ADVERTISEMENT

ഗൂഗിളിനു ശേഷം ആര്? അടുത്തകാലം വരെ ഇങ്ങനെ ഒരു ചോദ്യത്തിനു പോലും പ്രസക്തിയുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഗൂഗിളിന്റെ അപ്രമാദിത്തവും ചോദ്യം ചെയ്യപ്പെടുകയാണ്. അതിനു കാരണമായതാകട്ടെ ചാറ്റ്ജിപിടിയും. എന്താണിത്? എങ്ങനെയാണ് ചാറ്റ്ജിപിടി ഗൂഗിളിന്റെ പകരക്കാരനാകുന്നത്? വ്യക്തമായ കാരണങ്ങളുണ്ടതിന്. ഏതെങ്കിലും അറിയേണ്ട കാര്യത്തെക്കുറിച്ച് ഗൂഗിളിനോട് ചോദിച്ചാല്‍ വലിയൊരു കൂട്ടം വെബ് സൈറ്റുകളുടെ ലിങ്കുകളാണ് ലഭിക്കുക. ഇതില്‍നിന്നു വേണ്ട ഉത്തരം കണ്ടെത്തേണ്ട ജോലി നമുക്കാണ്. പക്ഷേ നമ്മുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി തയാറാക്കിയ ഉത്തരം നല്‍കിയാണ് നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിങ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചാറ്റ്ജിപിടി ഞെട്ടിക്കുന്നത്. നമ്മൾ ഫീഡ് ചെയ്യുന്ന വിവരങ്ങൾക്കനുസരിച്ച് കവിതയും കഥയുമൊക്കെ എഴുതാനും പ്രോഗ്രാമിങ് നടത്താനും വലിയൊരു ലേഖനത്തിന്റെ അര്‍ഥം ചുരുക്കി പറയാനും ഹോം വര്‍ക്ക് ചെയ്യാനും എഴുതിയ വാക്കുകളിലെ ഗ്രാമര്‍ ശരിയാക്കാനുമൊക്കെ ചാറ്റ്ജിപിടിക്ക് അനായാസം സാധിക്കുന്നു. പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ ചരിത്രം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ പിന്നിലുള്ള ബുദ്ധി സാം ആള്‍ട്ട്മാൻ എന്ന പ്രോഗ്രാമറുടേതാണ്. എങ്ങനെയാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് അദ്ദേഹമെത്തിയത്? പതിനാറാം വയസ്സിൽ വീടു വിട്ട കഥയാണ് അദ്ദേഹത്തിന്റേത്. എങ്ങനെയാണ് നിർമിതബുദ്ധിയുടെ ലോകത്തേക്ക് സാം എത്തിയത്? സാം ആല്‍ട്ട്മാനെയും ലോകത്തെ മാറ്റി മറിക്കാനൊരുങ്ങുന്ന അദ്ദേഹത്തിന്റെ ആശയങ്ങളെയും പറ്റിയാണ് ഈ കഥ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com