ADVERTISEMENT

ഇന്ത്യന്‍ ഒടിടി മേഖലയില്‍ ദ്രുതഗതിയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചു ആധികാരികമായി സംസാരിക്കാന്‍ സൗഗത മുഖര്‍ജിയെക്കാള്‍ യോജിച്ച അധികം വ്യക്തികള്‍ ഉണ്ടാകില്ല. ഇപ്പോള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്‌സിന്റെ ഡിജിറ്റല്‍ ബിസിനസ് വിഭാഗമായ സോണിലിവിന്റെ കണ്ടന്റ് മേധാവിയാണ് അദ്ദേഹം. ഹാര്‍പര്‍കോളിന്‍സില്‍ എഡിറ്ററായി തുടങ്ങി സോണി ലിവിന്റെ കണ്ടന്റ് മേധാവി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര സംഭവബഹുലമായിരുന്നു.

 

∙ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യം

 

ഇന്ത്യയില്‍ അതിവേഗം വളരുന്നതും മത്സരം ചൂടുപിടിക്കുന്നതുമായ ബിസിനസ് മേഖലകളിലൊന്നാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. കായിക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് മുതല്‍ ലോകോത്തര സീരിയലുകളുടെയും സിനിമകളുടെയും സ്ട്രീമിങ് വരെ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി നടത്തുന്നു. വളര്‍ച്ചാ സാധ്യത മുന്നില്‍ കണ്ട് വിദേശ കമ്പനികളടക്കം മികച്ച തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. തങ്ങൾക്കൊപ്പം പ്രവർത്തിച്ച ശേഷം എച്ബിഒയിലേക്ക് പോയ സൗഗത മുഖര്‍ജിയെ തിരിച്ചെത്തിച്ചാണ് സോണിലിവ് പുതിയ നീക്കം നടത്തിയത്.

 

∙ എച്ബിഒ മാക്‌സിന്റെ മേധാവി

 

സോണിലിവ് വിട്ട സൗഗത മുഖര്‍ജി എച്ബിഒ മാക്‌സിന്റെ കണ്ടന്റ് വിഭാഗം മേധാവിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന്റെ പല നീക്കങ്ങള്‍ക്കും അദ്ദേഹം ചുക്കാന്‍ പിടിച്ചിരുന്നു. അതിനു മുൻപ് അദ്ദേഹം, ഇപ്പോള്‍ ഡിസ്‌നി ഇന്ത്യ എന്നറിയപ്പെടുന്ന സ്റ്റാര്‍ ഇന്ത്യയുടെ കണ്ടന്റ് സ്റ്റുഡിയോ വിഭാഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, എഡിറ്റര്‍ എന്നീ ചുമതലകൾ വഹിച്ചിരുന്നു. അങ്ങനെ, ഇന്ത്യന്‍ ഒടിടി മേഖലയുടെ ഉള്ളുകള്ളികൾ വ്യക്തമായി അറിയുന്ന ആളുകളിലൊരാളായാണ് സൗഗത മുഖര്‍ജി അറിയപ്പെടുന്നത്.

 

∙ തിരികെ സോണിലിവില്‍

 

സൗഗത മുഖര്‍ജി സോണിലിവില്‍ തിരിച്ചെത്തിയത് 2022 സെപ്റ്റംബറിലാണ്. താന്‍ സോണിലിവിന്റെ വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ചിരുന്നു എന്നും കമ്പനിയുടെ വളര്‍ച്ചയില്‍ ഒരിക്കല്‍ കൂടി പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. മുൻപൊരിക്കലും പറയാത്ത കഥകള്‍ അവതരിപ്പിച്ച് അതിരുകള്‍ ഭേദിക്കുന്ന രീതി സോണിലിവിന് ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മുൻപൊരിക്കലും കാണിക്കാത്ത കണ്ടന്റ് പ്രൊഡ്യൂസ് ചെയ്യുക എന്ന ജോലി വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാല്‍ ആ ചിന്ത തനിക്ക് ഉത്തേജനമാണ് പകരുന്നതെന്നും സോണിലിവില്‍ തിരിച്ചെത്തിയ സൗഗത മുഖര്‍ജി പറഞ്ഞിരുന്നു. വിവിധ മേഖലകളിലായി 22 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമാണ് അദ്ദേഹത്തിനുള്ളത്. ഇതാണ് കമ്പനികളെ അദ്ദേഹത്തിന്റെ സേവനത്തിനായി ക്യൂ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും.

Techspectations-2023

 

∙ തുടക്കം പ്രസിദ്ധീകരണ മേഖലയില്‍

 

പ്രസിദ്ധീകരണ മേഖലയില്‍ നിന്നുവരെ പ്രവൃത്തിപരിചയം നേടിയ സൗഗത മുഖര്‍ജി ഇന്ത്യയില്‍ മറ്റധികം പേര്‍ക്ക് അവകാശപ്പെടാനാകാത്ത തരത്തിലുള്ള അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ഹാര്‍പര്‍ കോളിന്‍സില്‍ കോപ്പി എഡിറ്ററായി തുടങ്ങിയ അദ്ദേഹം രൂപാ പബ്ലിക്കേഷന്‍സില്‍ അക്വിസിഷന്‍സ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു ശേഷം അദ്ദേഹം എത്തിയത് നിറ്റില്‍ (NIIT Ltd) സീനിയര്‍ കണ്‍സൽറ്റന്റായി ആയിരുന്നു. തുടര്‍ന്ന് ഹാര്‍പര്‍കോളിന്‍സ് പബ്ലിഷേഴ്‌സില്‍ മാനേജിങ് എഡിറ്റര്‍ ആന്‍ഡ് റൈറ്റ്‌സ് ഡയറക്ടര്‍ എന്ന പദവിയിലെത്തി. അതിനു ശേഷം പാന്‍ മക്മില്ലനില്‍ പബ്ലിഷര്‍ ആന്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫായി ജോലി നോക്കി. 

 

∙ ടിവി മേഖലയിലേക്ക്

 

മക്മില്ലനില്‍ പബ്ലിഷര്‍ ആന്‍ഡ് എഡിറ്റര്‍-ഇന്‍-ചീഫ് ആയി പ്രവര്‍ത്തിച്ചതിനു ശേഷം സൗഗത മുഖര്‍ജി ദൃശ്യ മാധ്യമ രംഗത്തേക്കു പ്രവേശിക്കുകയായിരുന്നു. കണ്ടന്റ് സ്റ്റുഡിയോയുടെ സീനിയര്‍ വൈസ് പ്രസിഡന്റ്, എഡിറ്റര്‍ എന്നീ തസ്തികളിലായിരുന്നു അദ്ദേഹം ജോലിയെടുത്തത്. ഇതിനു ശേഷമാണ് അദ്ദേഹം സ്റ്റാര്‍ടിവി നെറ്റ്‌വര്‍ക്കിലെത്തിയത്. ഇവിടെ അദ്ദേഹം അഞ്ചു വര്‍ഷത്തിലേറെ സേവനം നല്‍കി. അതിനു ശേഷം ഹോട്‌സ്റ്റാര്‍ സ്‌പെഷല്‍സിന്റെ എഡിറ്ററായി ചുമതലയേറ്റു. ഹെഡ് ഓഫ് ഡവലപ്‌മെന്റ് ആന്‍ഡ് ക്രിയേറ്റിവ് എന്ന വിഭാഗത്തിലായിരുന്നു ജോലി. ഇതിനു ശേഷമാണ് സോണിലിവിന്റെ ഒറിജിനല്‍ കണ്ടന്റ് വിഭാഗത്തിന്റെ മേധാവിയായി ചുമതലയേറ്റത്. അവിടെ 11 മാസം ജോലി ചെയ്ത ശേഷമാണ് സൗഗത മുഖര്‍ജി എച്ബിഒ മാക്‌സിന്റെ കണ്ടന്റ് വിഭാഗത്തിന്റെ ചുമതല ഏറ്റെടുത്തത്. ഇതിനു ശേഷമാണ് സോണിലിവില്‍ തിരിച്ചെത്തിയിരിക്കുന്നത്.

 

∙ ഒടിടിയുടെ ഭാവി

 

ഇന്ത്യയില്‍ ഒടിടി മേഖലയ്ക്ക് ശോഭനമായ ഒരു ഭാവിയായിരിക്കും ഉണ്ടാകുക എന്നാണ് പ്രവചനം. ഇതേപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ ടോട്ടോ ലേണിങ് എന്ന പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനും മേധാവിയും കൂടിയായ സൗഗത മുഖര്‍ജിയെക്കാള്‍ അനുഭവസമ്പത്തുള്ള അധികംപേര്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാണ്.

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com സന്ദർശിക്കുക.

English Summary: Saugata Mukherjee - Head of Content - Sony LIV – Techspectations – 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com