ADVERTISEMENT

കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ സോഷ്യല്‍മീഡിയയിലെ തരംഗമാണ് ലെന്‍സ എന്ന ഫോട്ടോ, വിഡിയോ എഡിറ്റിങ് ആപ്. വ്യക്തികളുടെ സുന്ദരവും വ്യത്യസ്തവുമായ ഛായാ ചിത്രങ്ങള്‍ വരച്ചു നല്‍കിയാണ് ഈ ആപ് ശ്രദ്ധ നേടിയത്. പ്രമുഖരായ ചിത്രകാരന്മാരുടേയും ചിത്രകാരികളുടേയും ചിത്രങ്ങള്‍ മോഷ്ടിച്ചാണ് ലെന്‍സ ഇത് സാധ്യമാക്കിയതെന്നാണ് ഉയരുന്ന ആരോപണം. ലെന്‍സക്കെതിരെ പലരും പരസ്യമായി രംഗത്തെത്തുക കൂടി ചെയ്തതോടെ സംഭവം വിവാദമായിരിക്കുകയാണ്. 

 

നമ്മുടെ പത്തോ ഇരുപതോ വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ ലെന്‍സ നമ്മുടെ ഗംഭീര ഛായാ ചിത്രം തിരിച്ചു തരും. ചെറിയൊരു തുക ഈടാക്കിക്കൊണ്ടാണ് ലെന്‍സയുടെ സേവനം. പ്രതിദിനം പത്ത് ലക്ഷം ഡോളര്‍ ഇങ്ങനെ ലെന്‍സ ഉണ്ടാക്കുന്നുവെന്നാണ് പലരും ട്വീറ്റു ചെയ്തിരിക്കുന്നത്. പുതുതലമുറ ആപ്ലിക്കേഷനുകള്‍ കലാകാരന്മാരുടെ ചിത്രരചനാ രീതികള്‍ മോഷ്ടിച്ചാണ് ഈ നിര്‍മിത ബുദ്ധിയുടെ ആപ്ലിക്കേഷന്‍ സ്വന്തമായി ചിത്രങ്ങള്‍ വരക്കുന്നത്. 

 

പ്രമുഖര്‍ വരച്ച ലക്ഷക്കണക്കിന് ചിത്രങ്ങളാണ് ലെന്‍സയുടെ സെര്‍വറിലേക്ക് നേരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഈ ചിത്രങ്ങള്‍ നിരന്തരം താരതമ്യം ചെയ്ത് രചനാ രീതികള്‍ തിരിച്ചറിഞ്ഞാണ് സ്വന്തമായി ലെന്‍സ ഛായാചിത്രങ്ങള്‍ വരച്ചു നല്‍കുന്നത്. ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുകയും സ്വന്തം നിലക്ക് മാറ്റം വരുത്തി സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തുവെന്നതാണ് ലെന്‍സക്കെതിരായ ആരോപണം. 

 

രചനാ രീതികള്‍ മോഷ്ടിച്ചു എന്നതിനേക്കാള്‍ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നതും വിവാദമാവുന്നുണ്ട്. പലരുടേയും ലെന്‍സ നിര്‍മിച്ച ഛായാചിത്രങ്ങളില്‍ ചിത്രകാരന്മാരുടെ ഒപ്പ് കാണാനാവും. പലരും കയ്യൊപ്പു പതിപ്പിച്ച് വരച്ച ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുകയാണ് ലെന്‍സയും ഈ ആപ്ലിക്കേഷനു പിന്നിലെ നിര്‍മിത ബുദ്ധിയും. 

 

നിര്‍മിത ബുദ്ധിയുടേയും സാങ്കേതികവിദ്യയുടേയും കാലത്ത് എളുപ്പം മനസിലാക്കാന്‍ പോലും സാധിക്കാത്തവിധം മോഷണങ്ങള്‍ നടക്കുന്നുവെന്നതിന്റെ തെളിവാണ് ലെന്‍സ എന്ന ആപ്ലിക്കേഷന്‍. യഥാര്‍ഥ ചിത്രകാരന്മാര്‍ക്ക് പ്രത്യേകിച്ച് പ്രതിഫലമൊന്നും നല്‍കാതെ അവരുടെ രചനാരീതി മോഷ്ടിച്ച് സ്വന്തമാക്കുന്ന ഈ ആപ്ലിക്കേഷന്‍ ഒരു മുന്നറിയിപ്പാണ്. ഭാവിയില്‍ ലോകം നേരിടാന്‍ പോവുന്ന വ്യത്യസ്തമായ ബൗദ്ധിക മോഷണങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്.

 

English Summary: Is Lensa AI Stealing From Human Art? An Expert Explains The Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com