ADVERTISEMENT

വനിതാ മേധാവിയുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ ആരോപിച്ചു. ഗൂഗിളിലെ മുന്‍ ജീവനക്കാരൻ റയാന്‍ ഓളോഹയാണ് തന്റെ ടീമിന്റെ മേധാവിയായിരുന്ന ടിഫനി മില്ലര്‍ക്കെതിരെ കോടതിയില്‍ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റയാനെ ജോലിയിൽ നിന്ന് പുറത്താക്കിയത്.

 

കമ്പനി നടത്തിയ ഒരു അത്താഴവിരുന്നിൽ ടിഫനി മില്ലർ തന്നെ ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്നും എന്നാൽ വഴങ്ങാതെ പിൻമാറുകയാണ് ചെയ്തതെന്നും റയാൻ കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഈ സംഭവം കമ്പനി അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ലെന്നും റയാൻ ആരോപിച്ചു. ഈ സംഭവത്തിൽ ഗൂഗിളിനെ പ്രതിയാക്കിയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

 

2019 ഡിസംബറിൽ മാന്‍ഹട്ടനിലെ ചെല്‍സിയില്‍ നടന്ന അത്താഴ വിരുന്നിനിടെ ടിഫനി മില്ലര്‍ തന്നെ ലൈംഗികമായ രീതിയില്‍ തടവി. ഏഷ്യന്‍ സ്ത്രീകളോടാണ് തനിക്ക് താല്‍പര്യമെന്ന് അവര്‍ക്കറിയാമെന്ന് പറഞ്ഞുവെന്നും റയാന്‍ നല്‍കിയ പരാതിയിലുണ്ട്. ടിഫനി മില്ലറുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമല്ലെന്ന് പറഞ്ഞാണ് തന്റെ വയറില്‍ കൈകൊണ്ട് തടവിയതെന്നും റയാൻ പറഞ്ഞു.

 

താൻ ‘ലൈംഗിക പീഡനം, ലിംഗ വിവേചനം, വംശീയ വിവേചനം, പ്രതികാരം’ എന്നിവയുടെ ഇരയാണെന്ന് റയാൻ പറയുന്നു. അന്ന് ഫുഡ്, ബിവറേജസ്, റെസ്റ്റോറന്റ് വിഭാഗത്തിലെ സീനിയർ എക്‌സിക്യൂട്ടീവായിരുന്നു റയാൻ. എന്നാൽ ടിഫനി മില്ലർ റയാനേക്കാൾ സീനിയറായിരുന്നു. ടിഫനിയായിരുന്നു ഈ ടീമിന്റെ സൂപ്പര്‍വൈസര്‍. താന്‍ വിവാഹിതനും ഏഴ് കുട്ടികളുടെ പിതാവുമാണ്. ടിഫനിയുടെ പെരുമാറ്റം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. ഇക്കാര്യം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അറിയാമായിരുന്നു എന്നും റയാൻ പറഞ്ഞു.

 

ആരോപണവിധേയമായ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് വകുപ്പ് നടപടിയെടുത്തില്ലെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ ആരോപിച്ചു. 2021 ഡിസംബറില്‍ നടന്ന മറ്റൊരു ചടങ്ങിനിടെ മദ്യപിച്ചെത്തിയ ടിഫനി റയാനെ ശാരീരികമായും മർദിച്ചു. അന്ന് സഹപ്രവര്‍ത്തകരാണ് മില്ലറിനെ പിടിച്ചുമാറ്റിയത്. ഈ സംഭവത്തിൽ മില്ലര്‍ ക്ഷമാപണം നടത്തിയെങ്കിലും പിന്നീടും ലൈംഗിക ചുവയോടെ അധിക്ഷേപം തുടർന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് ടിഫനി മില്ലർ പറഞ്ഞു.

 

English Summary: Ex Google employee claims he was fired after being groped by top woman executive: reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com