപ്പുകളുടെ ലിസ്റ്റ് പുറത്ത്

fake-apps
Photo: Shutterstock
SHARE

മാൽവെയർ പ്രചരിപ്പിക്കുന്ന ആപ്പുകളെ നിയന്ത്രിക്കുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരവധി പരിരക്ഷകളുണ്ട്. എന്നാൽ പ്ലേ സ്റ്റോറിലേക്ക് മാൽവെയർ ആപ്പുകൾ എത്തിക്കാൻ തട്ടിപ്പുകാർ വ്യത്യസ്ത വഴികളാണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ഇപ്പോഴും നിരവധി മാല്‍വെയർ ബാധിത ആപ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. 20 ലക്ഷം ആൻഡ്രോയിഡ് ഉപകരണങ്ങളിൽ വരെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ വൻ സുരക്ഷാ ഭീഷണിയാണെന്ന് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ, നിങ്ങളുടെ ഫോണിൽ അവയിലേതെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യുന്നതാണ് നല്ലത്.

ഡോ. വെബ് ആന്റിവൈറസാണ് സുരക്ഷാഭീഷണിയുള്ള ആപ്പുകളെ കണ്ടെത്തിയത്. പുതിയ മാൽവെയർ ആപ്ലിക്കേഷനുകളുടെ വിശദാംശങ്ങൾ ഡോ. വെബിൽ ഷെയർ ചെയ്തിട്ടുണ്ട്. യൂട്ടിലിറ്റി ഉപകരണങ്ങളുടെയും സിസ്റ്റം ഒപ്റ്റിമൈസറുകളുടെയും വിഭാഗത്തിനു കീഴിൽ വരുന്നതാണ് ഈ മാൽവെയർ ആപ്ലിക്കേഷനുകൾ. എന്നാൽ, ഇവ യഥാർഥത്തിൽ വിപരീത ദിശയിലാണ് പ്രവർത്തിക്കുന്നതെന്ന് മാത്രം. ഉപയോക്താവിന്റെ അനുമതിയില്ലാതെ പരസ്യങ്ങൾ കാണിക്കുക, ഫോൺ വിവരങ്ങൾ ചോർത്തുക പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് ഈ ആപ്പുകൾ ചെയ്യുന്നത്.

ട്യൂബ് ബോക്സ് പോലുള്ള ആപ്ലിക്കേഷനുകൾ 10 ലക്ഷം തവണ ഡൗൺലോഡു ചെയ്തിട്ടുണ്ടെന്ന് ഡോ. വെബിൽ നിന്നുള്ള റിപ്പോർട്ടിൽ കാണിക്കുന്നു. വിഡിയോകൾ കാണുന്നതിന് ഉപയോക്താക്കൾക്ക് പ്രതിഫലം നൽകുമെന്നാണ് ഈ ആപ്ലിക്കേഷൻ പറയുന്നത്. പക്ഷേ ഒരാൾക്കു പോലും പ്രതിഫലം നൽകുന്നില്ല. എന്നാൽ, ആപ്ലിക്കേഷനിൽ തുടരാനുള്ള മറ്റു ചില തന്ത്രങ്ങളും ഇവർ പ്രയോഗിക്കുന്നുണ്ട്. ലഭിച്ച പണവും പോയിന്റുകളും എടുക്കാൻ ശ്രമിക്കുമ്പോൾ മറ്റു ചില പ്രശ്നങ്ങൾ പറഞ്ഞ് ഉപയോക്താക്കളെ ആപ്പില്‍ തുടരാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുക. 

ഒക്ടോബറിൽ പ്ലേ സ്റ്റോറിൽ കണ്ടെത്തിയ മറ്റ് ചില മാൽവെയർ ആപ്ലിക്കേഷനുകൾ ഇവയായിരുന്നു:

- ബ്ലൂടൂത്ത് ഡിവൈസ് ഓട്ടോ–കണക്റ്റ് (1,000,000 ഡൗൺലോഡുകൾ)

- ബ്ലൂടൂത്ത് & വൈ-ഫൈ & യുഎസ്ബി ഡ്രൈവർ ( 100,000 ഡൗൺലോഡുകൾ)

- ഫാസ്റ്റ് ക്ലീനർ, കൂളിങ് മാസ്റ്റർ (50,000 ഡൗൺലോഡുകൾ)

ഇവയ്ക്ക് പുറമേ റഷ്യൻ ബാങ്കുകളുമായും നിക്ഷേപ ഗ്രൂപ്പുകളുമായും നേരിട്ട് ബന്ധമുള്ള വ്യാജ വായ്പാ ആപ്ലിക്കേഷനുകളെക്കുറിച്ചും ഡോ. വെബ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ആപ് വഴി പരസ്യങ്ങൾ നൽകി വരുമാനം ഉണ്ടാക്കുകയാണ് ഇത്തരം തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന ആശയം. ഡവലപ്പർമാർ അവരുടെ സ്വന്തം സംവിധാനത്തിലൂടെ ഈ പരസ്യങ്ങൾ നൽകുന്നു എന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. ഇത് ആൻഡ്രോയിഡിന്റെ പോളിസികളെയും ലംഘിക്കുന്നു.

ഈ ലിസ്റ്റിലുള്ള ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ ഹാൻഡ്സെറ്റിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. ആപ്ലിക്കേഷനുകൾ അവയുടെ പേരുകളും ഐക്കണുകളും മാറ്റാൻ സാധ്യതയുണ്ട്. ഇതിനാൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.

English Summary: Malware Apps With 2 Million Install Pose Risk For Android Users: Find Out Why

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS