ADVERTISEMENT

വിലയുടെ കാര്യത്തില്‍ ഞെട്ടിക്കാന്‍ ഉദ്ദേശിച്ചു തന്നെയാണ് തോംസണിന്റെ ആല്‍ഫാ സീരീസിലെ ഏറ്റവും പുതിയ ടിവികള്‍. യൂറോപ്പില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ കമ്പനിയായ തോംസൺ ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. ആല്‍ഫാ സീരീസിലെ 24 ഇഞ്ച് ടിവിക്ക് 6,499 രൂപയാണ് വിലയെങ്കില്‍ 32 ഇഞ്ച് ടിവി 7,999 രൂപയ്ക്കു വില്‍ക്കും. 

ഇതിനു പുറമെ 40-ഇഞ്ച് ടിവി 13,499 രൂപയാണ് വില ഇട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും വില കുറഞ്ഞ 40 ഇഞ്ച് സ്മാര്‍ട്ട് ടിവിയാണ് തങ്ങള്‍ ഇറക്കിയിരിക്കുന്നതെന്നു കമ്പനി അവകാശപ്പെടുന്നു. 'ഇന്ത്യയില്‍ നിര്‍മിച്ചെടുക്കുക' എന്ന തങ്ങളുടെ മുദ്രാവാക്യത്തിന് ഒത്തുപോകുന്ന രീതിയിലാണ് ഇത്. വിലക്കുറവിന്റെ പിന്നിലെ കാരണങ്ങളിലൊന്ന് അതാകാം. ആല്‍ഫാ സീരിസിലുള്ള ടിവികള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌സ് ഡെയ്‌സ് സെയിലില്‍ പരമാവധി വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.

ഫ്ലിപ്കാർ‌ട്ടിൽ വൻ തോംസൺ സ്മാർട് ടിവികൾക്ക് ഓഫറാണ് നൽകുന്നത്. മാർച്ച് 15 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേ സെയിൽ’ നടക്കുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് കിഴിവും ലഭിക്കും.

∙ ഏറ്റവും പെട്ടെന്നു വിറ്റുപോകുന്ന ടിവികള്‍

തോംസണ്‍ ആല്‍ഫാ സീരീസിനെ ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും പെട്ടെന്നു വിറ്റുപോകുന്ന മോഡലുകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പുതിയ ശ്രേണി മുന്‍ മോഡലുകള്‍ ഉണ്ടാക്കിയെടുത്ത കീര്‍ത്തി കൂടുതല്‍ ഉയര്‍ത്തുമെന്ന് കമ്പനി പറയുന്നു. പുതിയ 24, 32, 40-ഇഞ്ച് ടിവികള്‍ക്ക് നേര്‍ത്ത ബെസലാണ് ഉള്ളത് എന്നതിനാല്‍ അവ കാഴ്ചയ്ക്കും മികച്ചതാണ്. മിറാകാസ്റ്റ്, സറൗണ്ട് സൗണ്ട്, മികവുറ്റ വിഡിയോ ക്വാളിറ്റി, 30w വോയിസ് ഔട്ട്പുട്ട്, അമലോജിക് (amlogic) പ്രോസസര്‍ തുടങ്ങിയവ അടക്കമുള്ള സവിശേഷതകളാണ് സ്മാര്‍ട് ടിവികളെ വ്യത്യസ്തമാക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. 

English Summary: Flipkart sale: Unbelievable deal! Buy this Thomson 40-inch Smart TV just Rs 13,499

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com