ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഷഓമി ഇന്ത്യയും വോഡഫോണ്‍ ഐഡിയയും (വി) സഹകരിക്കും. ഈ പങ്കാളിത്തം വഴി ഷഓമി, റെഡ്മി സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വി 5ജി സേവനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ മെച്ചപ്പെട്ട ഡേറ്റാ അനുഭവങ്ങള്‍ ലഭിക്കും.
ഷഓമി, റെഡ്മി നിരയിലുള്ള 18 ഡിവൈസുകള്‍ വി 5ജിയില്‍ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഈ ഡിവൈസുകള്‍ സേവനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ നെറ്റ്‌വര്‍ക്കിനെ പിന്തുണക്കും. വിയുടെ 5ജി നെറ്റ്‌വര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കി കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഇതിനായി പ്രിഫേഡ് നെറ്റ്‌വര്‍ക്ക് 4ജി എന്നതില്‍ നിന്ന് 5ജിയിലേക്ക് മാറ്റുക മാത്രമേ വേണ്ടി വരൂ.
ഷഓമി 13 പ്രോ, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട് 12 5ജി, എംഐ 11 അള്‍ട്രാ, എംഐ 11എക്സ് പ്രോ, ഷഓമി 11ടി പ്രോ 5ജി, ഷഓമി 11 ലൈറ്റ് എന്‍ഇ 5ജി, റെഡ്മി കെ50ഐ, റെഡ്മി നോട്ട് 11ടി 5ജി, റെഡ്മി നോട്ട് 11 പ്രോ 5ജി, എംഐ11 എക്സ്, എംഐ 10, എംഐ 10ടി, എംഐ 10ടി പ്രോ, എംഐ 10ഐ തുടങ്ങിയവ ഈ സൗകര്യം ലഭിക്കുന്ന ഡിവൈസുകളില്‍ ഉള്‍പ്പെടുന്നു.
English Summary: Xiaomi India and Vi partner to offer 5G experiences to users