ADVERTISEMENT

കൃത്രിമ ബുദ്ധിയുപയോഗിച്ചു പ്രവർത്തിക്കുന്ന വെർച്വൽ അസിസ്റ്റന്റായ സമാന്തയും അവളുമായി പ്രണയത്തിലാകുന്ന തിയാഡോർ ടോംബ്ലി എന്ന യുവാവും. അവരുടെ ആത്മബന്ധവും വൈകാരികതയും പ്രണയവും പറഞ്ഞ ഹോളിവുഡ് സിനിമ ഹെർ (HER) പുറത്തിറങ്ങുന്നത് 2013ലാണ്. 10 വർഷങ്ങൾക്കിപ്പുറം കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) ചാറ്റ് ജിപിടി പോലുള്ള സാധ്യതകളിലേക്കു ചിറകു വിരിക്കുമ്പോൾ പലർക്കും പെട്ടെന്നു ടോംബ്ലിയുടെ കണ്ണുകളും സമാന്തയുടെ ശബ്ദവും ഓർമ വരും. ചിലപ്പോൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പനെയും. മനുഷ്യജീവിതത്തിൽ എഐ നടത്തുന്ന നിർണായക ഇടപെടലുകൾ സംബന്ധിച്ച ഓർമപ്പെടുത്തൽ കൂടിയായിരുന്നു ‘ഹെർ’ പോലുള്ള സിനിമകൾ. രൂപമില്ലെങ്കിലും ശബ്ദത്തിലൂടെയും ചാറ്റിലൂടെയും മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കാനും അസ്വസ്ഥപ്പെടുത്താനും അവയ്ക്കു കഴിയുന്നു. ഇതെല്ലാം സിനിമയിൽ മാത്രമേ സംഭവിക്കൂ എന്നു കരുതിയിരുന്ന ലോകത്തിനു മുന്നിലേക്കാണിപ്പോൾ ചാറ്റ് ജിപിടിയുടെ വരവ്. ഇത് എത്ര പേരുടെ തൊഴിൽ കളയും, എത്ര പേരുടെ ജോലി എളുപ്പമാക്കും തുടങ്ങിയ സംശയങ്ങളും ഉയർന്നിരിക്കുന്നു. ഒരേ സമയം ആശങ്കയും ആശ്വാസവുമാകുകയാണ് ചാറ്റ് ജിപിടി. സത്യത്തിൽ എന്താണിത്? എന്തുകൊണ്ടാണ് ഇതിപ്പോൾ ഏറെ ചർച്ചയാകുന്നത്? ഇതിനെച്ചൊല്ലി ആശങ്കപ്പെടേണ്ടതുണ്ടോ? ഗൂഗിളിനു പോലും വെല്ലുവിളി ഉയർത്താനാകും എന്നാണ് ചാറ്റ് ജിപിടിയെപ്പറ്റി പറയുന്നത്. ഇതെല്ലാം സത്യമാണോ? വിശദമായി പരിശോധിക്കാം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com