ADVERTISEMENT

ഓൺലൈനിൽ ജോലി അന്വേഷിക്കുന്നവരെ പിന്തുടരുന്ന നിരവധി തട്ടിപ്പുകാരുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം വ്യാജ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ കാണാം. നിരവധി ടെക് കമ്പനികളും മറ്റു സ്ഥാപനങ്ങളും വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതോടെ തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിലെ ജോലി പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

 

ഡൽഹി സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിലെ ഒരു തൊഴിൽ പരസ്യത്തിൽ ക്ലിക്ക് ചെയ്തപ്പോൾ 8.6 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ 'എയർലൈൻജോബ്ഓൾഇന്ത്യ' എന്ന ‌ഐഡിയിൽ നിന്ന് ബന്ധപ്പെടുകയും വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അവർ ആവശ്യപ്പെട്ട ഫോർമാറ്റിൽ തന്നെ വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്തു. 

 

വിവരങ്ങൾ നൽകിയതിന് ശേഷം രാഹുൽ എന്നയാളിൽ നിന്ന് ഫോൺ വന്നു. തട്ടിപ്പുകാരൻ യുവതിയോട് ആദ്യം റജിസ്ട്രേഷൻ ഫീസായി 750 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം ഗേറ്റ്പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തു. തട്ടിപ്പുകാരനായ രാഹുൽ കൂടുതൽ പണം ആവശ്യപ്പെടുന്നത് തുടർന്നപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് യുവതിക്ക് തോന്നി. തുടർന്ന് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

പ്രതിയെ ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതി ഹരിയാനയിലെ ഹിസാറിൽ നിന്നാണ് കൂടുതൽ പണം തട്ടിയെടുത്തതെന്നും കണ്ടെത്തി. പ്രതിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. തുടർന്ന് പൊലീസ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. കോവിഡ് പകർച്ചവ്യാധി സമയത്ത് ജോലി നഷ്ടപ്പെട്ടതിനു ശേഷം രണ്ട് വർഷം മുൻപ് തുടങ്ങിയതാണ് ഈ തട്ടിപ്പെന്നും പ്രതി സമ്മതിച്ചു. 

 

സമൂഹ മാധ്യമങ്ങൾ വഴി വരുന്ന ഇത്തരം വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാതിരിക്കുന്നതാണ് സുരക്ഷിതം. ഇതോടൊപ്പം അംഗീകൃത ജോബ് വെബ്സൈറ്റുകളിൽ മാത്രം സന്ദര്‍ശിച്ച് തൊഴിലിന് അപേക്ഷിക്കുക. ഏതെങ്കിലും തൊഴിലിന് അനധികൃതമായി പണം ആവശ്യപ്പെടുന്നുണ്ടെങ്കിൽ സൈബർ പൊലീസിനെ അറിയിക്കുക.

 

English Summary: Delhi-based woman loses over Rs 8.6 lakh after applying for a job on Instagram, here is what happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com