13 ജീവനക്കാർക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ച് ഇന്ത്യൻ ഐടി കമ്പനി

Tridhya Tech rewarded 13 of its employees with cars
Photo: witter.com/TridhyaT
SHARE

ഗൂഗിൾ, മെറ്റാ, ആമസോൺ തുടങ്ങി ടെക് ലോകത്തെ മുൻനിര കമ്പനികളെല്ലാം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കൽ നടപ്പിലാക്കുകയുമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആയിരക്കണക്കിന് ജീവനക്കാരെയാണ് ഈ കമ്പനികൾ പിരിച്ചുവിട്ടത്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെച്ച 13 ജീവനക്കാർക്ക് വിലകൂടിയ കാറുകൾ നൽകി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ടെക് കമ്പനി.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ ത്രിധ്യ ടെക് ആണ് 13 ജീവനക്കാർക്ക് വില കൂടിയ കാറുകൾ സമ്മാനം നൽകിയത്. അഞ്ച് വർഷം പൂർത്തിയാക്കിയ കമ്പനിയാണ് ത്രിധ്യ. ഈ വിജയം ആഘോഷിക്കുന്നതിനായാണ് ജീവനക്കാർക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കമ്പനി നേടിയതെല്ലാം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ത്രിധ്യ ടെക്ക് എംഡി രമേഷ് മറാന്ദ് പറഞ്ഞു.

കമ്പനിയുടെ വിജയവും ജീവനക്കാരുടെ കഠിനാധ്വാനവും ആഘോഷിക്കുന്നതിനായി മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് പ്രതിഫലം നൽകുമെന്നും കമ്പനി പ്രഖ്യാപിച്ചു. സമ്പാദിക്കുന്ന പണം ജീവനക്കാരുമായി പങ്കുവയ്ക്കുന്നതിലാണ് കമ്പനിക്ക് താൽപര്യമെന്ന് മാറാൻഡ് പറഞ്ഞു. കമ്പനി ജീവനക്കാർക്ക് ഭാവിയിലും സമാനമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുമെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.

ഇന്ത്യൻ കമ്പനി ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുന്നത് ഇതാദ്യമല്ല. 2022 ഏപ്രിലിൽ ചെന്നൈ ആസ്ഥാനമായുള്ള ഐടി കമ്പനിയായ ഐഡിയാസ്2 ഐടിയിലെ നൂറോളം ജീവനക്കാർക്ക് വിലകൂടി കാറുകൾ നൽകിയിരുന്നു.

English Summary: Amid layoff season at Google-Meta, this Indian company has gifted cars to employees

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS