കൂട്ടപിരിച്ചുവിടലിനു പിന്നാലെ ആമസോൺ ഓഫീസുകളും വിൽക്കുന്നു

amazon
Photo: AFP
SHARE

ഈ മാസം ആദ്യത്തിലാണ് ആമസോണിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചത്. ആമസോണിൽ ഏകദേശം 18,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാൻ കമ്പനി മറ്റുവഴികള്‍ കൂടി തേടുമെന്നാണ് അറിയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോൺ ഇപ്പോൾ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നു.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആമസോൺ 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസ് വിൽക്കുമെന്നാണ്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ വസ്തു വാങ്ങിയത്. എന്നാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി ഇപ്പോൾ ഈ ഓഫിസ് വിൽക്കുകയാണ്.

അതേസമയം, 18,000 ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ആമസോൺ ഉടൻ തന്നെ കൂടുതൽ പേർക്ക് നോട്ടീസ് അയയ്‌ക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, പിരിച്ചുവിടലിനെക്കുറിച്ച് അറിയിച്ചുകൊണ്ട് കമ്പനി ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചു.

യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് അടുത്ത ഘട്ടത്തിലെ പിരിച്ചുവിടൽ ബാധിക്കുക. ജീവനക്കാർക്കെല്ലാം മെമ്മോ അയച്ചിട്ടുണ്ട്. വാഷിങ്ടൺ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് നൽകിയ നോട്ടീസ് പ്രകാരം സിയാറ്റിലിൽ 1,852 പേരെയും ബെല്ലെവ്യൂ, വാഷിങ്ടണിൽ 448 പേരെയും പിരിച്ചുവിടും.

ഒരു പ്രാദേശിക മാധ്യമ റിപ്പോർട്ട് അനുസരിച്ച്, പിരിച്ചുവിടലുകൾ ഈ വർഷം മാർച്ചിൽ ആരംഭിക്കും. കൂടാതെ 60 ദിവസത്തെ ട്രാൻസിഷണൽ കാലയളവ് ഉണ്ടായിരിക്കും. ഇതിന് കീഴിൽ പിരിച്ചുവിടുന്ന ജീവനക്കാർക്ക് ശമ്പളം ലഭിക്കുമെങ്കിലും ജോലിയെ ബാധിക്കില്ല. പിരിച്ചുവിടൽ ആരംഭിച്ചതിനു ശേഷം ഓഫിസിലെ അസ്വസ്ഥമായ അന്തരീക്ഷം അടുത്തിടെ ഒരു ആമസോൺ ഇന്ത്യ ജീവനക്കാരൻ വിവരിച്ചിരുന്നു. വൈകാതെ ഇന്ത്യയിലും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

English Summary: After firing 18,000 employees, Amazon is selling some of its offices to cut costs

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS