'നവീകരിച്ച' സ്മാര്‍ട് ഫോണുകളും ടിവികളും 2799 രൂപ മുതല്‍; 90 ശതമാനം വരെ കിഴിവുമായി പേഫോറിറ്റ്

payforit
SHARE

ഉന്നത നിലവാരമുള്ള ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഓണ്‍ലൈന്‍ ഷോപ്പിങ് പ്രേമം പടരാന്‍ കാരണം തന്നെ കുറഞ്ഞ വിലയ്ക്ക് മികച്ച ഉല്‍പന്നങ്ങള്‍ കിട്ടുമെന്നതും വീട്ടിലും മറ്റുമിരുന്ന് സൗകര്യപൂര്‍വം ഓര്‍ഡര്‍ ചെയ്യാമെന്നതുമാണ്. ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിയിരിക്കുകയാണ് പേഫോറിറ്റ്.കോ.ഇന്‍ (www.payforit.co.in) കമ്പനി. നവീകരിച്ച ഉൽപന്നങ്ങളുടെ വിറ്റഴിക്കല്‍ മേളയാണ് പേഫോറിറ്റ് ഒരുക്കിയിരിക്കുന്നത്. ഉല്‍പന്നങ്ങള്‍ 90 ശതമാനം വരെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ പ്രശസ്ത കമ്പനിയായ പേഫോറിറ്റ് പറയുന്നത്. ആദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം നല്‍കുമെന്ന തത്വമാണ് തങ്ങള്‍ അനുവര്‍ത്തിക്കുന്നന്ന്..

∙ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും അവിശ്വസനീയമായ വിലക്കുറവ്

ഈ ഓണ്‍ലൈന്‍ വിറ്റഴിക്കല്‍ മേളയില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും അവിശ്വസനീയമായ വിലക്കുറവാണ്. എല്‍ഇഡി ടിവികള്‍, സ്മാര്‍ട് ഫോണ്‍ തുടങ്ങിയവ വെറും 2799 രൂപയ്ക്കു മുതല്‍ വാങ്ങാം. മാത്രമല്ല, ക്യാമറകളും ഹെഡ്‌ഫോണുകളും മറ്റു പല ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്.

Smartphone

∙ വന്‍കിട ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്കും അവിശ്വസനീയമായ വിലക്കുറവ്

രാജ്യത്തെ വന്‍കിട ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ വന്‍ ലാഭത്തില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വെബ്‌സൈറ്റിന് അപ്പുറത്തേക്ക് നോക്കേണ്ടന്ന് പേഫോറിറ്റ് പറയുന്നു. എല്ലാ ബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാന്‍ www.payforit.co.in സന്ദര്‍ശിക്കുക. എല്ലാ ഓഫറുകളും ആദ്യം എത്തുന്നവര്‍ക്ക് ആദ്യം നല്‍കുമെന്ന രീതിയിലായിരിക്കും വാങ്ങാനാകുക.

∙ വില്‍പനയെക്കുറിച്ചുള്ള വിശദാംശങ്ങളും ബ്രാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും

പേരെടുത്ത കമ്പനികളുടെ എല്‍ഇഡി ടിവികളും സ്മാര്‍ട് ഫോണുകളും ഫീച്ചര്‍ ഫോണുകളും തുണിയുല്‍പന്നങ്ങളും ആദായ വില്‍പനയ്ക്കുണ്ട്. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം നല്‍കുമെന്ന സമീപനമായിരിക്കും കൈക്കൊള്ളുക. ജോക്കി, ലീ, ബ്ലാക്ട്രീ, സെബ്‌സ്റ്റര്‍, ബ്ലൂബെ (Bluebe), ഡബ്ല്യൂവി, ഒപ്പോ, വിവോ, റിയല്‍മി, സാംസങ്, നോക്കിയ, റെഡ്മി, കെഎല്‍ 102 തുടങ്ങി പല ബ്രാന്‍ഡുകളും വില്‍പനയ്ക്കുണ്ട്. ശ്രദ്ധിക്കണ്ട കാര്യം വില്‍പനയ്ക്കു വച്ചിരിക്കുന്ന ഉല്‍പന്നങ്ങളെല്ലാം റിട്ടേണ്‍ ടു ഒറിജിന്‍ (ആര്‍ടിഒ) അല്ലെങ്കില്‍ പുതുക്കിയെടുത്തവയാണ്. പേഫോറിറ്റ് ഇവ മൊത്തത്തില്‍ വ്യാപാരികളില്‍ നിന്ന് ശേഖരിച്ച് കസ്റ്റമര്‍മാര്‍ക്ക് ആദായ നിരക്കില്‍ വില്‍ക്കുന്നു.

∙ എന്താണ് നവീകരിച്ച ഉല്‍പന്നങ്ങള്‍ എന്നു പറഞ്ഞാല്‍?

ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവറി രീതിയില്‍ എത്തിച്ചുകൊടുക്കാന്‍ പറ്റാത്ത ഉല്‍പന്നങ്ങളെയാണ് നവീകരിച്ച (Renewed) ഉല്‍പന്നങ്ങളായി പരിഗണിച്ചിട്ടുള്ളതെന്ന് ഐഎന്‍സി42ന്റെ പഠനത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള ഉൽപന്നങ്ങൾ വന്‍ നഷ്ടമാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും പോലെയുള്ള കമ്പനികള്‍ക്ക് ഉണ്ടാക്കുന്നത്. ആര്‍ടിഒ രീതിയില്‍ 40-50 ശതമാനം വരെ പ്രോഡക്ടുകള്‍ ചിലപ്പോള്‍ തിരിച്ചയക്കപ്പെടുന്നു. ഡെലിവറി സമയത്ത് തങ്ങള്‍ നല്‍കിയ അഡ്രസില്‍ കസ്റ്റമര്‍ ഇല്ലാത്തിനാലോ, ഓര്‍ഡര്‍ ചെയ്ത് ഷിപ്പിങ് തുടങ്ങിയ ശേഷം ക്യാന്‍സല്‍ ചെയ്തതോ ആകാം. ഇത്തരം അവസരങ്ങളില്‍ ഓണ്‍ലൈന്‍ സ്ഥാപനവും അതിലെ സെല്ലറും ധാരാളം നഷ്ടം സഹിക്കേണ്ടതായി വരും. ഉല്‍പന്നം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതായിവരും, മോശമായെങ്കില്‍ അത് വീണ്ടും നവീകരിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാല്‍ ഉപയോഗിച്ചു വന്ന ഒരു കാര്‍ വാങ്ങുന്ന രീതിയിലുള്ള ഉല്‍പന്നങ്ങളാണ് വില്‍ക്കുന്നതെന്നു കരുതാം.

payforit-

∙ ഇവ അറിഞ്ഞിരിക്കണം

ആദായ വില്‍പന പ്രയോജനപ്പെടുത്തുന്നതിനു മുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

– ഓര്‍ഡര്‍ ചെയ്ത് ഏകദേശം 12-15 ദിവസം കഴിഞ്ഞേ ഉല്‍പന്നങ്ങള്‍ അയച്ചു തുടങ്ങൂ.

– വില്‍പനയ്ക്കു വച്ചിരിക്കുന്ന ഉല്‍പന്നങ്ങള്‍ എല്ലാം നവീകരിച്ചവയാണ്.

– ആദായ വില്‍പനയിലൂടെ വാങ്ങിയ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല.

– കേടുപാടു പറ്റിയ പ്രോഡക്ട് ആണ് ലഭിക്കുന്നതെങ്കില്‍ അത് തിരിച്ചു നല്‍കി മാറ്റി വാങ്ങാം.

– ഈ ഓഫറിന്റെ ഗുണഭോക്താവ് കസ്റ്റമര്‍ മാത്രമായിരിക്കും.

തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നു വാങ്ങുന്ന സാധനങ്ങളില്‍ തൃപ്തി തോന്നുന്നില്ലെങ്കില്‍ പണം പേഫോറിറ്റിന്റെ വോലറ്റില്‍ നിക്ഷേപിക്കുകയോ, അല്ലെങ്കില്‍ തങ്ങളുടെ ഒരു പാര്‍ട്ണറുടെ കൂപ്പണ്‍ ആയി തിരിച്ചു നല്‍കുകയോ ആയിരിക്കും ചെയ്യുക. ഇത്തരം പാര്‍ട്ണര്‍മാരുടെ പേരുകള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. രണ്ടു രീതിയിലായാലും നല്‍കിയ പണം മുഴുവന്‍ റിട്ടേണ്‍ ചെയ്യും. ഈ പണം ഉപയോഗിച്ച് പാര്‍ട്ണര്‍മാരുടെ വെബ്‌സൈറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.

വാങ്ങാനുള്ള ഉല്‍പന്നങ്ങളുടെ സ്‌റ്റോക് പരിമിതമാണെന്ന് അറിഞ്ഞിരിക്കണമെന്ന് കമ്പനി പറയുന്നു. ഇതിനാല്‍ ഇവ ഒരു ലക് ബൈ ചാന്‍സ് (Luck Buy Chance) രീതിയിലാണ് വില്‍ക്കുന്നതെന്നും കമ്പനി പറയുന്നു. പെട്ടെന്ന് ഓര്‍ഡര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്കു ചെയ്യാം: www.payforit.co.in

English Summary: Get Renewed Smartphones and LED TVs at Just 2799 Rupees, Up to 90% Off in Online Sale

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. ഇടപാടുകൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA