2022ൽ ഇന്ത്യക്കാർ തിരഞ്ഞത് 'ബ്രഹ്മാസ്ത്ര'യും പിന്നെ...

brahmastra-review
SHARE

ഒരു വർഷം കൂടി കടന്നു പോകുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലം ഇന്റർനെറ്റ്‌ ഉപഭോക്താക്കൾ ഇന്റർനെറ്റിൽ എന്തൊക്കെയാണ് കൂടുതലായി തിരഞ്ഞതെന്നതിനെ സംബന്ധിച്ച കൃത്യമായ റിപ്പോർട്ട്‌ ഗൂഗിൾ പുറത്തു വിട്ടു. 'ഇയർ ഇൻ സെർച്ച് 2022' ഫലങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ എന്നിവയും മറ്റും ഗൂഗിൾ ഇന്ത്യ ബുധനാഴ്ച വെളിപ്പെടുത്തി. ഇതിൽ രൺബീർ കപൂർ-ആലിയ ഭട്ട് അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യാണ് രാജ്യത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ.

ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു ഇന്ത്യയിലെ ട്രെൻഡിങ് സേർച്ചിങ് വിഷയം. അതേസമയം ടി20 ലോകകപ്പിന്റെയും ഏഷ്യാ കപ്പിന്റെയും വിഷയങ്ങളും ഗൂഗിൾ സേർച്ചിൽ മുന്നിട്ടുനിന്നു ഉയർന്നു. ആഗോള കായിക ട്രെൻഡുകളിലും ഇന്ത്യ ആധിപത്യം പുലർത്തി. ' കോവിഡ് വാക്‌സീൻ നിയർ മി' എന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ തിരഞ്ഞത്. 'സ്വിമ്മിങ് പൂൾ നിയർ മി ', 'വാട്ടർ പാർക്ക് നിയർ മി' എന്നിവയാണ് കൂടുതൽ സേർച്ച് ചെയ്ത മറ്റു ചോദ്യങ്ങൾ.

'ബ്രഹ്മാസ്ത്ര', ബ്ലോക്ക്ബസ്റ്റർ 'കെജിഎഫ് 2' എന്നിവ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തി. ആഗോള ട്രെൻഡിങ് മൂവി സേർച്ചിങ് പട്ടികയിലും ഈ രണ്ട് സിനിമകളും ഇടം നേടി. ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യൻ ഗാനങ്ങളും അന്വേഷിക്കുന്നുണ്ട്. ആദിത്യ എയുടെ ഇൻഡി-പോപ്പ് നമ്പർ 'ചാന്ദ് ബാലിയാൻ', തമിഴ് സൂപ്പർഹിറ്റ് 'പുഷ്പ: ദി റൈസ്'-ലെ 'ശ്രീവല്ലി' എന്നിവ ലോകമെമ്പാടുമുള്ള സേർച്ചുകളിൽ മുന്നിലെത്തി.

ഇന്ത്യൻ ആർമിയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ 'അഗ്നിപഥ് പദ്ധതി' എന്താണ് എന്ന ചോദ്യവും സേർച്ചിങ്ങിൽ മുന്നിലെത്തി. 'എങ്ങനെ വാക്സീനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം', 'എങ്ങനെ പിടിആർസി ചലാൻ ഡൗൺലോഡ് ചെയ്യാം' (പ്രൊഫഷണൽ ടാക്സ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) എന്നിവയും പോയവർഷത്തെ ഗൂഗിളിലെ ട്രെൻഡിങ് വിഷയങ്ങളായിരുന്നു.

English Summary: 'Brahmastra' is most searched movie on Google in India

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS