ADVERTISEMENT

പുതിയ തലമുറ എൻവിഡിയ ജിഫോഴ്‌സ് RTX4080 മൊബൈൽ ജിപിയുവിൽ പ്രവർത്തിക്കുന്ന എച്ച്പിയുടെ പ്രീമിയം ഗെയിമിങ് ലാപ്‌ടോപ്പായ ഒമെൻ 17 കേരളത്തിൽ അവതരിപ്പിച്ചു. അതിനൂതന ഫീച്ചറുകൾക്കൊപ്പം അതിശയകരമായ വേഗവും ടെമ്പസ്റ്റ് കൂളിങ് സാങ്കേതികവിദ്യയുമായി എത്തുന്ന ഒമെൻ 17, 17.3 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ മോഡലാണ്. മികച്ച പ്രകടനം ഉറപ്പ് തരുന്ന 13–ാം തലമുറ ഇന്റൽ കോർ ഐ9 പ്രോസസറാണ് ലാപ്ടോപ്പിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. 

 

HP-Omen-17new

17.3 ഇഞ്ച് ഡയഗണൽ ക്വാഡ് എച്ച്ഡി റെസലൂഷൻ ഡിസ്പ്ലേയുമായി എത്തുന്ന ലാപ്ടോപ്പിന്റേത് 240 Hz റിഫ്രഷ് റേറ്റും റെസ്പോൻസ് ടൈം മൂന്ന് മൈക്രോ സെക്കൻഡുമാണ്. മനോഹരവും അതിശയകരവുമായ ഡിസ്‌പ്ലേ 100 ശതമാനം എസ്ആർജിബിയും 300 നിറ്റ്സ് ബ്രൈറ്റ്നസും നൽകുന്നു. എൻവിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്സ് 4080 12 ജിബി GDDR6 ഗ്രാഫിക്സ് കാർഡിനൊപ്പം സംയോജിത 32 ജിബി DDR5-5600 MHz റാമുമായാണ് ഒമെൻ 17 എത്തുന്നത്. ഇതോടൊപ്പം 1 ടിബി NVMe നാലാം തലമുറ SSD-യും ഇതോടൊപ്പമുണ്ട്. 

 

ഒപ്റ്റിമൽ കണക്റ്റിങ് സൗകര്യങ്ങൾ ഉറപ്പാക്കാൻ ഒമ്പത് പോർട്ടുകളാണുള്ളത്. യുഎസ്ബി ടൈപ്പ്-സി ഉള്ള ഒന്ന് വീതം തണ്ടർബോൾട്ട്, യുഎസ്ബി ടൈപ്പ്-എ 5 ജിബിപിഎസ് സിഗ്നലിംഗ് റേറ്റ്, രണ്ട് യുഎസ്ബി ടൈപ്പ്-എ 5 ജിബിപിഎസ് സിഗ്നലിംഗ് റേറ്റ്, ഒരു എച്ച്ഡിഎംഐ 2.1, ഒരു മിനി-ഡിസ്‌പ്ലേ പോർട്ട്, ഒരു ആർജെ-45 എന്നിവയും ഒരോ എസി സ്‌മാർട് പിൻ,  ഹെഡ്‌ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒമെൻ 17 ൽ  4 സോൺ ആർജിബി ബാക്ക്‌ലിറ്റ് കീബോർഡും ഉണ്ട്. എച്ച്പി ഒമെൻ 17-ന് 2,69,990 രൂപയാണ് പ്രാരംഭ വില.

 

English Summary: HP Omen 17 gaming laptop with Nvidia RTX4080 GPU launched in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com