വേര്‍സിക്കിള്‍സിന്‍റെ സ്മാര്‍ട്ട് കിയോസ്ക്കുകളും ക്ലിക് ആൻഡ് കളക്ട് റീടെയില്‍ സൊല്യൂഷനുകളും

HIGHLIGHTS
  • ലോഞ്ചിങ് ഡല്‍ഹിയിലെ ആഹാര്‍ അന്താരാഷ്ട്ര മേളയില്‍ നടക്കും
  • വേര്‍സിക്കിള്‍ ടെക്നോളജീസിന്‍റെ VendNGo
vendngo
SHARE

ഇ-കൊമേഴ്സ് ഓര്‍ഡറിങ്, ഡെലിവറി പ്രക്രീയകള്‍ കാര്യക്ഷമമാക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകളില്‍ സ്പെഷ്യലൈസ് ചെയ്ത വേര്‍സിക്കിളിന്‍റെ പ്രമുഖ പ്രൊഡക്ടാണ് VendNGo. കിയോസ്ക്കുകള്‍ ഉപയോഗിച്ച് റീടെയില്‍ സെക്ടറിലെ ഓര്‍ഡറിങ് പ്രക്രീയ കാര്യക്ഷമമാക്കുവാന്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്തതാണിത്. ഉപഭോക്താക്കള്‍ക്ക് വിവിധ റസ്റ്റോറന്‍റുകളില്‍ നിന്നും ഉടന്‍ ഓര്‍ഡര്‍ ചെയ്യുവാനും കിയോസ്ക്കില്‍ നിന്ന് ഫുഡ് ഡെലിവറി സ്വീകരിക്കുവാനും VendNGo വഴിയൊരുക്കുന്നു. പിക്-അപ് കിയോസ്ക്കില്‍ ഭക്ഷണം ഡെലിവര്‍ ആയിക്കഴിയുമ്പോള്‍, ഉപഭോക്താവിന് ഒരു ഒടിപി ലഭിക്കും, അതുപയോഗിച്ച് നിര്‍ദ്ദിഷ്ട ഡെലിവറി ബോക്സ് തുറന്ന് ഓര്‍ഡര്‍ കൈപ്പറ്റാം. ടേക്ക്-ഔട്ട് പ്രക്രീയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ അനുഭവവും ഭക്ഷണത്തിന്‍റെ സുരക്ഷിതത്വവും റസ്റ്റോറന്‍റുകള്‍ക്ക് പ്രോഫിറ്റ് മാര്‍ജിനും VendNGo മെച്ചപ്പെടുത്തുന്നു.

∙ VendNGo @ AAHAR

2023 മാര്‍ച്ച് 14 മുതല്‍ 18 വരെ ഡല്‍ഹിയില്‍ നടക്കുന്ന ആഹാര്‍ ഇന്‍റര്‍നാഷണല്‍ ഫുഡ് & ഹോസ്പിറ്റാലിറ്റി മേളയില്‍ VendNGo പ്ലാറ്റ്ഫോം പ്രദര്‍ശിപ്പിക്കും. ഫുഡ് & ഹോസ്പിറ്റാലിറ്റി ഷോകളില്‍ ഏഷ്യയിലെ സുപ്രസിദ്ധ ബ്രാന്‍ഡുകളില്‍ ഒന്നാണ് ആഹാര്‍. ആഗോള കച്ചവടക്കാരും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന പ്രൊഫഷണലുകളും വന്നെത്തുന്ന പ്രശസ്ത ഡെസ്റ്റിനേഷന്‍ കൂടിയാണ് ഈ മേള.

∙ വെന്‍ഡിങ് മെഷീന് ഇന്ത്യയില്‍ വന്‍ സാധ്യത

കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മെന്‍ഡിങ് മെഷീന്‍ വ്യവസായം കൈവരിച്ചത്. ദാല്‍ചീനി, വെന്‍ഡിമാന്‍ തുടങ്ങി ഈ മേഖയിലെ പ്രമുഖര്‍ സ്നാക്ക്സ് പോലെ കേടാവാത്ത, പ്രീ-പാക്ക്ഡ് ഫുഡ്സിന്‍റെ വെന്‍ഡിങ് മേഷീന്‍ നല്‍കിവരുന്നു. എന്നാല്‍, പരമ്പരാഗതമായ വെന്‍ഡിങ് മെഷീനില്‍ നിന്ന് വ്യത്യസ്തമാണ് VendNGo -യുടെ ഫുഡ് ലോക്കര്‍ പോലെ പ്രവര്‍ത്തിക്കുന്ന വെന്‍ഡിങ് മെഷീനുകള്‍. ഈ കിയോസ്ക് മുഖേന ഉപഭോക്താക്കള്‍ക്ക് റസ്റ്റോറന്‍റുകളില്‍ ഓര്‍ഡര്‍ പ്ലേസ് ചെയ്യാനും ഷെഡ്യൂള്‍ ചെയ്ത സമയത്ത് അവയുടെ ഡെലിവറി സ്വീകരിക്കാനും സാധിക്കും.

∙ VendNGo കൂടുതല്‍ വ്യത്യസ്തമാണ്!

താപനില കൃത്യമായി നിലനിര്‍ത്തുവാനുള്ള കഴിവാണ് VendNGo-യുടെ പ്രമുഖ സവിശേഷതകളിലൊന്ന്. ലോക്കറില്‍ പാക്കേജ് എത്തുന്ന സമയം ഇത് നിരീക്ഷിക്കുന്നു. അതിനനുസരിച്ച്, സെയ്ഫ് ഗാര്‍ഡുകള്‍ സെറ്റ് ചെയ്യുകയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്ഷണം സുരക്ഷിതമാക്കി റിയല്‍-ടൈം നോട്ടിഫിക്കേഷനുകള്‍ നല്‍കുകയും ചെയ്യും. അതുകൊണ്ട് റെസ്റ്റോറന്‍റുകള്‍ക്കും ഡെലിവറി ഏജന്‍റുമാര്‍ക്കും ഇത് റിയല്‍-ടൈം ഫുഡ് ഡെലിവറിയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കും. പലപ്പോഴും ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് കൃത്യമായ ഡെലിവറി സമയം നല്‍കാന്‍ സാധിക്കില്ല. കൂടാതെ, ഡെലിവറി നടത്തുന്നയാള്‍ക്ക് മിക്കവാറും ഡെലിവറി ലൊക്കേഷന്‍ കണ്ടെത്തുന്നതിലും വീഴ്ച സംഭവിക്കാം. അതിലുപരി അപരിചിതര്‍ വീട്ടിലെത്തി ഭക്ഷണം നല്‍കുന്നതിലെ സുരക്ഷാപ്രശ്നങ്ങളും ഇവിടെയുണ്ട്.

"കൂടുതല്‍ സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ മറ്റൊരു ഫുഡ് ഡെലിവറി സംവിധാനമാണ് ഞങ്ങളുടെ ദൗത്യം." വേര്‍സിക്കിള്‍ ടെക്നോളജീസിന്‍റെ സിഇഒ മനോജ് ദത്തന്‍ അഭിപ്രായപ്പെട്ടു. "ഉപഭോക്താക്കളുടെ അനുഭവം പ്രധാനമായ ഷോപ്പിങ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ബില്‍ഡിങ് കോംപ്ലക്സുകൾ പോലുള്ള സ്ഥാപനങ്ങളാണ് ഞങ്ങളുടെ പ്രധാന ടാര്‍ജറ്റ്. ഈ ലൊക്കേഷനുകള്‍ ഫുഡ് ഡെലിവറിക്ക് യോജിച്ചതല്ല. അതിനാല്‍, ഈ ശൃംഖലയില്‍ അവസാനമായുണ്ടാകുന്ന ഉപഭോക്തൃഅനുഭവം മികച്ചതാക്കുന്നതില്‍ വലിയ പരിമിതികളുണ്ടാകുന്നു. കൂടാതെ ആള്‍ക്കൂട്ടമുള്ള ഫുഡ് കോര്‍ട്ട് ഉപഭോക്താക്കള്‍ക്ക് താല്‍പര്യവുമില്ല. ഇവിടെയാണ് ഒരു സ്മാര്‍ട്ട് കിയോസ്ക്കിന്‍റെയും ക്യുആര്‍ കോഡ് പ്രവര്‍ത്തന സംവിധാനത്തിന്‍റെയും പ്രസക്തി. ഷോപ്പിങ് മാളുകള്‍ക്ക് വിസ്മയകരമായ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ സാധിക്കും. അതിലെ റെസ്റ്റോറന്‍റുകള്‍ക്ക് അവരുടെ ഓര്‍ഡറുകള്‍ പരമാവധിയാക്കാനും സാധിക്കും." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

∙ VendNGo റസ്റ്റോറന്‍റ് കിയോസ്ക്കും സ്മാര്‍ട്ട് കിയോസ്ക്കും

ആഹാര്‍ ഷോയില്‍ VendNGo-യുടെ റെസ്റ്റോറന്‍റ് കിയോസ്ക്കുകളും പുതിയ മോഡല്‍ സ്മാര്‍ട്ട് കിയോസ്ക്കുകളും പ്രദര്‍ശിപ്പിക്കും. സ്റ്റോറിനുള്ളില്‍ കസ്റ്റമറുടെ പിക്-അപ് കൂടുതല്‍ കാര്യക്ഷമമായി മെച്ചപ്പെടുത്താന്‍ ഏത് റീടെ‌യ്‌ലര്‍ക്കും ക്ലിക് & കളക്ട് സൊല്യൂഷന്‍ ഉപയോഗിക്കാം. "ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്‍റെ ഭാവിയാണ് ക്ലിക് & കളക്ട്. ഐകിയ, വാള്‍മാര്‍ട്ട് പോലെയുള്ള പ്രമുഖ റീടെയലര്‍മാര്‍ ഇതിനോടകം തന്നെ ഇത്തരം സൊല്യൂഷനുകള്‍ പരീക്ഷിക്കുന്നുണ്ട്." – വേര്‍സിക്കിള്‍ സഹ-സ്ഥാപകനായ കിരണ്‍ കരുണാകരന്‍ പറഞ്ഞു.

ഈ പ്ലാറ്റ്ഫോമിലെ സുശക്തമായ API മുഖേന, ക്ലിക് & കളക്ട് സംവിധാനം അതിരുകളില്ലാതെ ഉപയോഗപ്പെടുത്താനും ഏത് ഡെലിവറി ആപ്പിലേയ്ക്കും കൂട്ടിയിണക്കാനും സാധിക്കും. അപ്രകാരം ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഡെലിവറി പോയിന്‍റായി VendNGo മാറുന്നു. ഉദാഹരണത്തിന്, ഒരു വലിയ അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിന്‍റെ ലോബിയില്‍ ഈ കിയോസ്ക്ക് സ്ഥാപിക്കുക വഴി സ്വിഗി അല്ലെങ്കില്‍ സൊമാറ്റോയ്ക്ക് അവരുടെ ഡെലിവറി പൂര്‍ത്തിയാക്കാനും ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം അത് കൈപ്പറ്റാനും സാധിക്കും. "അവസാനത്തെ ഈ ഡെലിവറി ലൊക്കേഷന്‍ എന്നനിലയില്‍ ഞങ്ങളുടെ ശൃംഖല വിപുലമാക്കുന്നതിനൊപ്പം, എല്ലാ പ്രമുഖ മെട്രോപോളിറ്റന്‍ ഏരിയകളിലും ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് താങ്ങാവുന്നതും ഉപയോഗ സാധ്യമാവുന്നതും ആക്കിമാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

∙ ഓര്‍ഡറുകള്‍ പരമാവധിയാക്കാന്‍ പുതിയ മാര്‍ഗം

ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ പരമാവധിയാക്കാന്‍ മിക്കപ്പോഴും പുതിയ വഴികള്‍ തേടുകയാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളും റെസ്റ്റോറന്‍റുകളും. ഇത് ശക്തമാക്കുവാന്‍ ഒരു നല്ല കൂട്ടുകെട്ടായാലോ? അതിവേഗത്തിലുള്ള ഫുഡ് ഡെലിവറിയും പലചരക്കു സാധനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുവാന്‍ വേര്‍സിക്കിള്‍ ഇപ്പോള്‍ ഒരു പ്രമുഖ മുന്‍നിര മാള്‍ ഓപ്പറേറ്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ മാളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിലെയും റെസ്റ്റോറന്‍റിലെയും പലചരക്കു സാധനങ്ങളും ഭക്ഷണവും ഓര്‍ഡര്‍ ചെയ്യുവാന്‍ ഉപഭോക്താക്കള്‍ക്ക് ഇത് സഹായകമാവുന്നു. അതിന് ഒരൊറ്റ ഇടപാട് മതിയാകും. അതേസമയം തന്നെ എല്ലാ പ്രൊഡക്ടുകളുടെയും ഡെലിവറിയും ലഭിക്കും." വേര്‍സിക്കിള്‍സ് സിടിഒ അനീഷ് സുഹൈല്‍ പറഞ്ഞു.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സ്മാര്‍ട്ട് കിയോസ്ക് സൊല്യൂഷന്‍ നവംബറില്‍ ഉദ്ഘാടനം ചെയ്തു. മുംബൈ, ബെംഗളൂരു പോലെയുള്ള വന്‍കിട മെട്രോകളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കുകയാണ് വേര്‍സിക്കിള്‍സ്. കേരള സ്റ്റാര്‍ട്ടപ് മിഷനിലും സ്റ്റാര്‍ട്ടപ് ഇന്ത്യയിലും VendNGo റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം : www.vendngo.in

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS