ആമസോണിൽ പകുതി വിലയ്ക്ക് സ്മാർട് ടിവി, 60% വരെ കിഴിവ്, മറ്റു ഓഫറുകളും

Amazon Summer Sale, Smart TV Offers
:Photo: Amazon
SHARE

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിലില്‍ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. സാംസങ്, റെഡ്മി, സോണി, എൽജി, വൺപ്ലസ്, എംഐ, എയ്സർ, വിയു തുടങ്ങി മുൻനിര ബ്രാൻഡുകളുടെ സ്മാർട് ടിവികള്‍ വൻ ഓഫർ വിലയ്ക്കാണ് വിൽക്കുന്നത്. 60 ശതമാനം വരെയാണ് ഇളവുകൾ നല്‍കുന്നത്. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകൾ, നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. എൽഇഡി, ക്യുഎൽഇഡി, എൽസിഡി, ഒഎൽഇഡി, നാനോസെൽ എന്നീ ഡിസ്പ്ലേ വിഭാഗങ്ങളിലായി നിരവധി സ്ക്രീൻ സൈസുകളിൽ സ്മാർട് ടിവികൾ ലഭ്യമാണ്. 

∙ വൺപ്ലസ് 108 cm (43 ഇഞ്ച്)

അവതരിപ്പിക്കുമ്പോൾ 31999 രൂപ വിലയുണ്ടായിരുന്ന 43 ഇഞ്ച് സ്‌ക്രീനുള്ള വൺപ്ലസിന്റെ ഈ മികച്ച സ്മാർട് ടിവി ആമസോൺ സമ്മർ  സെയിലിൽ 28 ശതമാനം കിഴിവിൽ 22,999 രൂപയ്ക്ക ലഭ്യമാണ്. 60 Hz റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി (1920x1080) ആണ് സ്ക്രീൻ സഹിതം വരുന്നു. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇളവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

∙ റെഡ്മി 80 സിഎം (32 ഇഞ്ച്)

അവതരിപ്പിക്കുമ്പോൾ 24999 രൂപ വിലയുണ്ടായിരുന്ന 32 ഇഞ്ച് സ്‌ക്രീനുള്ള റെഡ്മി 80 സിഎം (32 ഇഞ്ച്) ടിവി 56 ശതമാനം ഇളവിൽ 10,999 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം നോകോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. എച്ച്ഡി റെഡി (1366 x 768) റെസലൂഷൻ, 60 ഹെർട്സ് റിഫ്രഷ് റേറ്റേ, 178 ഡിഗ്രി വൈഡ് വ്യൂവിങ് ആംഗിൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

∙ സാംസങ് 108 സിഎം (43 ഇഞ്ച്)

അവതരിപ്പിക്കുമ്പോൾ 47,900 രൂപ വിലയുണ്ടായിരുന്ന 43 ഇഞ്ച് സ്‌ക്രീനുള്ള സാംസങ് 108 സിഎം (43 ഇഞ്ച്) ടിവി 39 ശതമാനം ഇളവിൽ 28,990 രൂപയ്ക്ക് വാങ്ങാം. 1500 രൂപ വരെ ബാങ്ക് ഓഫറുകള്‍ ലഭിക്കും. ഇതോടൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ, സീ5, ഓക്സിജൻ പ്ലേ, ഇറോസ് നൗ, ജിയോസിനിമ, സോണിലിവ്, യുട്യൂബ്, ഹങ്കാമ, ഹോട്ട്സ്റ്റാർ തുടങ്ങി ഒടിടി ആപ്പുകളും ഇതില്‍ പ്രവർത്തിക്കും.

∙ ടിസിഎൽ 100 സിഎം (40 ഇഞ്ച്)

അവതരിപ്പിക്കുമ്പോൾ 40,990 രൂപ വിലയുണ്ടായിരുന്ന 40 ഇഞ്ച് സ്‌ക്രീനുള്ള ടിസിഎൽ 100 സിഎം (40 ഇഞ്ച്) ടിവി 54 ശതമാനം ഇളവിൽ 18,990 രൂപയ്ക്കാണ് ആമസോൺ സമ്മർ സെയിലിൽ വിൽക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓഫറുകളും നോകോസ്റ്റ് ഇഎംഐ ഇളവുകളും ലഭ്യമാണ്.

∙ എൽജി 80 സിഎം (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി

അവതരിപ്പിക്കുമ്പോൾ 21,990 രൂപ വിലയുണ്ടായിരുന്ന 32 ഇഞ്ച് സ്‌ക്രീനുള്ള എൽജി 80 സിഎം (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട് എൽഇഡി ടിവി 36 ശതമാനം ഇളവിൽ 13,990 രൂപയ്ക്കാണ് വിൽക്കുന്നത്. 1399 രൂപ വരെ ബാങ്ക് ഓഫറുകള്‍ ലഭിക്കും. ഇതോടൊപ്പം തന്നെ നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

English Summary: Amazon Summer Sale, Smart TV Offers

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS