ഇന്ത്യയെ തിളങ്ങുന്നൊരു നക്ഷത്രമായാണ് ലോകരാജ്യങ്ങൾ കാണുന്നതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത്. രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ട രീതിയിൽ പ്രതിഫലിക്കുന്നതിന് കാരണമായ മൂന്നു കാര്യങ്ങളെക്കുറിച്ചും ധനമന്ത്രി എടുത്തു പറഞ്ഞു– ഇന്ത്യയുടെ സ്വന്തം ആധാർ, കോവിൻ, യുപിഐ സേവനങ്ങളായിരുന്നു അത്. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ തന്നെ നയിക്കാൻ ശേഷിയുള്ളതാണ് ഇന്ത്യയുടെ ഈ മൂന്ന് സേവനങ്ങളെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. യുപിഐയും ആധാറും ഉൾപ്പെടെയുള്ള ഡിജിറ്റൽ പബ്ലിക് സേവനങ്ങൾ ലോകമെമ്പാടും വ്യാപകമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതിനു വേണ്ടി ഈ പദ്ധതികളെ ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി അവതരിപ്പിക്കാനാണു നീക്കം. എന്തുകൊണ്ടാണ് ആധാറും കോവിനും യുപിഐയും ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്? പല രാജ്യങ്ങളും ഈ സേവനങ്ങളുടെ ഓപൺ സോഴ്‌സ് പതിപ്പ് ആവശ്യപ്പെടുന്നതിനു പിന്നിലെന്താണ്? രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇവയിലൂടെ എങ്ങനെ സാധിച്ചു? ഇതുവരെയുള്ള ഇവയുടെ പ്രകടനവും ഇനി മുന്നോട്ടുള്ള യാത്രയും എപ്രകാരമായിരിക്കും? വിശദമായി പരിശോധിക്കാം...
HIGHLIGHTS
- ആധാർ, കോവിൻ, യുപിഐ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ലോകരാജ്യങ്ങൾ താൽപര്യപ്പെടുന്നതിനു പിന്നിലെന്താണ്?