വിമാനയാത്ര ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് കേള്‍ക്കുന്ന ഒരു സ്ഥിരം വാചകമുണ്ട്- ‘വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുകയാണ്, കയ്യിലുള്ള എല്ലാ ഇലക്ട്രോണിക് വസ്തുക്കളും ഓഫാക്കുകയോ ഫ്ലൈറ്റ് മോഡിലാക്കുകയോ ചെയ്യണം’ എന്ന അഭ്യര്‍ഥന. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുമ്പോഴും സമാനമായ അഭ്യർഥന എയര്‍ ഹോസ്റ്റസുമാര്‍ നടത്താറുണ്ട്. എന്തിനാണിതെല്ലാമെന്ന് അൽപം പുച്ഛത്തോടെ ചിന്തിക്കുന്ന ആൾക്കാരും കുറവല്ല. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ ശക്തമാകുകയാണ്. അതിനു കാരണമായതാകട്ടെ നേപ്പാൾ വിമാനാപകടവും. അപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. എന്താണ് ആ വിഡിയോയ്ക്കു പിന്നിലെ യാഥാർഥ്യം? വിമാനത്തിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ്? 5ജി കൂടി വരുന്നതോടെ വിമാനയാത്രകൾക്ക് തിരിച്ചടിയാകുമോ? എന്തുകൊണ്ടാണ് 5ജിക്കെതിരെ ഇത്രയേറെ വിവാദം? വിശദമായി പരിശോധിക്കാം...
HIGHLIGHTS
- വിമാനത്തിലെ ഇന്റർനെറ്റ് ഉപയോഗം; വാദങ്ങളേറെ, മറുവാദങ്ങളും
- 5ജി കാലത്തിലേക്ക് ലോകം പറക്കുമ്പോൾ വിമാനങ്ങളിൽ ‘ഫ്ലൈറ്റ് മോഡ്’ തുടരണോ?