പ്രീതിക മാത്യു: വാച്ച് ബിസിനസിന്റെ അകവും പുറവും അറിയാവുന്ന എഡിറ്റര്‍

reetika Mathew - Editor-in-Charge - WatchTime India – Techspectations – 2023
SHARE

ലക്ഷ്വറി ലൈഫ്സ്റ്റൈൽ രംഗത്തെ ഓരോ ചലനവും വായനക്കാരിലെത്തിക്കുകയെന്നതാണ് നീണ്ട 18 വര്‍ഷത്തോളമായി പ്രീതിക മാത്യു ചെയ്തുവന്നത്. എഴുത്തുകാരിയും എഡിറ്ററുമായ പ്രീതികയുടെ തുടക്കം ഹാര്‍പ്പറിന്റെ ബസാര്‍ ഇന്ത്യയിലായിരുന്നു. തുടര്‍ന്ന് ബെറ്റര്‍ ഹോംസ് ആന്‍ഡ് ഗാര്‍ഡന്‍സ്, ചൈല്‍ഡ് ഇന്ത്യ എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി ജോലി നോക്കി. അതിനു ശേഷമാണ് ഡിജിറ്റല്‍ പതിപ്പിനു പ്രാധാന്യം നല്‍കുന്ന ലൈഫ്‌സ്റ്റൈല്‍ ഏഷ്യാ ഇന്ത്യ എന്ന ലൈഫ്‌സ്റ്റൈല്‍ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററാകുന്നത്. ഡിജിറ്റല്‍, പ്രിന്റ് മേഖലകളില്‍ നേടിയ 14 വര്‍ഷത്തെ അമൂല്യമായ അനുഭവസമ്പത്തുമായാണ് പ്രീതിക വാച്ച്‌ടൈം ഇന്ത്യയുടെ എഡിറ്റര്‍ ഇന്‍ ചീഫായി 2021ല്‍ ചുമതലയേല്‍ക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റല്‍ സമ്മേളനമായ മനോരമ ഓണ്‍ലൈന്‍ - ടെക്സ്പെക്റ്റേഷന്‍സില്‍ സംസാരിക്കാന്‍ പ്രീതിക മാത്യുവും എത്തും. ടെക്‌നോളജി മേഖലയിലെ വിദഗ്ധര്‍, ബിസിനസുകാര്‍, നിക്ഷേപകര്‍, ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു പ്രമുഖര്‍ തുടങ്ങിയവരാണ് ഇത്തവണ ടെക്‌സ്‌പെക്ടേഷന്‍സില്‍ പങ്കെടുക്കുക.

∙ വാച്‌ടൈം ഇന്ത്യ

അമേരിക്കയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വാച്ച് പ്രസിദ്ധീകരണമായ വാച്‌ടൈമും ഇന്ത്യയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ മലയാള മനോരമയും സഹകരിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായാണ് വാച്ച്‌ടൈം ഇന്ത്യ 2012ല്‍ സ്ഥാപിതമാകുന്നത്. രാജ്യത്ത് ഉരുത്തിരിഞ്ഞുവരുന്ന ആഡംബര വാച്ച് ട്രെന്‍ഡ് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് വാച്ച്‌ടൈം ഇന്ത്യ. ഈ മേഖലയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയാണത്. ഏറ്റവും പുതിയ വാച്ചുകള്‍ വരെ ഉപയോഗിച്ചു നോക്കി, അവലോകനം നടത്തുന്നതിനൊപ്പം ലോകത്തെ പ്രധാന വാച്ച് ബ്രാന്‍ഡുകളുടെ ചരിത്രവും നിര്‍മാണവിദ്യാ പാരമ്പര്യവുമൊക്കെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

∙ പഠനം, ആദ്യ ജോലി

ബ്രോഡ്കാസ്റ്റ് ജേണലിസത്തില്‍ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസത്തില്‍നിന്ന് പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ സ്വന്തമാക്കിയ ശേഷമാണ് പ്രീതിക മാത്യു തന്റെ കരിയര്‍ തുടങ്ങുന്നത്. ആദ്യ ജോലി ഇംപ്രിമിസ് ലൈഫ് പിആറിലായിരുന്നു. തുടര്‍ന്ന് മാക്‌സ്‌പോഷര്‍മീഡിയ ഗ്രൂപ്പില്‍ സീനിയര്‍ ഫീച്ചേഴ്‌സ് എഡിറ്ററായി ചേര്‍ന്നു. അതിനു ശേഷമാണ് ഇന്ത്യാ ടുഡേയുടെ കീഴില്‍ പ്രവര്‍ത്തിച്ച ഹാര്‍പേഴ്‌സ് ബസാര്‍ ഇന്ത്യയിലെ വിവിധ തസ്തികകളിലെത്തിയത്. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസം, സൈക്കോളജി, സാഹിത്യം എന്നിവയിലാണ് പ്രീതിക മാത്യു ബിരുദം നേടിയത്.

∙ ടെക്സ്പെക്റ്റേഷന്‍സ് 2023

മനോരമ ഓൺലൈൻ 25 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾക്കു തുടക്കമിട്ട്, ടെക്സ്പെക്‌റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ഫെബ്രുവരി 17 ന് നടക്കും. ‘മനോരമ ഓൺലൈനിന്റെ 25 വർഷങ്ങൾ: നവ ഡിജിറ്റൽ ക്രമത്തിന്റെ ഉൾക്കൊള്ളൽ, പരിണാമം, കുതിപ്പ്’ എന്നതാണ് പ്രധാന പ്രമേയം. ജെയിൻ ഓൺലൈനിന്റെ സഹകരണത്തോടെ കൊച്ചി ഹോട്ടൽ ലേ മെറീഡിയനിൽ‌ നടക്കുന്ന ഉച്ചകോടിയിൽ പ്രമുഖ ടെക് വിദഗ്ധരും സംരംഭകരും പങ്കെടുക്കും. സ്റ്റാർ‌ട്ടപ്പുകളും ഏയ്ഞ്ചൽ നിക്ഷേപകരും, വാർത്തയുടെ ഭാവി, ആർ‌ട്ടിഫിഷ്യൽ ഇന്റലിജൻസും ബിസിനസ് ഇന്റലിജൻസും, പുതിയ ഡിജിറ്റൽ ക്രമത്തിന്റെ നിർവചനം, ആഡംബര ബ്രാന്‍ഡുകളുടെ ഇന്ത്യൻ സാധ്യതകൾ, അതിരുകൾ മായുന്ന വിനോദവ്യവസായം തുടങ്ങിയവയാകും ചർച്ചാ വിഷയങ്ങൾ.

Techspectations-2023

ടെക്സ്പെക്റ്റേഷൻസ് 2023 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സീറ്റ് റിസർവ് ചെയ്യാനും https://www.techspectations.com  സന്ദർശിക്കുക.

English Summary: Preetika Mathew - Editor-in-Charge - WatchTime India – Techspectations – 2023

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS