ADVERTISEMENT

ഓഗ്​മെന്റഡ് റിയാലിറ്റിയുടെ സാധ്യതകൾ വായിച്ചറിഞ്ഞിട്ടുണ്ട്, പക്ഷേ അതൊരു ഉപകരണമായി നമ്മുടെ കൈകളിലെത്താൻ ആപ്പിൾതന്നെ വേണ്ടിവന്നു. പുതിയതരം കംപ്യൂട്ടറെന്നാണ് ആപ്പിൾ‌ മേധാവി ടിം കുക്ക് ഈ എആർ ഹെഡ്​സെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോണുകളും പാഡുകളും ലാപ്​ടോപ്പുകളുമുൾപ്പടെയുള്ള  മറ്റെല്ലാ ഉപകരണങ്ങളെയും അൽപം പിന്നിലാക്കാൻ ശേഷിയുള്ള വിഷൻ പ്രോയെക്കുറിച്ചൊന്നു പരിശോധിക്കാം.

vr-1

ആപ്പിള്‍ ഡബ്ല്യൂഡബ്ല്യൂഡിസി 2023 ലൈവ് അപ്ഡേറ്റ് നൽകിയിരുന്നത് വായിക്കാം


പുറംലോകത്തെ പുറത്താക്കും

മറ്റു വിആർ ഹെഡ്​സെറ്റുകളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് വിഷൻ പ്രോയ്ക്കുമുള്ളത്. പക്ഷേ വിഷൻ പ്രോയുടെ ഡിസ്പ്ലേ സിസ്റ്റത്തിലുള്ളത് 23 മില്യൺ പിക്സൽസാണ് (ഒരോ കണ്ണിനും ഓരോ 4കെ ടിവിപോലെ).

vr-2

ഒപ്ടിക് ഐഡി എന്ന പേരിൽ ആപ്പിൾ പുതിയതായി അവതരിപ്പിച്ച റെറ്റിന സ്കാൻ കൊണ്ടു വിഷൻ പ്രോയെ അയണ്‍മാൻ സ്റ്റൈലിൽ അൺലോക് ചെയ്യാം.

കീബോർഡും മൗസും കീപാഡുമൊക്കെ മറക്കാം. കാരണം പൂർണമായും സിരിയുടെയും കയ്യുടെ ചലനങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രവർത്തനം.   ഇമയനക്കത്തിൽ ആപ് തുറക്കാം, കൈവിരൽ ചലിപ്പിച്ചു തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ശബ്ദത്താൽ നിയന്ത്രിക്കാം.

ആ ലോകത്തു കുടുങ്ങുമോ?

ആലീസിന്റെ അദ്ഭുതലോകത്തെത്തി അവിടെ കുടുങ്ങിപ്പോകാനിടയുണ്ടോയെന്ന ചോദ്യത്തിനു ആപ്പിളിന്റെ മറുപടിയിങ്ങനെ. ഹെഡ്​സെറ്റ് ഉപയോഗിക്കുമ്പോൾ ഒരാൾ മുന്നിലെത്തിയാൽ ഐസൈറ്റ് സംവിധാനം ഹെഡ്സെറ്റിനെ ട്രാൻസ്​പെരെന്റാക്കി മാറ്റും.

വിഷൻ ഒഎസ്

വിവിധ ഒഎസുകളുടെ സാധ്യതകൾ കൂട്ടിയിണക്കി വിഷൻ ഒഎസ് എന്ന ഒരു എകോസിസ്റ്റം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആപ്പിള്‍.  ആയിരക്കണക്കിനു ഐപാഡ്, ആപ്പിൾ ആപ്പുകൾ നമ്മുടെ കൺമുന്നിലെത്തും.

ഫെയ്സ് ടൈം കോൾ

പരസ്പരം മുഖാമുഖം സംസാരിക്കുന്നതുപോലെ മറ്റൊരു വിഷൻ പ്രോ ഉപയോക്താവിനോടു സംസാരിക്കാനാകും. ആപ്പിളിന്റെ ഏറ്റവും പുതിയ മെഷീൻ ലേണിങ് നമ്മുടെ ശരീര ചലനങ്ങളെപ്പോലും യാഥാർഥ്യത്തോടടുത്തു നിൽക്കുന്നതാക്കി മാറ്റും.

എല്ലാം മാജിക്

ഒരു മാജിക് കീബോർഡും ട്രാക്ക്പാഡും നമ്മുടെ മുന്നിൽ പ്രത്യക്ഷമാകും, മാകിലെ പ്രവർത്തനങ്ങൾ നമുക്ക് വിഷൻ പ്രോയിൽ നിയന്ത്രിക്കാം എവിടെയിരുന്നു. യാത്ര ചെയ്യുമ്പോഴും നമുക്ക് എഡിറ്റിങ് പോലെയുള്ള കാര്യങ്ങൾ ചെയ്യാനായേക്കാം.

100 അടി നീളമുള്ള തീയേറ്റർ

സിനിമകളുടെ കാഴ്ച അനുഭവത്തിനു അതിരുകളില്ല. വലിയ സ്ക്രീനിൽ നമ്മുടെ സ്വകാര്യ കാഴ്ചാമുറിയിൽ നല്ല ദൃശ്യാനുഭത്തോടെയും അനുപമമായ ശബ്ദത്തോടെയും ആസ്വദിക്കാനാകും.

എല്ലാത്തിനും ഒരു നിയന്ത്രണം വേണം!,

എല്ലാത്തിനും ഒരു നിയന്ത്രണം വേണം!, അതെ അതും ആപ്പിളിനറിയാം. ഹെഡ്​സെറ്റ് വശങ്ങളിൽ നൽകുന്ന ഡിജിറ്റല്‍ ക്രൗണുപയോഗിച്ചു നിങ്ങൾക്കു വിർച്വൽ റിയാലിറ്റിയിൽനിന്നും റിയാലിറ്റിയിലേക്കു നിമിഷങ്ങൾക്കുള്ളിൽ വരാനാകും..

ആദ്യ ത്രീഡി ക്യാമറ

ആപ്പിളിന്റെ ആദ്യ ത്രീഡി ക്യാമറ കൂടിയാണ് വിഷൻ പ്രോ. നിങ്ങളുടെ ചുറ്റുമുള്ള കാഴ്ചകൾ യഥാർഥ ലോകത്തു സംഭവിക്കുന്നതുപോലെ വിഡിയോ ദൃശ്യങ്ങളായി ശേഖരിക്കാനാകും. ദൃശ്യമാധ്യമ രംഗത്തു വിപ്ളവമുണ്ടാക്കാനായേക്കാം.

രൂപം

മുഖത്തിനു ചുറ്റും ഒഴുകിയിറങ്ങുന്ന ഒരു ഡിസ്പ്ളേ സംവിധാനം അലൂമിനിയം സങ്കരലോഹ സംവിധാനത്തിലാണ് ഉറപ്പിച്ചിരിക്കുന്നത്. ലൈറ്റ് സീലിങ് സംവിധാനം വലിയുന്ന മാർദവമായ തുണിയിലും. മുഖത്തു ഭദ്രമായി ഉറപ്പിക്കാൻ ഫ്ളെക്സിബിളായ സ്ട്രാപുമുണ്ട്.

English summary: The era of spatial computing is here. Where digital content blends seamlessly with your physical space. So you can do the things you love in ways never before possible. This is Apple Vision Pro.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com