ADVERTISEMENT

ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി നിരവധി വൻ മാറ്റങ്ങളാണ് വാട്സാപ് കൊണ്ടുവന്നത്. സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പിൽ ഉടൻ വരാൻ പോകുന്നത്. ഇത് മെസേജിങ്ങിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്.

 

ഒറ്റയടിക്ക് നിരവധി ഫയലുകൾ അയക്കാൻ സധിക്കുന്നതോടെ വാട്സാപ് ഉപയോക്താക്കളുടെ വലിയൊരു പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ വാട്സാപ്പിൽ ഒറ്റയടിക്ക് 30 മീഡിയ ഫയലുകൾ വരെ അയക്കാൻ സാധിക്കൂ. എന്നാൽ മിക്കവർക്കും ഇതിൽ കൂടുതൽ ഫയലുകൾ അയക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ 100 ഫയലുകൾ വരെ ഒന്നിച്ച് അയക്കാൻ സാധിക്കും.

 

വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്ക് ഇതിനകം തന്നെ 100 മീഡിയ ഫയലുകൾ വരെ ഒറ്റയടിക്ക് അയക്കാൻ സാധിക്കുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ ആൽബങ്ങളും അതിൽ കൂടുതൽ ഫയലുകളും ഒറ്റയടിക്ക് അയയ്ക്കാൻ ഇത് സഹായിക്കും. അബദ്ധത്തിൽ ഒരേ ഫയലുകൾ ഒന്നിലധികം തവണ അയക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

 

English Summary: WhatsApp to Bring this Brilliant Feature Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com